Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kanjirapally

അ​മ​ൽ​ജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​സി​ന​സ് സ്കൂ​ൾ ആ​രം​ഭി​ച്ചു

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: അ​​മ​​ൽ ജ്യോ​​തി​​യു​​ടെ സി​​ൽ​​വ​​ർ ജൂ​​ബി​​ലി സ​​മ്മാ​​ന​​മാ​​യി അ​​മ​​ൽ ജ്യോ​​തി ബി​​സി​​ന​​സ് (എ​​ബി​​എ​​സ്) സ്കൂ​​ൾ ആ​​രം​​ഭി​​ക്കു​​ന്ന​​താ​​യി ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. ആ​​ദ്യ ഡി​​ഗ്രി പ്രോ​​ഗ്രാ​​മാ​​യി ബാ​​ച്ചി​​ല​​ർ ഓ​​ഫ് ബി​​സി​​ന​​സ് അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ ഹോ​​ണേ​​ഴ്സ് (ബി​​ബി​​എ ഹോ​​ണേ​​ഴ്സ്) നു​​ള്ള അ​​ഡ്മി​​ഷ​​ൻ ആ​​രം​​ഭി​​ച്ചു.

നാ​​ലു വ​​ർ​​ഷം നീ​​ളു​​ന്ന ഈ ​​ഡി​​ഗ്രി പൂ​​ർ​​ണ​​മാ​​യും റെ​​സി​​ഡ​​ൻ​​ഷ്യ​​ൽ ആ​​ണ്. ഐ​​ഐ​​എം, ഐ​​ഐ​​ടി തു​​ട​​ങ്ങി ഇ​​ന്ത്യ​​യി​​ലെ പ്ര​​മു​​ഖ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ നി​​ന്നു പ്ര​​വൃ​​ത്തി പ​​രി​​ച​​യം നേ​​ടി​​യ അ​​ധ്യാ​​പ​​ക​​രു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ലാ​​ണ് ക്ലാ​​സു​​ക​​ൾ ന​​ട​​ക്കു​​ക. അ​​ന്താ​​രാ​​ഷ്ട്ര നി​​ല​​വാ​​ര​​ത്തി​​ൽ ഉ​​യ​​ർ​​ന്ന വി​​ദ്യാ​​ഭാ​​സം ന​​ൽ​​കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് കോ​​ഴ്സ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്.

