കണ്ണൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ കഴുത്തറത്ത് ജീവനൊടുക്കി. വയനാട് കേണിച്ചിറ സ്വദേശി ജിൽസനാണ് (44) മരിച്ചത്.
ഇന്നു പുലർച്ചെ അഞ്ചരയോടെയാണ് കഴുത്തറത്തത്. മൂർച്ചയുള്ള ചെറിയ ആയുധം ഉപയോഗിച്ചാണ് കഴുത്തറത്തത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏഴ് മാസം മുമ്പാണ് ഇയാളെ മാനന്തവാടി സബ് ജയിലിൽനിന്നു കണ്ണൂർ സെൻട്രൽ ജയിലിലേക്കു കൊണ്ടുവന്നത്. ഇതിനു മുമ്പ് രണ്ടു തവണ ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായി ജയിൽ അധികൃതർ പറഞ്ഞു.
തുടർച്ചയായി കൗൺസലിംഗ് കൊടുത്തുവരികയായിരുന്നു. മികച്ച ചിത്രകാരനായിരുന്ന ജിൽസന്റെ ചിത്രപ്രദശനം നടത്താനൊരുങ്ങവേയാണ് മരണം. സിസിടിവി ഉൾപ്പെടെ പരിശോധിച്ചു വരികയാണെന്നും ജയിൽ അധികൃതർ പറഞ്ഞു.