Kerala
കൽപറ്റ: വയനാട്ടിൽ പീഡനത്തിനിരയായ 16 വയസുകാരി ജീവനൊടുക്കി. തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർഥിനിയായ 16 വയസുകാരി ജീവനൊടുക്കിയത്.
വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവും അയൽവാസിയുമാണ് കേസിൽ അറസ്റ്റിലായത്. പീഡനത്തിന് ഇരയായ വിവരം സ്കൂൾ അധികൃതരാണ് പോലീസിനെ അറിയിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. കുട്ടി പല തവണ പീഡനത്തിന് ഇരയായി എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. 2024-25 വര്‍ഷത്തിലാണ് പെണ്‍കുട്ടി അതിക്രമത്തിന് ഇരയായത്.
സ്കൂളിലെ കൗണ്‍സിലിംഗിലാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തുന്നത്. കഴിഞ്ഞ പത്താം തീയതിയാണ് സ്കൂള്‍ അധികൃതര്‍ പോലീസിനെ അറിയിക്കുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.
Kerala
കൊച്ചി: എറണാകുളത്ത് യുവാവ് ജ്വല്ലറിക്ക് മുകളില്‍ നിന്നും ചാടി ജീവനൊടുക്കി. എംജി റോഡിലുള്ള ആലപ്പാട്ട് ജ്വല്ലറിയുടെ മുകളില്‍ നിന്നാണ് 40 വയസ് പ്രായം തോന്നിക്കുന്ന യുവാവ് താഴേക്ക് ചാടി ജീവനൊടുക്കിയത്.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെ ആയിരുന്നു സംഭവം നടന്നത്. എറണാകുളം ജോസ് ജംഗഷന് വടക്കുവശത്തുള്ള ആലപ്പാട്ട് ജ്വല്ലറിയിലേക്ക് വന്ന യുവാവ് സൈഡിലൂടെയുള്ള സ്റ്റെപ്പിലൂടെ മുകളിലേക്ക് കയറി താഴേക്ക് ചാടുകയായിരുന്നു. ഇയാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. എറണാകുളം സെന്‍ട്രല്‍ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മാനസികാസ്വസ്ഥതയുള്ളയാളാണ് ഇയാള്‍ എന്നാണ് പോലീസിന്റെ നിഗമനം.
Kerala
തൃശൂർ: ഗുരുവായൂരിൽ പലിശക്കാരിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ തീ കൊളുത്തി ജീവനൊടുക്കി. ഇരിങ്ങപ്പുറം പുതുവീട്ടിൽ ജുമൈല (50) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനു പുറകിലെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പലിശയ്ക്ക് പണം വാങ്ങിയ ആബിദയിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നുവെന്ന് ജുമൈല പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്.
ഒരു വർഷം മുമ്പ് ജുമൈല ആബിദയിൽ നിന്ന് പലിശക്ക് അമ്പതിനായിരം രൂപ വാങ്ങിയിരുന്നതായി മകൻ ഷിനാസ് പറഞ്ഞു. പലിശയിനത്തിൽ മാത്രമായി മാസം 10,000 രൂപ വീതം എട്ടു മാസത്തോളം നൽകിയെങ്കിലും രണ്ടുമാസത്തോളം പണം നൽകാൻ സാധിച്ചില്ല.
ഇതേത്തുടർന്ന് പലിശക്കാരിയായ ആബിദ ഭീഷണിപ്പെടുത്തിയിരുന്നതായി കുറിപ്പെഴുതി വച്ച ശേഷമാണ് ജുമൈല ജീവനൊടുക്കിയത്.
Kerala
കൊച്ചി: എറണാകുളം എളമക്കരയിൽ മകളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കിയ സംഭവത്തിൽ, പെൺകുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ഒരു വർഷത്തോളം പെൺകുട്ടി പീഡനത്തിന് ഇരയായി. മരിക്കുന്നതിനു മണിക്കൂറുകൾക്ക് മുമ്പു പോലും പീഡനത്തിന് ഇരയായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.
കഴിഞ്ഞ മാസം 16ന് ആണ് അച്ഛനെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് കുട്ടിയെയും അച്ഛനെയും മരിച്ചനിലയിൽ കണ്ടെത്തിയത്. വിഷം നൽകി കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ചെന്നാണ് കേസ്.
പെൺകുട്ടിയുടെ രഹസ്യ ഭാഗങ്ങളിലെല്ലാം ഗുരുതരമായ മുറിവുകൾ കണ്ടെത്തിയിരുന്നു. പിതാവ് ലഹരിക്ക് അടിമയായിരുന്നെന്നും സൂചനകളുണ്ട്. പോണേക്കരയിലെ വാടക വീട്ടിലായിരുന്നു ഇവരുടെ താമസം. മകൾ പീഡിക്കപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്നാണ് അമ്മയുടെ മൊഴി.
National
ബംഗുളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി.ജെയുടെ ആത്മഹത്യയിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. ഡോ. റോയ് സി.ജെയെ ഉദ്യോഗസ്ഥർ അന്നേദിവസം ചോദ്യം ചെയ്തിട്ടില്ല. സമ്മർദത്തിലാക്കിയെന്നതിന് തെളിവില്ലെന്നും എസ്ഐടിയുടെ റിപ്പോർട്ടിലുണ്ട്.
സംഭവ ദിവസം ആദാന നികുതി വകുപ്പി ഡോ. റോയ് സി.ജെയെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തുവെന്നും സമ്മർദത്തിലാക്കിയെന്നുമായിരുന്നു ജീവനക്കാരുടെ മൊഴി. എന്നാൽ, ഇക്കാര്യങ്ങൾക്ക് തെളിവില്ലെന്നാണ് എസ്ഐടി കണ്ടെത്തൽ.
ആദായനികുതി വകുപ്പിന്റെ വിശദീകരണവും പ്രാഥമിക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും ഇതുതന്നെയായിരുന്നു. ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ നൽകിയ പരാതിയിലും ചോദ്യം ചെയ്തതായി പറഞ്ഞിരുന്നില്ല.
അതേസമയം, കമ്പനിയിലെ ജീവനക്കാരെയും ഡോ. റോയ് സി.ജെയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം എസ്ഐടി ചോദ്യം ചെയ്തിരുന്നു. കോൺഫിഡന്റ് ഗ്രൂപ്പിന്റെ അശോക് നഗറിലെ ഓഫിസിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടി റിപ്പോർട്ട് തയാറാക്കിയത്.
Kerala
പത്തനംതിട്ട: തിരുവല്ല ആലംതുരുത്തിയിൽ പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ. ആലംതുരുത്തി സ്വദേശിനിയായ ആരതിയാണ് മരിച്ചത്.
വീട്ടിലെ കിടപ്പ് മുറിയിലാണ് ആരതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവല്ല പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
Kerala
തിരുവനന്തപുരം: പെൺസുഹൃത്തിന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. തോന്നയ്ക്കൽ ലാൽഭാഗ് നഗർ ഉഷഭവനിൽ കിരൺ (27) ആണ് മരിച്ചത്.
ഇഷ്ടത്തിലായിരുന്ന പെൺകുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ചെന്ന് കിരണിനെതിരെ പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
ഇതേതുടർന്ന് കിരൺ ഉൾപ്പടെ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ സമീപത്തുകൂടി വന്ന പോലീസ് ജീപ്പ് കണ്ട് ഭയന്ന് വീട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്നു.
ഞായറാഴ്ച രാത്രിയാണ് സമീപത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയത്. പിന്നീട് ഇയാളെ വീടിനുള്ളിലെ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ ചിറയിൻകീഴ് ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
International
കാസര്‍കോട്: ഇൻഫ്ളുവൻസർ ചിന്നു പാപ്പു(കെ. രേഷ്മ)വിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തൂങ്ങി മരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
ഇന്ന് കാസർഗോഡ് ജനറൽ ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.
അതേസമയം, ചിന്നുവും ആണ്‍സുഹൃത്തും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഈ പശ്ചാത്തലത്തിൽ ആണ് സുഹൃത്തിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.
ചിന്നുവിന്റെയും ആരോപണ വിധേയനായ യുവാവിന്റെയും ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
Kerala
തിരുവനന്തപുരം: ഭാര്യക്കെതിരെ ആരോപണവുമായി സാമൂഹിക മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തശേഷം യുവാവ് ജീവനൊടുക്കി.
വിളവൂർക്കൽ ഈഴക്കോട് ഗ്രീൻവില്ല ഗാർഡൻസിൽ പാലാഴി പ്രദീപി(44)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസ രാത്രിയാണ് സാമൂഹ്യ മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തത്.
വീടിന്റെ കാർപോർച്ചിലെ സീലിംഗ് ഹുക്കിലാണ് പ്രദീപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ എട്ട് വർഷമായി തച്ചോട്ട് കാവ് ജംഗ്ഷനു സമീപം തച്ചോട്ട് എന്ന പേരിൽ ഹോട്ടൽ നടത്തിവരികയായിരുന്നു പ്രദീപ്.
രണ്ടാം ഭാര്യയായ തച്ചോടുകാവ് സ്വദേശി പ്രിയയുമായി ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. ആദ്യ വിവാഹത്തിലെ മകളും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ വീണ് കാലൊടിഞ്ഞ് ചികിത്സയിൽ കഴിഞ്ഞുവരവേ പ്രിയയുമായി കുടുംബപരമായ കാര്യങ്ങളിൽ പിണങ്ങിയതായാണ് വിവരം.
ബിസിനസിലും സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ടെന്നും സൂചനയുണ്ട്. കഴിഞ്ഞ ഒന്നരമാസമായി ഒറ്റയ്ക്കാണ് പ്രദീപ് വീട്ടിൽ താമസിച്ചിരുന്നത്. മരണത്തിന് കാരണം പ്രിയയും അവരുടെ അമ്മ പ്രസന്നയും ഹോട്ടലിനു എതിർവശം കൃപ എന്ന വർക്ക്ഷോപ്പ് നടത്തുന്ന വിനോദ് എന്നയാളുമാണെന്ന സൂചന നൽകിയാണ് പ്രദീപ് പങ്കുവച്ച വീഡിയോയിലുള്ളത്.
മരണ കാര്യത്തിൽ മറ്റ് സംശയം ഇല്ലെന്നതാണ് പോലീസ് പറയുന്നത്. വിഷയത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.
National
അമൃത്സർ: പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ സഹപാഠിയെ കൊലപ്പെടുത്തിയതിന് ശേഷം വെടിവച്ച് ജീവനൊടുക്കി വിദ്യാർഥി.
ഒന്നാം വർഷ നിയമവിദ്യാർഥികളായ നൗഷെഹ്റ പന്നുവാൻ നിവാസിയായ സന്ദീപ് കൗർ, ജലന്ധർ ജില്ലയിലെ മല്ലിയൻ ഗ്രാമവാസിയായ പ്രിൻസ് രാജ് എന്നിവരാണ് മരിച്ചത്.
സംഭവത്തിന്റെ ക്ലാസ് മുറി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. രാവിലെ 9.15ഓടെയാണ് സംഭവം നടന്നത്.
ക്ലാസിലേക്ക് കയറിവന്ന പ്രിൻസ്, സന്ദീപ് കൗറിനടുത്തേക്ക് എത്തുകയും ഇരുവരും സംസാരിക്കാനായി മുറിയുടെ പിൻഭാഗത്തേക്ക് പോവുകയുമായിരുന്നു. മറ്റൊരു പെൺകുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു.
സംസാരത്തിനിടെ ബാഗിൽ നിന്നും തോക്കെടുത്ത യുവാവ് നിമിഷങ്ങൾക്കകം പെൺകുട്ടിയുടെ തലയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. പെൺകുട്ടി വീണയുടൻ തന്നെ ഇയാൾ സ്വന്തം തലയ്ക്കും വെടിവെച്ചു. ഈ സമയം ക്ലാസിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികൾ പരിഭ്രാന്തരായി പുറത്തേക്കോടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇരുവരും തല്‍ക്ഷണം മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സിവില്‍ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി.