പ​​ഠ​​ന​​ത്തോ​​ടൊ​​പ്പം പാ​​ഠ്യേ​​ത​​ര മേ​​ഖ​​ല​​ക​​ളി​​ലും പ്രാ​​ധാ​​ന്യം ന​​ൽ​​കു​​ന്ന കോ​​ഴ്സി​​ൽ മാ​​നേ​​ജ്മെ​​ന്‍റ്, സം​​രം​​ഭ​​ക​​ത്വം, ഫി​​നാ​​ൻ​​സ്, മാ​​ർ​​ക്ക​​റ്റിം​​ഗ്, ഹ്യൂ​​മ​​ൻ റി​​സോ​​ഴ്സ്, ഡി​​ജി​​റ്റ​​ൽ ബി​​സി​​ന​​സ്, എ​​ഐ എ​​ന്നി​​വ​​യി​​ൽ പ്രാ​​യോ​​ഗി​​ക പ​​രി​​ശീ​​ല​​നം ന​​ൽ​​കു​​ന്ന​​തോ​​ടൊ​​പ്പം വ​​ർ​​ഷം തോ​​റു​​മു​​ള്ള ഇ​​ന്‍റേ​​ൺ​​ഷി​​പ്പ് വ​​ഴി പ​​ഠി​​ക്കു​​ന്ന​​വ പ്ര​​യോ​​ഗി​​ക​​മാ​​ക്കാ​​നു​​ള്ള ക​​ഴി​​വ് ആ​​ർ​​ജി​​ക്കു​​വാ​​നും അ​​വ​​സ​​രം ല​​ഭി​​ക്കു​​ന്നു. ഐ​​ഐ​​മ്മി​​ന്‍റെ​​യും ലോ​​ക​​ത്തെ മു​​ൻ​​നി​​ര മാ​​നേ​​ജ്‌​​മെ​​ന്‍റ് സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും പാ​​ഠ്യ​​പ​​ദ്ധ​​തി​​ക​​ളു​​ടെ ചു​​വ​​ടു​​പി​​ടി​​ച്ചാ​​ണ് ഈ ​​നൂ​​ത​​ന ഡി​​ഗ്രി പ്രോ​​ഗ്രാം രൂ​​പ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ആ​​ധു​​നി​​ക അ​​ധ്യാ​​പ​​ന രീ​​തി​​ക​​ളും പ​​രി​​ച​​യ​​സ​​മ്പ​​ന്ന​​രാ​​യ അ​​ധ്യാ​​പ​​ക​​രും വ്യ​​വ​​സാ​​യ വി​​ദ​​ഗ്ധ​​രു​​ടെ മെ​​ന്‍റ​​റിം​​ഗും ചേ​​ർ​​ത്ത് കേ​​ര​​ള​​ത്തി​​ൽ ഒ​​രു പു​​തി​​യ ബി​​സി​​ന​​സ് മാ​​നേ​​ജ്‌​​മ​​ന്‍റ് പ​​രി​​ശീ​​ല​​ന രീ​​തി അ​​വ​​ത​​രി​​പ്പി​​ക്കാ​​നാ​​ണ് അ​​മ​​ൽ​​ജ്യോ​​തി ബി​​സി​​ന​​സ് സ്കൂ​​ൾ മു​​ന്നി​​ട്ടി​​റ​​ങ്ങു​​ന്ന​​ത്. പ​​രി​​ശീ​​ല​​ന​​ത്തി​​ന്‍റെ നാ​​ലു​​വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ​​ത്ത​​ന്നെ യൂ​​റോ​​പ്പി​​ലെ യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക​​ളി​​ൽ എ​​ക്സ്ചേ​​ഞ്ച് പ്രോ​​ഗ്രാം, മി​​ഡി​​ൽ ഈ​​സ്റ്റ് വി​​സി​​റ്റ്, ഭാ​​രത​​ത്തി​​ലെ പ്ര​​ധാ​​ന വ്യ​​വ​​സാ​​യ സം​​രം​​ഭ​​ങ്ങ​​ൾ കാ​​ണു​​വാ​​നു​​ള്ള അ​​വ​​സ​​ര​​ങ്ങ​​ൾ, തു​​ട​​ങ്ങി​​യ​​വ ഈ ​​കോ​​ഴ്സി​​ന്‍റെ സ​​വി​​ശേ​​ഷ​​ത​​ക​​ളാ​​ണ്. വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സ​​മ​​ഗ്ര വി​​ക​​സ​​നം ല​​ക്ഷ്യ​​മി​​ട്ട് ഇ​​ന്‍റേ​​ൺ​​ഷി​​പ്പു​​ക​​ൾ, ഇ​​ൻ​​ഡ​​സ്ട്രി വി​​സി​​റ്റു​​കൾ​ സെ​​മി​​നാ​​റു​​ക​​ൾ, വ​​ർ​​ക്ക്ഷോ​​പ്പു​​ക​​ൾ എ​​ന്നി​​വ​​യും കോ​​ഴ്സി​​ന്‍റെ ഭാ​​ഗ​​മാ​​യി ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.​​നൂ​​റു ശ​​ത​​മാ​​നം പ്ലേ​​സ്മെ​​ന്‍റും ക​​രി​​യ​​ർ ഗൈ​​ഡ​​ൻ​​സും വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ല​​ഭ്യ​​മാ​​കു​​ന്നു.

ഐ​​ഐ​​എം, ഐഐ​​ടി, തു​​ട​​ങ്ങി ഇ​​ന്ത്യ​​യി​​ലെ പ്ര​​മു​​ഖ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ മു​​പ്പ​​ത് വ​​ർ​​ഷ​​ത്തോ​​ളം അ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്ന ഡോ. ​​തോ​​മ​​സ് ജോ​​സ​​ഫ് കോ​​ഴ്സ് ഡ​​യ​​റ​​ക്ട​​റാ​​യും ഫാ. ​​പ​​യ​​സ് കൊ​​ച്ചു​​പ​​റ​​മ്പി​​ൽ കോ​​ഴ്സ് കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​റാ​​യും ചാ​​ർ​​ജെ​​ടു​​ത്തു. വി​​ശ​​ദ​​മാ​​യ വി​​വ​​ര​​ങ്ങ​​ൾ​​ക്കും അ​​ഡ്മി​​ഷ​​നും - www.amaljyothi.ac.in, [email protected]. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ഡ​​യ​​റ​​ക്ട​​ർ റ​​വ. ഡോ. ​​റോ​​യ് അ​​ബ്ര​​ഹാം പ​​ഴ​​യ​​പ​​റ​​മ്പി​​ൽ, പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​ലി​​ല്ലി​​ക്കു​​ട്ടി ജേ​​ക്ക​​ബ്, കോ​​ഴ്സ് ഡ​​യ​​റ​​ക്ട​​ർ - ബി​​ബി​​എ ഹോ​​ണേ​​ഴ്സ് ഡോ. ​​തോ​​മ​​സ് ജോ​​സ​​ഫ്, കോ​​ഴ്സ് കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഫാ. ​​പ​​യ​​സ് കൊ​​ച്ചു​​പ​​റ​​മ്പി​​ൽ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Latest News

Up