x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യെ കൊ​ന്ന കേ​സി​ലെ പ്ര​തി ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴു​ത്ത​റ​ത്ത് ജീവനൊടുക്കി

കണ്ണൂർ ബ്യൂറോ
Published: December 2, 2025 08:42 AM IST | Updated: December 2, 2025 12:28 PM IST

ക​ണ്ണൂ​ർ: ഭാ​ര്യ​യെ കൊ​ലപ്പെടുത്തിയ കേ​സി​ലെ പ്ര​തി ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴു​ത്ത​റ​ത്ത് ജീവനൊടുക്കി. വ​യ​നാ​ട് കേ​ണി​ച്ചി​റ സ്വ​ദേ​ശി ജി​ൽ​സ​നാ​ണ് (44) മ​രി​ച്ച​ത്. 

ഇന്നു പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് ക​ഴു​ത്ത​റ​ത്ത​ത്. മൂ​ർ​ച്ച​യു​ള്ള ചെ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ചാ​ണ് ക​ഴു​ത്ത​റ​ത്ത​ത്. ഉ​ട​ൻത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഏ​ഴ് മാ​സം മു​മ്പാ​ണ് ഇ​യാ​ളെ മാ​ന​ന്ത​വാ​ടി സ​ബ് ജ​യി​ലി​ൽനി​ന്നു ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​ത്. ഇ​തി​നു മു​മ്പ് ര​ണ്ടു ത​വ​ണ ഇ​യാ​ൾ ജീവനൊടുക്കാൻ ശ്ര​മി​ച്ചി​രു​ന്ന​താ​യി ജ​യി​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

തു​ട​ർ​ച്ച​യാ​യി കൗ​ൺ​സലിം​ഗ് കൊ​ടു​ത്തു​വ​രി​ക​യാ​യി​രു​ന്നു. മി​ക​ച്ച ചി​ത്ര​കാ​ര​നാ​യി​രു​ന്ന ജി​ൽ​സ​ന്‍റെ ചി​ത്ര​പ്ര​ദ​ശ​നം ന​ട​ത്താ​നൊ​രു​ങ്ങ​വേയാ​ണ് മരണം. സി​സി​ടി​വി ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും ജ​യി​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags : inmate suicide Kannur Central Jail.

Recent News

Up