കുറ്റകൃത്യത്തിനായി ഉപയോഗിച്ച തോക്കും വെടിയുണ്ടകളും പോലീസ് സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തു. തെളിവുകള്‍ ശേഖരിക്കുന്നതിനായി ഫോറന്‍സിക് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. കൊലയ്ക്ക് കാരണം പ്രണയബന്ധം സംബന്ധിച്ച മുന്‍വൈരാഗ്യമാണ് എന്നാണ് പ്രാഥമിക നിഗമനം.
Kerala
പത്തനംതിട്ട: തിരുവല്ല കുറ്റൂരില്‍ നഴ്സിംഗ് വിദ്യാര്‍ഥി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവല്ല കുറ്റൂര്‍ സ്വദേശി ആരോണ്‍ അനില്‍ ജോസ് (19)ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. തമിഴ്നാട്ടിലെ നഴ്സിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ആരോണ്‍.
കഴിഞ്ഞ രണ്ട് ദിവസമായി ആരോണിന്റെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ഫോണ്‍ നന്നാക്കാന്‍ സാധിക്കാത്തതിലും പകരം പിതാവിന്റെ ഫോണ്‍ ലഭിക്കാത്തതിലുമുള്ള കടുത്ത മനോവിഷമത്തിലായിരുന്നു ആരോണ്‍ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
Kerala
കൊച്ചി: എസ്ഐആർ ജോലി സമ്മർദം മൂലം വീണ്ടും ബിഎൽഒ ജീവനൊടുക്കിയെന്ന് പരാതി. പറവൂർ മൂത്തക്കുന്നം സ്വദേശിയും കോളജ് ക്ലർക്കുമായ ഷിജി (49)യാണ് മരിച്ചത്.
കോളജ് പ്രിൻസിപ്പലിന് സന്ദേശം അയച്ചതിനുശേഷമാണ് ഷിജി ജീവനൊടുക്കിയത്. എസ്ഐആറുമായി ബന്ധപ്പെട്ട ഫയലുകൾ മടങ്ങി എത്തിയത് ഷിജിയെ സമ്മർദത്തിലാക്കിയെന്ന് സഹപ്രവർത്തകർ പറഞ്ഞു.
മൂത്തക്കുന്നം എസ്എൻഎം കോളജിലെ ക്ലർക്കായിരുന്നു ഷിജി. ജോലി സമ്മർദമുണ്ടെന്ന കാര്യം ഷിജി അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നു. പ്രിൻസിപ്പലിന് അയച്ചതിന് പിന്നാലെ കോളജിലെ ജീവനക്കാരൻ നടത്തിയ തെരച്ചിലിലാണ് ഷിജിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
Kerala
വയനാട്: കാറിനുള്ളിൽ തീപടർന്ന് യുവാവ് മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. കണ്ണൂർ ഇരിട്ടി കിളിയന്തറ വള്ളിത്തോട് മലയന്റപറമ്പത്ത് എം.പി. സജീറാ(45)ണ് മരിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. വ്യാഴാഴ്ച രാത്രി എരുമത്തെരുവിലെ ബിസിനസുകാരന്റെ വീടിന്റെ ഗേറ്റിനുമുന്നിൽവച്ചാണ് കാറിനകത്തിരുന്ന് സജീർ തീകൊളുത്തിയത്.
കൂടെ ഭാര്യ നജ്മുന്നിസയും മൂന്നുമക്കളുമുണ്ടായിരുന്നു. ശരീരത്തിൽ 50 ശതമാനത്തിലേറെ പൊള്ളലേറ്റ നജ്മുന്നിസയെ വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രാഥമികചികിത്സയ്ക്കുശേഷം കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. മക്കളെ ബന്ധുവീട്ടിലേക്ക് മാറ്റി.
മരിച്ചതിനുപിന്നാലെ ആത്മഹത്യയുടെ കാരണം വ്യക്തമാക്കിയുള്ള സജീറിന്റെ വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു. മാനന്തവാടിയിലെ ഒരു ബിസിനസുകാരന്റെയും കർണാടക കുട്ട പൂച്ചക്കല്ല് സ്വദേശിയുടെയും പേര് വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇവരുടെപേരിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
മാനന്തവാടി എസ്ഐ കെ.എ. പൗലോസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റിനുശേഷം മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടംചെയ്തു. വൈകീട്ട് അഞ്ചോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വർഷങ്ങായി കർണാടക കുട്ടയിൽ വ്യാപാരംനടത്തുന്ന സജീർ കുടുംബസേമേതം കുട്ടയിൽത്തന്നെയാണ് താമസം. നിബ്രാൻ, നിസാൻ, ആയിഷ എന്നിവർ മക്കളാണ്.
Kerala
കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യയ്ക്കിരയായി കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക . കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുവരെ കസ്റ്റഡിയിൽ കിട്ടിയ ഷിംജിതയെ മെഡിക്കൽ കോളജ് പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു .
ജനുവരി 16നാണ് ബസ് യാത്രക്കിടെ ദീപക്കിന്റെ വിഡിയോ യുവതി പകർത്തുകയും പിന്നീട് സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത്. ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്.
ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ നേരത്തെ കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയിരുന്നു. ഇതോടെ ഷിംജിത റിമാൻഡിൽ തുടരും. ഇതിന് പിന്നാലെയാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.
National
മുംബൈ: മഹാരാഷ്ട്രയിൽ പ്രശസ്ത ബേക്കറി ഉടമ കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി. സോളാപുരിലാണ് സംഭവം.
പ്രശസ്തമായ മുൾട്ടാണി ബേക്കറിയുടെ ഉടമയായ സുനിൽ മോട്ടിലാൽ സദരംഗാനി (59) ആണ് മരിച്ചത്. വിജയ്പൂർ റോഡിലെ പനാഷ് അപ്പാർട്ട്മെന്റിന്റെ 17-ാം നിലയിൽ നിന്നും ചാടിയാണ് ഇയാൾ ജീവനൊടുക്കിയത്.
സമീപവാസി പകർത്തിയ വീഡിയോയിൽ, കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിൽക്കുന്ന സദരംഗാനി കൈകൂപ്പി പ്രാർഥിക്കുന്നത് കാണാം.
ഉച്ചകഴിഞ്ഞ് സ്ഥലത്തെത്തിയ സദരംഗാനി, ലിഫ്റ്റ് ഉപയോഗിക്കുന്നതിന് പകരം പടികൾ നടന്നുകയറിയാണ് കെട്ടിടത്തിന്റെ മേൽകൂരയിലെത്തിയത്. ഇയാൾ കൈകൂപ്പി പ്രാർഥിക്കുന്നത് കണ്ട താമസക്കാർ, വിവരം സുരക്ഷാജീവനക്കാരെ അറിയിച്ചു.
സുരക്ഷാജീവനക്കാർ ഉടൻതന്നെ സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കി. എന്നാൽ താക്കോൽകൂട്ടം മുകളിൽ ഉപേക്ഷിച്ചുവെന്നും അത് എടുത്തുവരാം എന്ന് പറഞ്ഞ് വീണ്ടും മുകളിലേക്ക് പോയ ഇയാൾ, താഴേക്ക് ചാടുകയായിരുന്നു. സദരംഗാനി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
വിവരമറിഞ്ഞെത്തിയ പോലീസ് സംഘം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കണ്ണൂർ: പറശിനികടവിലെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ചെറുകുന്ന് അയ്യോത്ത് സ്വദേശി സീമ (50) ആണ് മരിച്ചത്.
സീമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. ലോഡ്ജിൽ ഒപ്പം ഉണ്ടായിരുന്ന അയൽവാസി കെ.പി. വിജയനെ മാട്ടൂലിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. ചെറുകുന്ന് അയ്യോത്ത് സ്വദേശിയാണ് വിജയൻ.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രിമുതല്‍ ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ നടക്കുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ചയാണ് സീമയും വിജയനും പറശിനിക്കടവിലെ ലോഡ്ജില്‍ മുറിയെടുത്തത്. വൈകുന്നേരം മുറി പൂട്ടി വിജയന് പുറത്തുപോയി. ഇയാള്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ലോഡ്ജ് അധികൃതര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.
തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അതിന് ശേഷം പോലീസ് സ്ഥലത്തെത്തി മുറി തുറന്നപ്പോഴാണ് സീമയെ മരിച്ച നിലയില്‍ കണ്ടൈത്തിയത്. നേരത്തെയും ഇരുവരും ഈ ലോഡ്ജില്‍ മുറിയെടുത്തിരുന്നുവെന്ന് ലോഡ്ജ് അധികൃതര്‍ പോലീസിനോട് പറഞ്ഞു. സീമയുടെ മൃതദ്ദേഹം ഇന്‍ക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
മുട്ടില്‍ സ്വദേശിനിയായ സീമയുടെ ഭര്‍ത്താവ് സുരേഷ് രണ്ട് വര്‍ഷം മുമ്പാണ് മരിച്ചത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.
National
ഭോപ്പാൽ: അമിതമായി ഓൺലൈൻ ഗെയിം ശീലമാക്കിയതിന് മാതാപിതാക്കൾ മൊബൈൽ ഫോൺ പിടിച്ചു വച്ചതിന് പിന്നാലെ 14 വയസുകാരൻ ജീവനൊടുക്കി. ഭോപ്പാലിലെ ശ്രീറാം കോളനിയിൽ താമസിക്കുന്ന അൻഷ് സാഹു എന്ന എട്ടാം ക്ലാസുകാരനാണ് ജീവനൊടുക്കിയത്.
സംഭവം നടക്കുമ്പോൾ അൻഷ് വീട്ടിൽ തനിച്ചായിരുന്നു. ഒരു സ്വകാര്യ സ്കൂളിലെ അധ്യാപകരായ അൻഷിന്റെ മാതാപിതാക്കൾ വീട്ടിൽ തിരിച്ചത്തിയപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്ന കുട്ടിയെ കണ്ടതിനെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അൻഷിന് മൊബൈൽ ഫോണിനോടുള്ള ആസക്തി വർദ്ധിച്ചുവരുന്നതിനാൽ മാതാപിതാക്കൾ പല തവണ കുട്ടിയെ ഉപദേശിക്കുകയും മൊബൈൽ ഫോൺ പിടിച്ചുവയ്ക്കുകയും ചെയ്തിരുന്നു. ഓൺലൈൻ ഗെയിംമിനായി അൻഷി, മുത്തച്ഛന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 28,000 രൂപ പിൻവലിച്ചതായും റിപ്പോർട്ടുണ്ട്.
മാതാപിതാക്കൾ മൊബൈൽ പോൺ പിടിച്ചുവച്ച ദിവസം അൻഷി ധാരാളം സമയം ഗെയിം കളിച്ചിരുന്നു. ഇത് പൂർത്തിയാക്കാൻ സാധിക്കാത്തതിന്റെ സമർദത്തിലായിരുന്നു അൻഷിയെന്നും കുടുംബം പറഞ്ഞു. അൻഷിയുടെ മുറിയിൽ നിന്നും പോലീസ് മൊബൈൽ ഫോൺ കണ്ടെടുത്തു. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരുകയാണ്.
മൊബൈൽ ഫോൺ ഗെയിം വിലക്കിയതിനു മൂന്നു പെൺകുട്ടികൾ യുപിയിൽ ജീവനൊടുക്കിയ സംഭവത്തിനു പിന്നാലെയാണ് കൗമാരക്കാരന്റെ മരണം. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കെട്ടിടത്തിൽനിന്നു ചാടി മൂന്നു സഹോദരിമാർ ജീവനൊടുക്കി. അമിതമായ ഓൺലൈൻ ഗെയിം ശീലത്തെ മാതാപിതാക്കൾ എതിർത്തതാണ് മരണകാരണം.
പുലർച്ചെ 2.30 ന് ഭാരത് സിറ്റി ഏരിയയിലാണ് ദാരുണ സംഭവം. നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്. കുട്ടികൾ കൊറിയൻ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായിരുന്നുവെന്നാണ് റിപ്പോർട്ട്.
