അഹമ്മദാബാദ്: ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ യുവാവ് വെടിവച്ചു മരിച്ചു. മുതിർന്ന കോൺഗ്രസ് എംപി ശക്തിസിംഗ് ഗോഹിലിന്റെ അനന്തരവൻ യശ്കുമാർ സിംഗ് (35) ആണ് ഭാര്യ രാജേശ്വരിയെ (30) രണ്ടുതവണ തലയ്ക്കു നേർക്ക് വെടിയുതിർത്ത ശേഷം സ്വയം വെടിവച്ചു മരിച്ചത്.
അഹമ്മദാബാദിലെ ബൊഡാക്ദേവിലെ വസതിയിലായിരുന്നു സംഭവം. രാജേശ്വരിയുടെ മരണം ഉറപ്പാക്കിയശേഷം ആംബുലൻസ് സേവനം തേടിയ യശ്കുമാർ പിന്നീട് ജീവനൊടുക്കുകയായിരുന്നു.
അടുത്തിടെയാണ് ഇരുവരുടെയും വിവാഹിതരായത്. ഗുജറാത്ത് മാരിടൈം ബോർഡിലെ ഉദ്യോഗസ്ഥനായിരുന്നു യശ്കുമാർ സിംഗ്.
Tags : nephew suicide kills wife Congress MP Shakti Singh Gohil Yashkumar Singh