x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​ര​ളി "ദി​ബ്ബ ഫെ​സ്റ്റ്' ശ​നി​യാ​ഴ്ച


Published: January 23, 2026 12:11 PM IST | Updated: January 23, 2026 12:11 PM IST

ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ, ദി​ബ്ബ യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന "ദി​ബ്ബ ഫെ​സ്റ്റ് 2026' ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ദി​ബ്ബ തി​യ​റ്റ​റി​ൽ ന​ട​ക്കും. സാം​സ്കാ​രി​ക സ​മ്മേ​ള​നം കൂ​ടാ​തെ നൃ​ത്ത​നൃ​ത്യ​ങ്ങ​ളും സം​ഗീ​ത​വും നാ​ട​ൻ ക​ല​ക​ളും ദി​ബ്ബ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി വേ​ദി​യി​ൽ അ​ര​ങ്ങേ​റും.

ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ളും പു​സ്ത​ക​ശാ​ല​യും നോ​ർ​ക്ക, മ​ല​യാ​ളം മി​ഷ​ൻ എ​ന്നി​വ​യു​ടെ സ്റ്റാ​ളു​ക​ളും ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. യു​വ​ഗാ​യ​ക​രാ​യ വി​ഷ്‌​ണു വ​ർ​ദ്ധ​നും ജി​റി​ൽ ഷാ​ജി​യും ന​യി​ക്കു​ന്ന ഗാ​ന​മേ​ള ആ​സ്വാ​ദ​ക​ർ​ക്ക് ഹൃ​ദ്യ​മാ​യ ഒ​രു സം​ഗീ​ത വി​രു​ന്നാ​യി മാ​റും.

കൈ​ര​ളി ദി​ബ്ബ ഫെ​സ്റ്റി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.​ദി​ബ്ബ ഫെ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യ​താ​യി കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് റാ​ഷീ​ദ് ക​ല്ലും​പു​റം, ദി​ബ്ബ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, പ്ര​സി​ഡ​ന്‍റ് സു​നി​ൽ ദ​ത്ത്, ട്ര​ഷ​റ​ർ ഷ​ജ​റ​ത്ത് ഹ​ർ​ഷ​ൽ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ശ്രീ​ജി​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : Kairali Dibba Fest Fujairah

Recent News

Up