'അമ്മേ, അച്ഛാ, ക്ഷമിക്കണം' എന്ന കുട്ടികളെഴുതിയ ഒരു പേജ് വരുന്ന കുറിപ്പ് കണ്ടുകിട്ടിയതായി പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ കുട്ടികൾ മൊബൈൽ ഫോണുകളിൽ ധാരാളം സമയം ചെലവഴിച്ചിരുന്നെന്നും കൊറിയൻ ഓൺലൈൻ ടാസ്ക് അടിസ്ഥാനമാക്കിയുള്ള ഗെയിമിംഗ് ആപ്പിൽ ഉൾപ്പെട്ടിരുന്നെന്നും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
Kerala
ആലപ്പുഴ: പുറക്കാട് യുവാവ് കടലിൽ ചാടി മരിച്ചു. ചെങ്ങന്നൂർ വെണ്മണി സ്വദേശി ഉജ്വൽ (23) ആണ് മരിച്ചത്. യുവാവിന്റെ കൂടെയെത്തിയ പെൺകുട്ടിയെ കാണാനില്ല.
ഇന്നു രാവിലെയാണ് സംഭവം. 10.30 ഓടെ മത്സ്യത്തൊഴിലാളികളാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. യുവാവിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി.
രാവിലെ 8.30 ഓടെ ഉജ്വലും ഒരു പെൺകുട്ടിയും കൂടി സ്ഥലത്തെത്തിയതായും സമീപത്തുള്ള കടയിൽ കയറി സാധനങ്ങൾ വാങ്ങുന്നത് കണ്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. സ്കൂട്ടറിലാണ് ഇരുവരും സ്ഥലത്തെത്തിയത്. സ്കൂട്ടറിൽനിന്ന് ഓഫാക്കിയ നിലയിൽ ഉജ്വലിന്റെ ഫോൺ കണ്ടെത്തി.
പെൺകൂട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പെൺകുട്ടിക്കായി കടലിലും തെരച്ചിൽ നടക്കുന്നുണ്ട്. സംഭവത്തിൽ വിശദമായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
തൃശൂര്‍: മുള്ളൂർക്കര മണ്ഡലംകുന്നിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ മൂന്നാമത്തെയാളും മരിച്ചു. മണ്ഡലംകുന്ന് സ്വദേശി ജാനകി (80) ആണ് മരിച്ചത്.
വെള്ളിയാഴ്ചയാണ് മൂന്ന് സഹോദരിമാരെയും വീടിനുള്ളിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. അന്ന് തന്നെ ഇളയ സഹോദരി സരോജിനി (75) മരിച്ചിരുന്നു. ശനിയാഴ്ച മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മൂത്ത സഹോദരി ദേവകി (83) മരിച്ചു. തുടർന്നാണ് മൂന്നാമത്തെയാളും വിടവാങ്ങിയത്.
വാർധക്യസഹജമായ അവശതകളും ഒറ്റപ്പെടലുമാണ് ഇവരെ ജീവനൊടുക്കാൻ പ്രരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്വത്തുക്കൾ ഒരു ദേവസ്വത്തിന് എഴുതിവച്ചതായി പോലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലുണ്ട്.
National
ബംഗളൂരു: ആധായനികുതി വകുപ്പ് റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയി ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഡിഐജി വംശി കൃഷ്ണയ്ക്കാണ് അന്വേഷണ ചുമതല. ബംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷും അന്വേഷണ സംഘത്തിലുണ്ട്.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനത്തില്‍ മനംനൊന്താണ് റോയി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. അതേസമയം പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നു. നെഞ്ചിൽ തുളച്ചു കയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തുകൂടി പുറത്തു കടന്നു.
6.35 എംഎം വലുപ്പമുള്ള വെടിയുണ്ട കണ്ടെത്തി. നെഞ്ചിൽ തോക്ക് ചേർത്തുവച്ച് ഒറ്റത്തവണയാണ് വെടിവച്ചത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാക്കുകയാണ് പോലീസ്. സംഭവസ്ഥലത്തു നിന്ന് ശേഖരിച്ച രക്ത സാമ്പിളുകളുടെയും മറ്റും പരിശോധന നടത്തിവരികയാണ്.
ആദായി നികുതി ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയതിനെ തുടർന്നാണ് ദുബായിൽനിന്ന് ദിവസങ്ങൾക്ക് മുൻപ് റോയി ബംഗളൂരുവിലെത്തിയത്. മൊഴിയെടുക്കുന്നതിനിടയിൽ മുറിയിലേക്ക് പോയ റോയി സ്വയം വെടിയുതിർക്കുകയായിരുന്നു.
National
ബംഗുളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.സി.ജെ. റോയിയെ (57) സ്വയം വെടിവച്ചു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആദായനികുതി ഉദ്യോഗസ്ഥർക്കെതിരെ സഹോദരൻ സി.ജെ. ബാബു.
ആദായ നികുതി വകുപ്പിൽ നിന്ന് സഹോദരൻ വലിയ സമ്മർദം നേരിട്ടിരുന്നു. മൂന്നു ദിവസമായി ഐടി വകുപ്പ് ഉദ്യോഗസ്ഥർ റോയിയുടെ ഓഫിസിൽ ഉണ്ടായിരുന്നു. ആദായ നികുതി വകുപ്പ് അഡിഷനല്‍ കമ്മിഷണര്‍ കൃഷ്ണപ്രസാദിൽ നിന്നും സമ്മർദം ഉണ്ടായിരുന്നു.
മരണദിവസം രാവിലെ 10:40-ന് റോയി തന്നെ വിളിച്ചിരുന്നു. നീ എപ്പോഴാണ് വരുന്നത്, എനിക്കൊന്ന് കാണണമെന്ന് റോയ് പറഞ്ഞു. ഇന്ന് ഏഴിന് കാണാമെന്ന് ഞാൻ പറഞ്ഞു. പക്ഷേ കാണാൻ ആളുണ്ടായില്ല, ആള് പോയി. കടമോ, ബാധ്യതയോ, മറ്റു ഭീഷണികളോ ഒന്നും ഉണ്ടായിരുന്നില്ല. കുടുംബത്തെ കണ്ട ശേഷം നിയമനപടികൾ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് ആലോചിക്കും– സി.ജെ.ബാബു പറഞ്ഞു.
അതേസമയം, ഓഫിസിൽ റോയിയെ തടഞ്ഞുവച്ചെന്നും ഉദ്യോഗസ്ഥർ സമ്മർദത്തിലാക്കിയതിനെത്തുടർന്നാണു ജീവനൊടുക്കിയതെന്നും ലീഗൽ അഡ്വൈസർ പ്രകാശ് ആരോപിച്ചു.
Kerala
കോട്ടയം: നഗര മധ്യത്തിലെ ഹോട്ടിലിൽ കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം നഗരത്തിലെ ശാസ്ത്രി റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹോട്ടലിലാണ് സംഭവം. കുടയംപടി മര്യാതുരുത്ത് സ്വദേശിനി ആസിയയും (20) പുതുപ്പള്ളി സ്വദേശിയായ നന്ദകുമാറുമാണ് (22) മരിച്ചത്.
കോട്ടയം വെസ്റ്റ് പോലീസ് ഹോട്ടലിലെത്തി പരിശോധന തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾ ശനിയാഴ്ച രാവിലെ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും.
ഇന്ന് രാവിലെയാണ് മരിച്ച ഇരുവരും ഹോട്ടിലിൽ എത്തി മുറിയെടുത്തത്. പിന്നീട് വൈകുന്നേരമായിട്ടും പുറത്തേക്ക് ഇവരെ കാണാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി മുറി തുറന്ന് അകത്തുകയറിയപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്. ഒരു ഫാനിൽ ഇരുവരും തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.
പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ജീവനൊടുക്കിയ വിവരം അറിയുന്നത്.
Kerala
ബംഗളൂരു: റിയൽ എസ്റ്റേറ്റ് രംഗത്തെ അതികായനായിരുന്ന കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണം ഇന്ത്യൻ വ്യവസായ ലോകത്ത് വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. വർഷങ്ങളായി കെട്ടിട നിർമാണ രംഗത്തും റിയൽ എസ്റ്റേറ്റ് മേഖലയിലും സജീവമായിരുന്ന പേരാണ് സി.ജെ.റോയ്.
ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ വ്യവസായങ്ങളിൽ ഭൂരിഭാഗമെങ്കിലും ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലും കോൺഫിഡന്റ് ഗ്രൂപ്പ് സജീവമായി രംഗത്തുണ്ടായിരുന്നു. വർഷങ്ങളായി ഫ്ലാറ്റ് നിർമാണ രംഗത്ത് പ്രവർത്തിച്ച് ആളുകളുടെ വിശ്വാസവും കോൺഫിഡന്റ് ഗ്രൂപ്പ് ആർജിച്ചിരുന്നു.
റോയിയുടെ മരണത്തിന്റെ ഞെട്ടലിലാണ് വ്യവസായ ലോകം. കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇത്തരം രീതികൾക്കെതിരേയും വ്യവസായ ലോകത്ത് അതൃപ്തിയുണ്ട്. എങ്കിലും പരസ്യ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
എറണാകുളം സ്വദേശിയായ റോയിയുടെ പ്രാഥമിക വിദ്യാഭ്യാസമെല്ലാം കേരളത്തിലായിരുന്നു. പിന്നീട് സ്വിറ്റ്സർലൻഡിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു. എന്റർടെയിൻമെന്റ് മേഖലയിലും സജീവമായിരുന്ന അദ്ദേഹം സിനിമ മേഖലയിലെ പ്രമുഖരുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു.
നികുതി വെട്ടിപ്പ് ആരോപണങ്ങളെ തുടർന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിൽ കാലങ്ങളായി കേന്ദ്ര ഏജൻസികൾ കയറിയിറങ്ങുന്നുണ്ടായിരുന്നു. ഇന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി അദ്ദേഹത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും കൂടുതൽ രേഖകൾ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് വിവരം. പിന്നാലെയാണ് അദ്ദേഹം സ്വയം നിറയൊഴിച്ച് മരിച്ചത്.
National
ബംഗുളൂരു: വിവാഹത്തിന് പിന്നാലെ യുവതി കാമുകനൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത് ഭർത്താവും യുവതിയുടെ ബന്ധുവും ജീവനൊടുക്കി. കര്‍ണാടകയിലെ ദാവന്‍ഗെരെ ജില്ലയിലാണ് സംഭവം.
ഹരീഷ് (30), രുദ്രേഷ് (36) എന്നിവരാണ് ജീവനൊടുക്കിയത്. സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സരസ്വതി എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 23 ന് ക്ഷേത്രത്തിൽ പോകാനെന്ന് പറഞ്ഞ് സരസ്വതി വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. എന്നാൽ തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽക്കുകയും പിന്നീടുള്ള അന്വേഷണത്തിൽ സരസ്വതി കാമുകൻ ശിവകുമാറിനൊപ്പം ഒളിച്ചോടിയതായി കണ്ടെത്തുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് അറിഞ്ഞ ഹരീഷ് ഉത്തരവാദികളായവരുടെ പേരുകൾ എഴുതിവച്ചിട്ട് ജീവനൊടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ഹരീഷിന്റെ മരണ വാർത്ത താങ്ങാനാവാതെ രുദ്രേഷും ജീവനൊടുക്കി.
പ്രാഥമിക അന്വേഷണത്തിൽ വിവാഹത്തിന് മുമ്പ് തന്നെ സരസ്വതി ശിവകുമാറുമായി പ്രണയത്തിലായിരുന്നുവെന്നും ഹരീഷിന് ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്നും കണ്ടെത്തി.
ഹരീഷ്, സരസ്വതിയുടെ വീട്ടുകാരെ നിർബന്ധിച്ചാണ് വിവാഹം നടത്തിയതെന്ന് റിപ്പോർട്ടുണ്ട്. ഹരീഷിന്റെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
ഗുരുഗ്രാം: പഠന സമ്മർദത്തെ തുടർന്ന് കൗമാരക്കാരി ജീവനൊടുക്കി. ഗുരുഗ്രാമിലാണ് സംഭവം. 13 വയസുകാരി അതിദി ആണ് മരിച്ചത്.
കുട്ടിയുടെ മുറിയിൽ നിന്നും കണ്ടെത്തിയ ഡയറിയിൽ പഠനവുമായി ബന്ധപ്പെട്ട് താൻ കടുത്ത മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് എഴുതിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ കുട്ടിയെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ വിളിക്കാനെത്തി. എന്നാൽ വാതിൽ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.
പലതവണ വിളിച്ചിട്ടും അദിതി വാതിൽ തുറന്നില്ല. ജനാലയിലൂടെ നോക്കിയപ്പോൾ കുട്ടിയെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയുടെ മുറിയിൽ നിന്നും കണ്ടെത്തിയ ഡയറിയിൽ, വ്യാഴാഴ്ച പരീക്ഷയുണ്ടെന്നും എവിടെ നിന്ന് പഠനം തുടങ്ങണമെന്ന് അറിയില്ലെന്നും എഴുതിയിട്ടുണ്ട്.
കുടുംബത്തോടൊപ്പം ലക്നോവിൽ നിന്നും ഗുരുഗ്രാമിലേക്ക് താമസം മാറിയ അദിതി ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു. മാതാവ് ഹർദോയിയിലെ സർക്കാർ വകുപ്പിലും പിതാവ് ബംഗുളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിലുമാണ് ജോലി ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.
Kerala
കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്.
കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. പ്രതി ഷിംജിതയെ ഉടൻ കസ്റ്റഡിയിൽ വാങ്ങേണ്ടതില്ലെന്നാണ് പോലീസിന്റെ തീരുമാനം.
പ്രതിയ്ക്ക് ജാമ്യം നൽകരുതെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ബസ് യാത്രക്കിടെ ലൈംഗികാതിക്രമം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഷിംജിത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നത്.
പ്രതിയ്ക്ക് സമൂഹത്തിൽ പ്രശസ്തിയും പോസ്റ്റുകൾക്ക് കൂടുതൽ റീച്ച് ലഭിക്കുന്നതിന് വേണ്ടി കുറ്റം ചെയ്തു എന്നാണ് പോലീസ് റിപ്പോർട്ട്. സംഭവം നടന്നത് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
Kerala
കോട്ടയം: പാമ്പാടി ഇല്ലിവളവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. മാടവന വീട്ടിൽ സുധാകരൻ (64) ആണ് ഭാര്യയായ ബിന്ദുവിനെ (58) വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. കുടുംബകലഹമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക വിവരം.
ഇന്ന് രാവിലെയാണ് സംഭവം. ഓട്ടോറിക്ഷ തൊഴിലാളിയായ മൂത്തമകൻ രാവിലെ 11.30 ഓടെ വീട്ടിലെത്തിയപ്പോഴാണ് സംഭവനം പുറലോകമറിയുന്നത്. മുൻ വാതിൽ അടഞ്ഞ് കിടന്നതിനാൽ അടുക്കള ഭാഗത്തേക്ക് എത്തി നോക്കിയപ്പോഴാണ് അമ്മ നിലത്ത് രക്തം വാർന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് വീടിന്റെ കമ്പി നെറ്റ് തകർത്ത് കയറിയപ്പോഴാണ് പിതാവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്.
അമ്മ ബിന്ദുവിന് അനക്കം ഉണ്ടെന്ന് കണ്ട് ഉടൻതന്നെ മണർകാട് സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു എങ്കിലും മരിച്ചു. ഭർത്താവ് സുധാകരൻ പാറമട തൊഴിലാളിയാണ്. കോട്ടയം നാഗമ്പടത്ത് സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയാണ് ബിന്ദു.
പാമ്പാടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. മക്കൾ: സുദീപ്, സുമിത്, സുബിത.
National
അഹമ്മദാബാദ്: ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ യുവാവ് വെടിവച്ചു മരിച്ചു. മുതിർന്ന കോൺഗ്രസ് എംപി ശക്തിസിംഗ് ഗോഹിലിന്റെ അനന്തരവൻ യശ്കുമാർ സിംഗ് (35) ആണ് ഭാര്യ രാജേശ്വരിയെ (30) രണ്ടുതവണ തലയ്ക്കു നേർക്ക് വെടിയുതിർത്ത ശേഷം സ്വയം വെടിവച്ചു മരിച്ചത്.
അഹമ്മദാബാദിലെ ബൊഡാക്ദേവിലെ വസതിയിലായിരുന്നു സംഭവം. രാജേശ്വരിയുടെ മരണം ഉറപ്പാക്കിയശേഷം ആംബുലൻസ് സേവനം തേടിയ യശ്കുമാർ പിന്നീട് ജീവനൊടുക്കുകയായിരുന്നു.
അടുത്തിടെയാണ് ഇരുവരുടെയും വിവാഹിതരായത്. ഗുജറാത്ത് മാരിടൈം ബോർഡിലെ ഉദ്യോഗസ്ഥനായിരുന്നു യശ്കുമാർ സിംഗ്.
Kerala
പാലക്കാട്: ലോണ്‍ ആപ്പില്‍നിന്നുള്ള ഭീഷണിയെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തെന്നു പരാതി. ചിറ്റൂര്‍ മേനോന്‍പാറ നല്ലുവീട്ടുചള്ളയില് പരേതനായ ശിവന്റെ മകന് എസ്. അജീഷ് (37) ആണ് കഴിഞ്ഞദിവസം തൂങ്ങിമരിച്ചത്.
റൂബിക് മണി എന്ന ആപ്പിന്റെ പേരിലാണു ഭീഷണി വന്നതെന്നു കുടുംബം ആരോപിച്ചു. ലോണ്‍ ആപ്പില്‍ തിരിച്ചടവ് വൈകിയതോടെ അജീഷിന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ പറഞ്ഞു.
തിരിച്ചടവ് വൈകിയതോടെ പല നമ്പറുകളില്‍നിന്നും ഭീഷണികോളുകളും മെസേജുകളും വരാന്‍ തുടങ്ങി. ജോലിസ്ഥലത്തു വരും, ബന്ധുക്കളെ അറിയിക്കും, അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കും തുടങ്ങിയ സന്ദേശങ്ങളാണ് അജീഷിനു വന്നത്. ഇതില്‍ ഭയന്ന അജീഷ് തിങ്കളാഴ്ച ജീവനൊടുക്കുകയായിരുന്നുവെന്നു സഹോദരന് സുജീഷ് പറഞ്ഞു.
എല്ലാ ആഴ്ചയും ആയിരം രൂപവച്ച് അടയ്ക്കണമെന്ന നിബന്ധനയിലാണ് അജീഷ് 6,000 രൂപ ലോണെടുത്തത്. തിരിച്ചടവ് വൈകി. മാത്രമല്ല അജീഷിന്റെ ഫോണിലെ കോണ്ടാക്ടുകള് മുഴുവനും അവര്‍ എടുത്തിരുന്നു. ഇതിന്റെ സ്ക്രീന്‍ ഷോട്ട് യുവാവിന് അയയ്ക്കുകയും ചെയ്തു. അജീഷ് ആത്മഹത്യചെയ്യാനുള്ള കാരണം സംബന്ധിച്ചു ബന്ധുക്കള്‍ക്ക് അറിവില്ലായിരുന്നു. തുടര്‍ന്നും ഭീഷണിസന്ദേശങ്ങളും അശ്ലീലദൃശ്യങ്ങളും വന്നതോടെയാണ് ബന്ധുക്കള്‍ക്കു സംഭവം മനസിലായത്. ഇതോടെ പോലീസിൽ പരാതി നല്‍കുകയായിരുന്നു.
അനധികൃത ലോണ്‍ ആപ്പ് ഉടമകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഇനി ആര്‍ക്കും ഈ ഗതി വരരുതെന്നും അജീഷിന്റെ കുടുംബം പറഞ്ഞു.
National
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി പോലീസ് സ്റ്റേഷനിൽ ജീവനൊടുക്കി.
നാഗേന്ദ്രകുമാർ ഭാരതീയ (19) എന്ന കൗമാരക്കാരനാണ് മരിച്ചത്. പോക്സോ കേസ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അവസാന വർഷ ബിരുദ വിദ്യാർഥിയായ നാഗേന്ദ്രകുമാർ സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടിയെ പരിചയപ്പെടുകയും വിവാഹാഭ്യർഥന നടത്തുകയും ചെയ്തു. തുടർന്ന് ഇരുവരും ഉത്തർപ്രദേശിലെ പ്രയാഗ്രാജിലേക്ക് പോവുകയും ചെയ്തു.
അവിടെവച്ച് പെൺകുട്ടിയെ നാഗേന്ദ്രകുമാർ പീഡിപ്പിച്ചു. ഇരുവരെയും പോലീസ് പ്രയാഗ്രാജിൽ നിന്ന് കണ്ടെത്തുകയും നാഗേന്ദ്രകുമാറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇയാൾ പുതപ്പ് ഉപയോഗിച്ചാണ് തൂങ്ങി മരിച്ചത്.
വിവരമറിഞ്ഞ നാഗേന്ദ്രകുമാറിന്റെ മാതാവ് പോലീസ് സ്റ്റേഷന് മുന്നിൽ കുഴഞ്ഞുവീണു. ഇയാളുടെ കുടുംബം പോലീസുകാർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.
National
അഹമ്മദാബാദ്: ഗുജറാത്തിൽ കോളജ് വിദ്യാർഥിനി ക്ലാസ് മുറിയിൽ ജീവനൊടുക്കി. ഗാന്ധിനഗറിലെ സെക്ടർ -7 ലെ ജെഎം ചൗധരി കോളജിലെ ഒന്നാം വർഷ ബിഎ വിദ്യാർഥിനി ശിവാനി അഹിർ(19) ആണ് തൂങ്ങി മരിച്ചത്.
പത്താൻ ജില്ലക്കാരിയാണ് ശിവാനി അഹിർ. ബുധനാഴ്ച വൈകുന്നേരം കോളജ് കാമ്പസിലെ ഹോസ്റ്റലിൽ നിന്ന് ശിവാനിയെ കാണാതായിരുന്നു. തുടർന്ന് കോളജ് അധികൃതരും പോലീസും തിരച്ചിൽ നടത്തുകയും വിവരം ശിവാനിയുടെ കുടുംബത്തെ അറിയിക്കുകയും ചെയ്തു.
തുടരന്വേഷണത്തിൽ ഒഴിഞ്ഞ ക്ലാസ് മുറിയിൽ ശിവാനിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയിലെ സീലിംഗ് ഫാനിൽ കെട്ടിത്തൂങ്ങിയാണ് ശിവാനി മരിച്ചത്.
സംഭവത്തിൽ ഗാന്ധിനഗർ സെക്ടർ 7 പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചുവെന്നും ഗാന്ധിനഗർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദിവ്യ പ്രകാശ് ഗോഹിൽ പറഞ്ഞു.
Kerala
മുംബൈ: കമലേശ്വരത്ത് യുവതിയും മാതാവും സയനൈഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ മകളുടെ ഭർത്താവ് അറസ്റ്റിൽ. മരിച്ച ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ മുംബൈയിൽ നിന്നുമാണ് പിടികൂടിയത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ വലയിലായത്.
ഉണ്ണികൃഷ്ണനെതിരെ ഗാർഹികപീഡനത്തിനും ആത്മഹത്യ പ്രേരണ കുറ്റത്തിനും പോലീസ് കേസെടുത്തിരുന്നു. തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാൾ മുംബൈയിൽ നിന്നും വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്.
ഗ്രീമയുടെയും മാതാവിന്റെയും ആത്മഹത്യ കുറിപ്പിൽ ഉണ്ണികൃഷ്ണനെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്. 200 പവൻ സ്ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാകുറിപ്പിലുള്ളത്. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്ണന് അവകാശമില്ലെന്നും കുറിപ്പിലുണ്ട്.
ഉണ്ണികൃഷ്ണന്റെ ബന്ധുവിന്റെ മരണവീട്ടിൽ വച്ചുണ്ടായ അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പ്. കമലേശ്വരത്ത് സജ്ജന (53), മാതാവ് ഗ്രീമ (33) എന്നിവരാണ് മരിച്ചത്.
National
അഹമ്മദാബാദ്: ഗുജറാത്തിൽ മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ഭാര്യയെ വെടിവച്ച് കൊന്നതിനു ശേഷം ജീവനൊടുക്കി. അഹമ്മദാബാദിലാണ് സംഭവം. രണ്ടു മാസങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം.
ഗുജറാത്ത് മാരിടൈം ബോർഡിലെ ക്ലാസ്-1 ഉദ്യോഗസ്ഥനായ യഷ്രാജ്സിംഗ് ഗോഹിൽ, ഭാര്യ രാജേശ്വരി ഗോഹിൽ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി വീടിനുള്ളിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായതായും ഇതിനിടെ യഷ്രാജ്സിംഗ് തന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് രാജേശ്വരിയെ വെടിവച്ചതായും പോലീസ് പറഞ്ഞു.
ഭാര്യയെ വെടിവച്ചതിന് ശേഷം ഇയാൾ 108 എമർജൻസി സർവീസിലേക്ക് വിളിച്ചു. അവർ എത്തിയപ്പോഴേക്കും രാജേശ്വരി മരിച്ചിരുന്നു. എമർജൻസി സർവീസ് സംഘം വീട്ടിൽ നിന്നും പോയതിന് പിന്നാലെ ഇയാൾ മുറിക്കുള്ളിൽ കയറി സ്വയം വെടിവച്ച് ജീവനൊടുക്കുകയായിരുന്നു.
ഗുജറാത്ത് മുൻ കോൺഗ്രസ് പ്രസിഡന്റും രാജ്യസഭാ എംപിയുമായ ശക്തിസിംഗ് ഗോഹിലിന്റെ അനന്തരവനായിരുന്നു യഷ്രാജ് സിംഗ്. രണ്ട് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: കമലേശ്വരത്ത് യുവതിയും മാതാവും സയനൈഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ കേസ്. മരിച്ച ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ ഗാർഹികപീഡനത്തിനും ആത്മഹത്യ പ്രേരണ കുറ്റത്തിനും കേസെടുക്കും
ഗ്രീമയുടെയും മാതാവിന്റെയും ആത്മഹത്യ കുറിപ്പിൽ ഉണ്ണികൃഷ്ണനെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്. 200 പവൻ സ്ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാകുറിപ്പിലുള്ളത്. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്ണന് അവകാശമില്ലെന്നും കുറിപ്പിലുണ്ട്.
ഉണ്ണികൃഷ്ണന്റെ ബന്ധുവിന്റെ മരണവീട്ടിൽ വച്ചുണ്ടായ അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പ്.
കമലേശ്വരത്ത് സജ്ജന (53), ഗ്രീമ (33) എന്നിവരാണ് മരിച്ചത്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പൂന്തുറ പോലിസെത്തി വാതിൽ തുറന്നപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
Kerala
പാലക്കാട്: ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഒറ്റപ്പാലം വരോട് സ്വദേശിനി രുദ്ര രാജേഷാണ് മരിച്ചത്.
ആർഎസ്എസ് നേതൃത്വത്തിലുള്ള സ്കൂളാണ് വ്യാസ വിദ്യാപീഠം സ്കൂൾ. സീനിയർ വിദ്യാർഥിനികളുടെ റാഗിംഗിനെത്തുടർന്നാണ് മകൾ മരിച്ചതെന്നു പിതാവ് രാജേഷ് ആരോപിച്ചു.
സീനിയർ വിദ്യാർഥികൾ മകളെ മർദിക്കാൻ ശ്രമിച്ചുവെന്നും ഹോസ്റ്റൽ വാർഡന് എല്ലാം അറിയാമെന്നും രാജേഷ് പറഞ്ഞു. എന്നാൽ, പിതാവിന്റെ ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചു. പാലക്കാട് നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കാട്ടാക്കട: മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ ഭർത്താവ് വീട്ടിൽ മരിച്ച നിലയിൽ. പ്രസിഡന്റ് പി.എസ് മായാദേവിയുടെ ഭർത്താവ് സത്യകമാർ(58) ആണ് മരിച്ചത്. ഊരൂട്ടമ്പലം പെരുമുള്ളൂരിൽ ഉള്ള വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
ഇന്നു രാവിലെ വീട്ടുകാർ മുറിയിൽ നോക്കുമ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് മാറനല്ലൂർ പോലീസിൽ വിവരം അറിയിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളജിൽ എത്തിച്ചു. കാരണം അറിവായിട്ടില്ല. കർഷകനാണ് സത്യ കുമാർ.
Kerala
കല്‍പ്പറ്റ: ഇസ്രയേലിലെ ജറുസലേമിനു സമീപം ജോലിസ്ഥലത്തു ദുരൂഹസാഹചര്യത്തില്‍ 2025 ജൂലൈ നാലിന് മരിച്ച നിലയില്‍ കണ്ട നെന്മേനി കോളിയാടി പെലക്കുത്ത് ജിനേഷിന്റെ(38) ഭാര്യ രേഷ്മ(34) പിന്നീട് ജീവനൊടുക്കിയതിന് ഉത്തരവാദികള്‍ ബത്തേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പലിശസംഘമാണെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇവര്‍ക്കെതിരേ നിയമനടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും പോലീസ് മേധാവിക്കും പരാതി നല്‍കിയതായി കമ്മിറ്റി ചെയര്മാന് നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഗംഗാധരന് ആത്താര്‍, കണ്‍വീനര്‍ എബി ജോസഫ്, ജോയിന്റ് കണ്‍വീനര്‍മാരായ യു.കെ. പ്രേമന്, ഖാദര്‍ മാടക്കര, കോണ്‍ഗ്രസ് നെന്മേനി മണ്ഡലം പ്രസിഡന്റ് കെ.കെ. പോള്‍സണ്‍, മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി. മൊയ്തീന്, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. പ്രദീപ്കുമാര്‍, രേഷ്മയുടെ കുടുംബാംഗങ്ങളായ ഷൈല, ബിന്ദു എന്നിവര്‍ പറഞ്ഞു.
നിവേദനം നൽകും
ഇസ്രയേലില്‍ ജിനീഷ് മരിക്കാനിടയായ സഹചര്യത്തില്‍ സമഗ്രാന്വേഷണത്തിനും സാമ്പത്തിക സഹായത്തിനും ഇടപെടുന്നതിനു പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേരളത്തില്‍നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍, വയനാട് എംപി പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കു നിവേദനം നല്‍കുമെന്ന് അവര്‍ അറിയിച്ചു.
10 വയസുള്ള പെണ്‍കുട്ടിയുടെ മാതാവായ രേഷ്മ കഴിഞ്ഞ മാസമാണ് ജീവനൊടുക്കിയത്. കോളിയാടിയില്‍ ഭര്‍ത്താവിന്റെ പേരില്‍ ആകെയുള്ള വീടും പത്തു സെന്റ് ഭൂമിയും പലിശസംഘം കൈവശപ്പെടുത്തുമെന്ന ഭീതിയാണ് രേഷ്മയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്.
ദുരൂഹ മരണം
ബത്തേരിയില്‍ ഫാമര്‍സിക്യൂട്ടിക്കല്‍ സ്ഥാപനം നടത്തിയിരുന്ന ജിനീഷ് 2021ല്‍ ബത്തേരി സ്വദേശികളില്‍നിന്നു 20 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ബ്ലാങ്ക് മുദ്രപ്പത്രങ്ങളും നാല് ചെക്ക് ലീഫും ഈടു നല്‍കിയാണ് വായ്പയെടുത്തത്. വായ്പയില്‍ 14 ലക്ഷത്തില്‍പരം രൂപ തിരികെ നല്‍കിയിരുന്നു. എന്നിട്ടും 40 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് പലിശസംഘം ജിനീഷിനെ ഭീഷണിപ്പെടുത്തുകയും ഒരുവട്ടം ആക്രമിക്കുകയും ചെയ്തു. ഇതുസംബന്ധിച്ചു ബത്തേരി പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ജിനീഷ് ഇസ്രയേലില്‍ ജോലിക്കു പോയത്. അവിടെ ഒരു വസതിയില്‍ വയോധികരെ പരിപാലിച്ചു വരുന്നതിനിടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വീട്ടിലെ വയോധികയെ കുത്തേറ്റു മരിച്ച നിലയിലും കണ്ടെത്തിയിരുന്നു.
ഭീഷണിപ്പെടുത്തി
ഭര്‍ത്താവിന്റെ വേര്‍പാടില്‍ മനംനൊന്തു കഴിയുകയായിരുന്ന രേഷ്മയെ പലിശസംഘം നിരന്തരം ഭീഷണിപ്പെടുത്തുകയും കോടതിയില്‍ ചെക്ക് കേസ് നല്‍കുകയും ചെയ്തിരുന്നു. ചെക്ക് കേസില്‍ കോടതിയില്‍നിന്ന് അറ്റാച്ച്മെന്റ് നോട്ടീസ് ലഭിച്ചതിനു പിന്നാലെയായിരുന്നു രേഷ്മയുടെ മരണം. പലിശസംഘത്തിന്റെ ഭീഷണി സംബന്ധിച്ചു രേഷ്മ നല്കിയ പരാതി ബത്തേരി പോലീസ് ഒതുക്കിത്തീര്‍ത്തെന്നും ആരോപണമുണ്ട്.
പലിശസംഘത്തിനെതിരേ നടപടി സ്വീകരിക്കുന്നതിലും ജിനീഷ്-രേഷ്മ ദമ്പതികളുടെ കുട്ടിക്കു നീതി ഉറപ്പുവരുത്തുന്നതിനും സാധ്യമായ എല്ലാ ഇടപെടലും നടത്താനാണ് ആക്ഷന്‍ കമ്മിറ്റി തീരുമാനം. ബത്തേരിയിലെ പലിശസംഘത്തിന്റെ വലയില്‍ കുടുങ്ങിയ വേറെയും ആളുകള്‍ ഉണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
Kerala
കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ ലൈംഗീകാതിക്രമ ആരോപണം ഉന്നയിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ബസ് ജീവനക്കാർ. ബസിൽ ഏതെങ്കിലും തരത്തിൽ പ്രശ്നമുണ്ടായതായി ആരും പരാതി പറഞ്ഞിരുന്നില്ലെന്ന് ജീവനക്കാർ പറയുന്നു.
പയ്യന്നൂർ റെയിൽവേ സ്റ്റോപ്പിൽ നിന്ന് നിരവധി പേർ ബസിൽ കയറിയതുകൊണ്ട് നല്ല തിരക്കായിരുന്നു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് വിഷയത്തക്കുറിച്ച് അറിഞ്ഞത്. വണ്ടിയിലെ വിഷ്വലിൽ എന്തെങ്കിലുമുണ്ടോയെന്ന് നോക്കാൻ മുതലാളിയാണ് പറഞ്ഞത്.
ബസിനകത്ത് സിസിടിവി കാമറയുണ്ട്. അതിനകത്തും അത്തരത്തിൽ പ്രശ്നമുണ്ടായതിന്റെ യാതൊരു തെളുവുകളുമില്ലെന്ന് ജീവനക്കാരൻ പറഞ്ഞു.
ബസിൽ ലൈംഗീകാതിക്രമമെന്ന് ആരോപിച്ച് യുവതി വീഡിയോ പകർത്തി പുറത്തുവിട്ടതിന് പിന്നാലെ ഗോവിന്ദാപുരം സ്വദേശി ദീപക് ആണ് ജീവനൊടുക്കിയത്. വീഡിയോ പുറത്തുവിട്ട വടകര സ്വദേശി ഷിംജിതയ്ക്കെതിരേ പോലീസ് തിങ്കളാഴ്ച കേസെടുത്തിരുന്നു. ഇവർ ഒളിവിൽ പോയെന്നാണ് സൂചന.
ഇവര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് തിരച്ചില്‍ ആരംഭിച്ചു. ദീപക്കിന്റെ അമ്മയുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി ഒളിവില്‍ പോയെന്നാണ് വിവരം.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനൊപ്പം യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരത്തോടെ മെഡിക്കല്‍ കോളജ് പോലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്ന് മകന് സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
Kerala
കോഴിക്കോട്: ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപിച്ചു സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതിനു പിന്നാലെ കോഴിക്കോട് മാങ്കാവ് ഗോവിന്ദപുരം മണല്‍ത്താഴം ഉള്ളാട്ടുതൊടി ദീപക് ഹൗസില്‍ ദീപക് (42) ജീവനൊടുക്കിയ സംഭവത്തില്‍ വടകര സ്വദേശിനി ഷിംജിത മുസ്തഫ (35) മുൻകൂർ ജാമ്യത്തിനു ശ്രമം തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയതിനു പിന്നാലെ ഷിംജിത ഒളിവിൽ പോയിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ദീപക്കിന്റെ അമ്മ കന്യക കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കു നല്കിയ പരാതിയിലാണ് നടപടി. ഇന്നലെ ദീപക്കിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസെടുത്തത്.
മുൻ ജനപ്രതിനിധി
അതേസമയം, ഇനി മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും നിയമപോരാട്ടം നടത്തുമെന്നും ദീപക്കിന്റെ പിതാവ് ചോയി പറഞ്ഞു. ഓള് കേരള മെന്‍സ് അസോസിയേഷനു വേണ്ടി രാഹുല്‍ ഈശ്വറും മറ്റു സംഘടനകളും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. ദീപക്കിനെതിരേ വീഡിയോ പ്രചരിപ്പിച്ച ഷിംജിത സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സറും പൊതുപ്രവര്‍ത്തകയുമാണ്. മലപ്പുറം അരീക്കോട് കഴിഞ്ഞ തവണ യുഡിഎഫ് ജനപ്രതിനിധിയായിരുന്നു. സ്വന്തം വീടായ വടകര ചേറോടാണ് കുറച്ചു കാലമായി ഇവര്‍ താമസിക്കുന്നത്. നേരത്തെ വിദേശത്തു പോയിട്ടുള്ള യുവതി അവിടെനിന്നു നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചാണ് ശ്രദ്ധിക്കപ്പെട്ടത്.
വീഡിയോ പിൻവലിച്ചു
ദീപക്കിന്റെ മരണത്തില്‍ പ്രതിഷേധം രൂക്ഷമായതോടെ, ഷിംജിത ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പ്രൈവറ്റാക്കി പിന്‍വലിഞ്ഞു. അക്കൗണ്ടുകളില്‍നിന്നു വീഡിയോ പിന്‍വലിച്ചുവെങ്കിലും ഇതു സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഷിംജിതക്കെതിരേ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ആക്രമണം രൂക്ഷമായതോടെ, ദീപക്കിന്റെ മരണ ശേഷവും തന്റെ നടപടിയെ ന്യായീകരിച്ചു ഷിംജിത ഞായറാഴ്ച പങ്കുവച്ച വീഡിയോയും അക്കൗണ്ടില്‍നിന്ന് അപ്രത്യക്ഷമായി. യുവതി വീഡിയോ പ്രചരിപ്പിച്ചതു മൂലമുള്ള അപമാനവും മാനസിക സംഘർഷവുമാണ് ദീപക് ജീവനൊടുക്കാൻ കാരണമെന്നാണ് ആരോപണം.
കുടുംബത്തിന്റെ ആശ്രയം
കണ്ണൂര്‍ പയ്യന്നൂരില്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ ദീപക് ദുരുദ്ദേശ്യത്തോടെ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന ആരോപണത്തോടെയാണ് ഷിംജിത കഴിഞ്ഞ ദിവസം വീഡിയോ പ്രചരിപ്പിച്ചത്. കോഴിക്കോടെ ഒരു വസ്ത്രശാലയില്‍ മാനേജരായിരുന്ന ദീപക് ജോലി ആവശ്യാര്‍ഥമാണ് കണ്ണൂരില്‍ എത്തിയത്. വീഡിയോ പ്രചരണത്തിനു ശേഷം ദീപക് മാനസികമായി തളര്‍ന്നിരുന്നുവെന്ന് അമ്മ കന്യക പറഞ്ഞു. ഒറ്റ മകനായിരുന്നു ദീപക്. ദീപക്കിന്റെ മരണത്തോടെ മാതാപിതാക്കള്‍ക്ക് ആശ്രയമില്ലാതായി.
പരാതി പറഞ്ഞെന്നും ഇല്ലെന്നും
ബസില്‍ അനുഭവം സംബന്ധിച്ച് എന്തുകൊണ്ട് പോലീസില്‍ പരാതി നല്‍കിയില്ല ചോദ്യം ഉയർന്നതോടെ, വടകര പോലീസില്‍ വിവരം അറിയിച്ചിരുന്നുവെന്നു ഷിംജിത കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യം തങ്ങള്‍ക്ക് അറിയില്ലെന്നു പോലീസ് പറഞ്ഞു. പരിചയമുള്ള പോലീസുകാരനോടു വിവരം പറഞ്ഞതായാണ് ഏറ്റവും ഒടുവില്‍ ഷിംജിത പറയുന്നത്. അക്കാര്യവും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ദീപക് മാന്യനാണെന്നും ഇതുവരെ ഒരു ചീത്തപ്പേരും കേള്‍പ്പിച്ചിട്ടില്ലെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും ആവര്‍ത്തിക്കുന്നത്. പുരുഷ അസോസിയേഷൻ ദീപക്കിന്റെ കുടുംബത്തിനു സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി ആക്ടിവിസ്റ്റുകള്‍ ദീപക്കിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് നിയമപോരാട്ടത്തിനു പിന്തണ അറിയിക്കുകയും ചെയ്തു.
District News
കടുത്തുരുത്തി: വായ്പയെടുത്ത പണം തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് ജപ്തിക്ക് അധികൃതര്‍ എത്തും മുമ്പേ ഗൃഹനാഥന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്കെതിരേ ആരോപണങ്ങളുമായി വീട്ടുകാര്‍ രംഗത്ത്. ഞീഴൂര്‍ മംഗലത്തുകരോട്ട് സാജു തോമസിന്റെ (59) മരണത്തിനുത്തരവാദികള്‍ ബാങ്ക് അധികൃതരാണെന്നു കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.
സാജു നേരത്തേ ബാങ്കില്‍ ചെന്നപ്പോള്‍ ആറു ലക്ഷം രൂപ ആദ്യം അടച്ചാല്‍ മതിയെന്നും ബാക്കി അടയ്ക്കുന്നതിന് സാവകാശം നല്‍കാമെന്നുമാണ് അറിയിച്ചിരുന്നതെന്നും വീട്ടുകാര്‍ പറയുന്നു. ഇതനുസരിച്ചു 17ന് മകള്‍ ലിസ്മിയുമായി സാജു ഞീഴൂര്‍ ശാഖയില്‍ ചെന്നിരുന്നു. നേരത്തേ പറഞ്ഞതുപോലെ ആറു ലക്ഷം രൂപ 19ന് അടയ്ക്കാമെന്നും ബാക്കി വരുന്ന തുക മാര്‍ച്ചിനു ശേഷം അടയ്ക്കാമെന്നും ബാങ്ക് അധികൃതരെ അറിയിച്ചതായി മകള്‍ ലിസ്മി പറഞ്ഞു.
എന്നാല്‍, ബാക്കി തുക ഫെബ്രൂവരി പത്തിനകംതന്നെ അടയ്ക്കണമെന്നും അതില്‍ കൂടുതല്‍ സാവകാശം തരാനാവില്ലെന്നുമാണ് ബാങ്ക് അധികൃതര്‍ പറഞ്ഞതത്രെ. തുടര്‍ന്ന് തിരിച്ചുപോരും വഴി സാജു പണത്തിനായി പലരെയും വിളിച്ചതായി ലിസ്മി പറഞ്ഞു. എന്നാല്‍, പെട്ടെന്ന് പണം കൊടുക്കാന്‍ ആരും തയാറായില്ല. ഇതോടെ സാജു മനോവിഷമത്തിലായെന്നും പറയുന്നു.
വീട്ടിലെത്തിയ ശേഷം ഭക്ഷണം കഴിച്ചു കിടന്ന സാജു പട്ടി കുരയ്ക്കുന്നത് കേട്ട് മകളോട് അതിനെ നോക്കാന്‍ പറഞ്ഞിട്ട് പുറത്തേക്കു പോകുകയായിരുന്നു. ഈ സമയം സാജുവിന്റെ ഭാര്യ ലില്ലി മഞ്ഞള്‍ ഉണക്കുകയായിരുന്നു. പോകും വഴി താന്‍ പോകുവാണെന്നും ഇനി മടങ്ങിവരില്ലെന്നും സാജു പറഞ്ഞതായി സമീപവാസിയായ സ്ത്രീ പറഞ്ഞു. തുടര്‍ന്നാണ് സാജു കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്.
ഇതേസമയം സാജു വീട്ടില്‍നിന്നും പോയതിനു പിന്നാലെ ബാങ്കിന്റെ ശാഖാ മാനേജരും ഏരിയാ മാനേജരും അഡ്വക്കേറ്റ് കമ്മീഷനും വീട്ടില്‍ വന്നിരുന്നുവെന്നും ആറു ലക്ഷം 19ന് അടച്ചശേഷം ബാക്കി തുക ഫെബ്രൂവരി പത്തിനകം അടയ്ക്കണമെന്നും പറഞ്ഞതായി വീട്ടുകാര്‍ പറയുന്നു. മരം വെട്ടുകാരനായ സാജു വീണ് നടുവിന് പരിക്കേറ്റതിനെത്തുടര്‍ന്ന് കുറെ നാളുകള്‍ പണിക്കുപോകാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. അതിനുശേഷം പണിക്കു പോയിത്തുടങ്ങിയെങ്കിലും മരക്കമ്പ് അടിച്ചു കൊണ്ടു കൈയ്ക്കു പരിക്കേറ്റതോടെ കൈയില്‍ കമ്പിയിടേണ്ടി വന്നു.
ഇക്കാലത്താണ് വായ്പാ തിരിച്ചടവ് മുടങ്ങിയതെന്നും വീട്ടുകാര്‍ പറയുന്നു. എന്നാല്‍, തങ്ങള്‍ സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി വീട്ടില്‍ ചെന്നുവെന്നേയുള്ളൂ വെന്നും വീട്ടുകാരെ ഒഴിപ്പിക്കാനൊന്നും പ്ലാന്‍ ഇല്ലായിരുന്നുവെന്നും സാജുവിന് തിരിച്ചടവിന് സാവകാശം ലഭിക്കുമായിരുന്നുവെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.
കേരളാ ബാങ്കില്‍നിന്നും വായ്പയെടുത്ത പണം തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് ജപ്തിയായ വസ്തുവില്നിന്ന് വീട്ടുകാരെ ഒഴിപ്പിക്കാന്‍ കോടതി ഉത്തരവുമായി അധികൃതര്‍ എത്തുന്നതിനു മുമ്പാണ് സാജു തോമസ് ആത്മഹത്യ ചെയ്തത്. കളനാശിനി കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച സാജു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. ഇലഞ്ഞിയില്‍ പോയി കളനാശിനി വാങ്ങിയ സാജു വീട്ടിലേക്കു വരുന്നവഴി ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് മരങ്ങോലിയില്‍ വച്ചാണ് വിഷം കഴിച്ചത്. സംഭവം കണ്ട നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
കോട്ടയം ജില്ലാസഹകരണ ബാങ്കിന്റെ ഞീഴൂര്‍ ശാഖയില്‍നിന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് സാജുവിന്റെയും ബന്ധുക്കളുടെയും പേരില്‍ ഇയാളെടുത്ത 15 ലക്ഷം രൂപയും അതിന്റെ പലിശയും സഹിതം 35 ലക്ഷത്തോളം കുടിശികയായിരുന്നു.
ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കുമായി ലയിച്ചതിനെത്തുടര്‍ന്ന് കേരള ബാങ്ക് അധികൃതരാണ് കോടതി മുഖേന ജപ്തി നടപടി തുടങ്ങിയത്. സാജുവിന്റെ സംസ്കാരം തുരുത്തിപ്പള്ളി സെന്റ് ജോണ്‍സ് ദ് ബാപ്റ്റിസ്റ്റ് പള്ളിയില്‍ നടത്തി.
Kerala
തിരുവനന്തപുരം: വലിയമലയില്‍ പ്ലസ് വൺ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൊളിക്കോട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനി വിഷ്ണു വര്‍ഷ (16) യാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം. വലിയമല കൊറളിയോടുള്ള വാടകവീട്ടിലാണ് വിഷ്ണു വര്‍ഷയും കുടുംബവും താമസിച്ചിരുന്നത്. വീടിനകത്ത് കിടപ്പുമുറിയിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ആഴ്ച മുന്‍പാണ് ഇവര്‍ ഇവിടേക്ക് താമസം മാറിയത്.
വിദ്യാര്‍ഥിനി ഇന്ന് സ്കൂളില്‍ പോയിരുന്നില്ല. രണ്ട് വയസുകാരനായ അനിയനൊപ്പം വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടി അനുജനെ വീടിന്റെ ഹാളില്‍ ഇരുത്തിയശേഷം ബെഡ്റൂമില്‍ കയറി തീകൊളുത്തുകയായിരുന്നു എന്നാണ് വിവരം.
സ്കൂള്‍വിട്ട് അനുജനും അമ്മയും വീട്ടില്‍ എത്തുമ്പോഴാണ് പെണ്‍കുട്ടിയെ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കാണുന്നത്. ഐഎസ്ആര്‍ഒയിലെ ജീവനക്കാരിയാണ് മാതാവ്. പിതാവ് പെരിന്തല്‍മണ്ണയിലെ ഒരു സ്കൂളിലെ ബസില്‍ ഡ്രൈവറാണ്. സംഭവത്തില്‍ വലിയമല പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കോഴിക്കോട്: സമൂഹമാധ്യമത്തിലെ ലൈംഗീക ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഷിംജിത മുസ്തഫയ്ക്കെതിരെ പോലീസ് കേസ്. ജീവനൊടുക്കിയ ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയിൽ ആത്മഹത്യാപ്രേരണയ്ക്ക് മെഡിക്കൽ കോളജ് പോലീസ് ആണ് കേസെടുത്തത്.
ഇന്ന് വൈകുന്നേരം പോലീസ് ദീപക്കിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തിരുന്നു. അതേസമയം, വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്.
സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 19 ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്നും കമ്മീഷൻ അറിയിച്ചു. അഡ്വ. വി. ദേവദാസ്, അബ്ദുൾ റഹീം പൂക്കത്ത് എന്നിവർ നൽകിയ പരാതികളിലാണ് നടപടി.
കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു. ദീപക്(42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബസിനുള്ളിൽ വച്ച് ദീപക് മനഃപൂർവം തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്ന് ആരോപിച്ചാണ് യുവതി സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പങ്കുവച്ചത്.
വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതെന്നും ഇതേത്തുടർന്ന് ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. നാട്ടിലും വീട്ടിലും ഇത്തരത്തിലൊന്നും ആരോപണം കേൾക്കാത്ത വ്യക്തിയായിരുന്നു ദീപക് എന്നും ഇവർ പറഞ്ഞു.
Kerala
കോഴിക്കോട്: ബസിനുള്ളിൽ ലൈംഗീകാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് യുവതി വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ.
സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 19 ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്നും കമ്മീഷൻ അറിയിച്ചു. അഡ്വ. വി. ദേവദാസ്, അബ്ദുൾ റഹീം പൂക്കത്ത് എന്നിവർ നൽകിയ പരാതികളിലാണ് നടപടി.
കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു. ദീപക്(42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബസിനുള്ളിൽ വച്ച് ദീപക് മനഃപൂർവം തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്ന് ആരോപിച്ചാണ് യുവതി സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പങ്കുവച്ചത്.
വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതെന്നും ഇതേത്തുടർന്ന് ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. നാട്ടിലും വീട്ടിലും ഇത്തരത്തിലൊന്നും ആരോപണം കേൾക്കാത്ത വ്യക്തിയായിരുന്നു ദീപക് എന്നും ഇവർ പറഞ്ഞു.
Kerala
കോഴിക്കോട്: ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപിച്ചു സമൂഹ മാധ്യമങ്ങളില്‍ യുവതി വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയതില്‍ നിയമ നടപടിക്ക് ഒരുങ്ങി കുടുംബം. ഇനി മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും കോഴിക്കോട് മാങ്കാവ് ഗോവിന്ദപുരം സ്വദേശി ദീപക്കി(38)ന്റെ പിതാവ് ഉള്ളാട്ടുതൊടി ചോയി പറഞ്ഞു.
സംഭവത്തില്‍ യുവതിക്കെതിരെ പരാതി പ്രവാഹമാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും കോഴിക്കോട് സിറ്റി പോലീസിനുമാണ് പരാതികള്‍ ലഭിച്ചത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കാൻ കാരണം അപമാനവും മാനസിക സംഘര്‍ഷവുമെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയിൽ അന്വേഷണം നടത്താനാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസിന്റെ നീക്കം. കോഴിക്കോട് അരീക്കാട് സ്വദേശിയായ യുവതിയാണ് ദീപക്കിനെതിരെ വീഡിയോ ഇട്ടത്. ഇന്നു പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തും.
ദീപക് ലൈംഗിക അതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വീഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. തിരക്കുള്ള ബസില്‍ വച്ച് യുവതി ചിത്രീകരിച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്നു പരാതികളിൽ പറയുന്നു.
ബന്ധുക്കൾ രംഗത്ത്
വസ്തുതാ വിരുദ്ധമായ പ്രചാരണമാണ് യുവതി നടത്തിയതന്നും ദീപക് കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. വീട്ടില്‍ അച്ഛനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാവിലെ എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്നു വീട്ടുകാര്‍ വാതിലില്‍ മുട്ടി വിളിച്ചെങ്കിലും മുറി തുറന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നു വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് തൂങ്ങി മരിച്ചനിലയില്‍ ദീപക്കിനെ കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന തരത്തിലുള്ള വീഡിയോ പ്രചരിച്ചത്. ദീപക് വളരെ മാന്യനാണെന്നും ഇതുവരെ ഒരു ചീത്തപ്പേരും കേള്‍പ്പിച്ചിട്ടില്ലെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും ആവര്‍ത്തിക്കുന്നത്. പൊതുപ്രവര്‍ത്തകയാണ് വീഡിയോ പ്രചരിപ്പിച്ചത്.
ദീപക്കിന്റെ ജീവനൊടുക്കിയതോടെ യുവതി വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ ആരോപണം ആവര്‍ത്തിച്ചിരുന്നു. ഇവര്‍ക്കെതിരേ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്.
Kerala
കടുത്തുരുത്തി: വായ്പയെടുത്ത പണം തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ജപ്തിക്ക് അധികൃതര്‍ എത്തും മുമ്പേ കളനാശിനി കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച ഗൃഹനാഥന് മരിച്ചു. ഞീഴൂര്‍ മംഗലത്ത് കരോട്ട് സാജു തോമസ് (59) ആണ് മരിച്ചത്.
കേരളാ ബാങ്കില്‍നിന്നു വായ്പയെടുത്ത പണം തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് ജപ്തിയായ വസ്തുവില്നിന്ന് വീട്ടുകാരെ ഒഴിപ്പിക്കാന്‍ കോടതി ഉത്തരവുമായി അധികൃതര്‍ എത്തുന്നതിന് മുമ്പാണ് സാജു കളനാശിനി കഴിച്ചത്. തുടര്‍ന്ന് സാജുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.
കോട്ടയം ജില്ലാസഹകരണ ബാങ്കിന്റെ ഞീഴൂര്‍ ശാഖയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സാജുവിന്റെയും ബന്ധുക്കളുടെയും പേരില്‍ എടുത്ത 15 ലക്ഷം രൂപയും അതിന്റെ പലിശയും സഹിതം 35 ലക്ഷത്തോളം കുടിശികയായിരുന്നു. ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കുമായി ലയിച്ചതിനെത്തുടര്‍ന്ന് കേരള ബാങ്ക് അധികൃതരാണ് കോടതി മുഖേന ജപ്തി നടപടി തുടങ്ങിയത്.
സാജു തോമസിന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് തുരുത്തിപ്പള്ളി സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍. ഭാര്യ: ലില്ലി. മക്കള്‍: ലിന്‍സി, ലിജോ, ലിസ്മി. മരുമകന്: മാത്യു(ചെമ്പ്)
Kerala
പാലക്കാട്: അഗളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പുലിയറ വണ്ടർകുന്നേൽ ഗോപാലകൃഷ്ണൻ (60) ആത്മഹത്യ ചെയ്തു. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ആത്മഹ്യയെന്നാണ് സൂചന.
സഹകരണബാങ്കിൽ എട്ട് ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്ന ഹോപാലകൃഷ്ണന്റെ ഭൂമിക്ക് ജപ്തി ഭീഷണിയുടെ ഉണ്ടായിരുന്നു. തണ്ടപ്പേർ ലഭിക്കാത്തതിനെ തുടർന്ന് വസ്തു വിൽക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
അതിനിടെ ഗോപാലകൃഷ്ണൻ രോഗബാധിതനുമായി. ഇതിന് പിന്നാലെയാണ് ഗോപാലകൃഷ്ണൻ ആത്മകഹത്യ ചെയ്തത്. വാടക വീട്ടിൽ വച്ച് കൃഷിയിടത്തിൽ ഉപയോഗിച്ചിരുന്ന കീടനാശിനി കഴിച്ചാണ് ഗോപാലകൃഷ്ണൻ ജീവനൊടുക്കിയത്.
സിപിഎം നേതാവായിരുന്ന ഗോപാലകൃഷ്ണൻ 2004-05 കാലഘട്ടത്തിലാണ് അഗളി പഞ്ചായത്തിലെ
വൈസ് പ്രസിഡന്റായി പ്രവർത്തിച്ചത്. 2005-10 കാലഘട്ടത്തിൽ പഞ്ചായത്തംഗമായും പ്രവർത്തിച്ചു.
Kerala
കണ്ണൂർ: പാനൂരിലെ പി.ആർ. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഷിബിൻ (35) ആണ് മരിച്ചത്.
സ്കൂളിലെ ലാബിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നം മൂലം ജീവനൊടുക്കുകയായിരുന്നുവെന്നാണ് സൂചന. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Kerala
കൊച്ചി: എളമക്കരയിൽ പിതാവും മകളും മരിച്ച നിലയിൽ. മകൾക്ക് വിഷം കൊടുത്ത ശേഷം പിതാവ് ജീവനൊടുക്കിയെന്നാണ് നിഗമനം.
പാണാവള്ളി സ്വദേശി പവിശങ്കറും മകൾ ആറു വയസുള്ള മകൾ വാസുകിയേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സൂചനകളുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
ബംഗുളൂരു: മെഡിക്കൽ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകർക്കെതിരെ നടപടി. സംഭവത്തിൽ ആറ് അധ്യാപകരെ കോളജ് അധികൃതർ സസ്പെൻഡ് ചെയ്തു.
അനുമോൾ റസ്ദാൻ, ഷബാന ബാനു, ഫൈക കോൽക്കർ, ആൽബ ദിനേശ്, സിന്ധു .ആർ, സുഷ്മിനി ഹെഗ്ഡെ എന്നിവർക്കെതിരെയാണ് കോളജ് അധികൃതർ നടപടിയെടുത്തത്.
ദ് ഓക്സ്ഫോർഡ് ഡെന്റൽ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായ യശസ്വിനി (23)ആണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.
കോളജിൽ യശസ്വിനി കടുത്ത പീഡനമാണ് നേരിട്ടിരുന്നത്. കണ്ണ് വേദന മൂലം യശസ്വിനി ഒരു ദിവസം അവധിയെടുത്തെന്നും പിറ്റേന്ന് കോളജിൽ തിരിച്ചെത്തിയപ്പോൾ ഒരു സെമിനാറിൽ പങ്കെടുക്കാത്തതിൽ മറ്റ് വിദ്യാർഥികളുടെ മുന്നിൽ വച്ച് അപമാനിച്ചുവെന്നും യശസ്വനിയുടെ അമ്മ ഭൂദേവയ്യ ആരോപിക്കുന്നു.
അധ്യാപകരുടെ പീഡനം സഹിക്കവയ്യാതെയാണ് യശസ്വിനി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. യശസ്വിനിയുടെ മരണത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ മോർച്ചറിയുടെ പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
National
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കൈത്തണ്ട മറിച്ചതിനു ശേഷം പാർപ്പിട സമുച്ചയത്തിന്റെ 11-ാം നിലയിൽനിന്നു ചാടി യുവാവ് ജീവനൊടുക്കി. യഗ്യ പാണ്ഡെ (28) ആണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. ഉടൻതന്നെ ബന്ധുക്കൾ യോഗ്യയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
പരസ്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന യോഗ്യ വിഷാദരോഗത്തിനു ചികിത്സയിലായിരുന്നു. ആത്മഹത്യാക്കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്തിയില്ലെന്നും കാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.
National
ലക്നോ: മുട്ടക്കറി ഉണ്ടാക്കി നൽകാത്തതിനെത്തുടർന്ന് ഭാര്യയുമായി വഴക്കുണ്ടായതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി.
ഉത്തർപ്രദേശിലെ ബാണ്ടയിലാണ് സംഭവം. ശാന്തി നഗർ മേഖലയിലെ ശുഭം(28) ആണ് ജീവനൊടുക്കിയത്.
പെയിന്റിംഗ് തൊഴിലാളിയായിരുന്നു ശുഭം. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞെത്തിയ ശുഭം ഭാര്യയോട് മുട്ടക്കറി ഉണ്ടാക്കി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം ഭാര്യ നിഷേധിച്ചു.
മാത്രമല്ല, ശുഭം വാങ്ങിക്കൊണ്ടുവന്ന ഭക്ഷണം കഴിക്കാനും ഭാര്യ കൂട്ടാക്കിയില്ല. ഇതിന് പിന്നാലെ ഇരുവരും വീടിന് പുറത്തുവച്ച് തർക്കമുണ്ടായി. ഇതിനു പിന്നാലെയാണ് ശുഭം മുറിയിൽ കയറി തൂങ്ങിമരിച്ചത്.
അപമാനം സഹിക്കവയ്യാതെയാണ് മകൻ ജീവനൊടുക്കിയത് എന്നാണ് ശുഭത്തിന്റെ അമ്മയുടെ ആരോപണം. മുട്ടക്കറി ഉണ്ടാക്കിനൽകില്ല എന്ന് ഭാര്യ പറഞ്ഞതിന് പിന്നാലെ ശുഭം തന്നെ കറിയുണ്ടാക്കി.
പിന്നാലെ ഇരുവരും തമ്മിൽ പൊതുമധ്യത്തിൽ, ആളുകൾ കാണുന്ന തരത്തിലാണ് തർക്കമുണ്ടായത്. മകൻ ഇത് അപമാനമായി തോന്നിയെന്നും പിന്നീട് മകന് കടുത്ത മാനസിക സംഘർഷം അനുഭവപ്പെട്ടിരുന്നുവെന്നും അമ്മ പറയുന്നു. ഇതിന് പിന്നാലെയാണ് ശുഭം ജീവനൊടുക്കിയത്.
Kerala
തിരുവനന്തപുരം: കാട്ടാക്കടയിലെ ഡിജിറ്റൽ പ്രസിൽ യുവാവ് പെട്രോൾ ഒഴിച്ച് കത്തിച്ച് ജീവനൊടുക്കി. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം.
പെട്രോള്‍ കുപ്പിയുമായി എത്തിയ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. പിന്നാലെ പെട്രോള്‍ ശരീരത്തിൽ ഒഴിച്ച് കത്തിച്ചു. സംഭവത്തിനിടെ കടയിലുണ്ടായിരുന്ന ജീവനക്കാരിക്കും പൊള്ളലേറ്റു.
നെടുമങ്ങാട് സ്വദേശിയായ യുവാവ് മരിച്ചെന്നാണ് പ്രാഥമിക വിവരം. കടയിലെ സാധനങ്ങളും കത്തിനശിച്ചു. ഫയര്‍ഫോഴ്സടക്കമെത്തിയാണ് തീയണച്ചത്.
പൊള്ളലേറ്റ ജീവനക്കാരിയെ ആശുപത്രിയിലെത്തിച്ചു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
National
ബംഗളൂരു: കർണാടകയിൽ മെഡിക്കൽ വിദ്യർഥിനി ജീവനൊടുക്കി. യശ്വസിനി എന്ന പെൺകുട്ടിയെയാണ് ബംഗളൂരുവിലെ ചന്ദപുരയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ അധ്യാപകർക്കെതിരെ ആരോപണവുമായി യശസ്വിനിയുടെ മാതാപിതാക്കൾ രംഗത്തെത്തി. യശസ്വിനിയെ സഹപാഠികളുടെ മുന്നിൽ വച്ച് അധ്യാപകർ അപമാനിച്ചുവെന്നും അവളുടെ നിറത്തെക്കുറിച്ചും വസ്ത്രത്തെക്കുറിച്ചും മോശം പരാമർശം നടത്തിയെന്നും ബന്ധുക്കൾ ആരോപിച്ചു.
ഒരിക്കൽ കണ്ണിന് വേദനയുണ്ടെന്ന് പരാതിപ്പെട്ടപ്പോൾ അധ്യാപകൻ അശ്ലീല ഭാഷ ഉപയോഗിച്ചതായും ആരോപണമുണ്ട്. യശസ്വിനിക്ക് സെമിനാറുകളിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ചുവെന്നും ബന്ധുക്കൾ പറഞ്ഞു.
യുവതിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോളജ് പ്രിൻസിപ്പൽ ഉൾപ്പെടെ അഞ്ച് അധ്യാപകർക്കെതിരെ സൂര്യനഗർ പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
National
ഹൈദരാബാദ്: തെലുങ്കാനയിൽ കുടുംബ വഴക്കിനെ തുടർന്ന് നവജാത ശിശുവിനെ വിഷം നൽകി കൊലപ്പെടുത്തിയതിന് ശേഷം യുവതി ജീവനൊടുക്കി. ഹൈദരാബാദിലെ മീരപേട്ടിലാണ് സംഭവം.
11 മാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകിയതിന് ശേഷം മാതാവ് സുഷ്മിത(27) ആണ് ജീവനൊടുക്കിയത്. ഭർത്താവ് യശ്വന്ത് റെഡ്ഡിയുമായി സുഷ്മിത വഴക്കുണ്ടാക്കുമായിരുന്നു. ഇതിനിടയാണ് സംഭവം.
സംഭവമറിഞ്ഞ് സുഷ്മിതയുടെ മാതാവ് ലളിതയും ജീവനൊടുക്കാൻ ശ്രമിച്ചു. ഇവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
ഇടുക്കി: ഉപ്പുതറ മത്തായിപ്പാറ എംസി കവലയ്ക്കു സമീപം യുവതി തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് തെരഞ്ഞിരുന്ന ഭര്‍ത്താവിനെ സമീപത്തെ പുരയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മത്തായിപ്പാറ എം.സി. കവലയ്ക്കു സമീപം മലേക്കാവില് സുബിനെയാണ് (രതീഷ്) ഇന്നു മരിച്ച നിലയിണ് കണ്ടെത്തിയത്.
സുബിന്റെ ഭാര്യ രജനി (38)യെ കഴിഞ്ഞ ഏഴിനു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നീട് സുബിനെ കാണാതാകുകയായിരുന്നു. ഇരുമ്പുപൈപ്പു കൊണ്ടുള്ള അടിയേറ്റാണ് രജനി കൊല്ലപ്പെട്ടതെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.
സുബിനും രജനിയും തമ്മില്‍ കലഹം പതിവായിരുന്നു. സുബിനാണ് രജനിയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലായിരുന്നു പോലീസ്. സുബിനെ കണ്ടെത്താനായി പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്‍സന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വ്യാപക അന്വേഷണം നടത്തി വരികയായിരുന്നു.
സംഭവത്തിനു ശേഷം തമിഴ്നാട്ടിലേക്കു കടന്ന സുബിന് കഴിഞ്ഞ ദിവസം വീടിനു സമീപമെത്തിയതായി പോലീസിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പരിസര പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഇന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.
National
അമൃത്സർ: പഞ്ചാബിലെ ഫെറോസ്പൂർ ജില്ലയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി.
സലൂൺ ഉടമയായ അമൻദീപ് സിംഗ് (42), ഭാര്യ ജസ്വീർ കൗർ (40), മക്കളായ മൻവീർ കൗർ (10), പർമീത് കൗർ (ആറ്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ജസ്വീറിനെയും മക്കളെയും വെടിവച്ചു കൊലപ്പെടുത്തിയ ശോഷം അമൻദീപ് ജീവനൊടുക്കുകയായിരുന്നു. കൊലചെയ്യാനായി ഉപയോഗിച്ച തോക്ക് സംഭവസ്ഥലത്തു നിന്ന് പോലീസ് കണ്ടെടുത്തു.
അയൽവാസികൾ ചേർന്ന് വാതിൽ പൊളിച്ച് വീടിനുള്ളിൽ പ്രവേശിച്ചപ്പോളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉടൻ തന്നെ വിവരം പോലീസിൽ അറിയിച്ചു.
സംഭവത്തിന് പിന്നിലെ കാരണം അന്വേഷിച്ചു വരികയാണെന്നും ഫോറൻസിക്ക് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഫിറോസ്പൂരിയിലെ ആശുപത്രിയിലേക്ക് അയച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും അയൽവാസികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Kerala
തിരുവനന്തരം: അഞ്ചുതെങ്ങിൽ എഎസ്ഐ ജീവനൊടുക്കിയ നിലയിൽ. വർക്കല ഇലകമൺ ഹരിഹരപുരം സ്വദേശി ഷിബുമോൻ(49) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടു വർഷമായി അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തു വരികയായിരുന്നു.
ഇന്ന് പുലർച്ചെയോടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കുടുംബത്തിനോടൊപ്പമാണ് ഷിബുമോൻ താമസിച്ചു വന്നിരുന്നത്. ഷിബുമോന്‍ കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
പത്തനംതിട്ട: സ്കൂള്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയിൽ. അങ്ങാടിക്കല്‍ തെക്ക് കൊടുമണ്‍ ചിറ പുത്തന്‍ വിള വടക്കേതില്‍ അജേഷിന്റെയും അനിതയുടെയും മകള്‍ ആഷില (14) ആണ് മരിച്ചത്.
ചന്ദനപ്പള്ളിയിലെ സ്വകാര്യ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആഷില. വ്യാഴാഴ്ച വൈകിട്ട് ആറോടെ മുറിയില്‍ കയറി വാതിലടച്ച കുട്ടി പുറത്തുവരാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി മുറി തകര്‍ത്തു അകത്തു കയറിയപ്പോഴാണ് കുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
National
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളെ കൊന്ന് ജീവനൊടുക്കി യുവാവ്. നന്ത്യാല്‍ ജില്ലയിലാണ് സംഭവം.
സാമ്പത്തിക പ്രശ്നങ്ങളാണ് സംഭവത്തിന് കാരണമെന്നാണ് സൂചന. "യുവാവ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്മക്കളെയും കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു. ഉയ്യലവാഡ ഗ്രാമത്തിലാണ് സംഭവം. മക്കളെ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു. കുട്ടികളുടെ മരണം എങ്ങനെയായിരുന്നു എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സാമ്പത്തിക പ്രശ്നങ്ങളാണ് കൂട്ടക്കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം': അല്ലഗഡ്ഡ ഡെപ്യൂട്ടി സൂപ്രണ്ട് കെ. പ്രമോദ് കുമാര്‍ പറഞ്ഞു.
മരിച്ചയാളുടെ ഭാര്യ ഓഗസ്റ്റില്‍ ജീവനൊടുക്കിയിരുന്നു. സാമ്പത്തിക പ്രശ്നങ്ങളും ഭാര്യയുടെ വിയോഗവും താങ്ങാനാകാതെയാണ് യുവാവ് മക്കളെ കൊന്ന് ജീവനൊടുക്കിയതെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
അഞ്ചുതെങ്ങ് നെടുങ്ങണ്ട നളിനി ഭവനില്‍ ഋഷികയെയാണ് വീടിനുള്ളില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടക്കാവൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കൻണ്ടറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് ഋഷിക.
വര്‍ക്കലയിലെ സ്വകാര്യആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്കരിക്കും.