x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ ക​ത്തി യു​വാ​വ് മ​രി​ച്ച സം​ഭ​വം ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ്; ഭാ​ര്യ​യും മ​ക്ക​ളും ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്


Published: February 7, 2026 08:54 AM IST | Updated: February 7, 2026 08:54 AM IST

വ​യ​നാ​ട്: കാ​റി​നു​ള്ളി​ൽ തീ​പ​ട​ർ​ന്ന് യു​വാ​വ് മ​രി​ച്ച സം​ഭ​വം ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ്. ക​ണ്ണൂ​ർ ഇ​രി​ട്ടി കി​ളി​യ​ന്ത​റ വ​ള്ളി​ത്തോ​ട് മ​ല​യ​ന്‍റ​പ​റ​മ്പ​ത്ത് എം.​പി. സ​ജീ​റാ(45)​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. വ്യാ​ഴാ​ഴ്ച രാ​ത്രി എ​രു​മ​ത്തെ​രു​വി​ലെ ബി​സി​ന​സു​കാ​ര​ന്‍റെ വീ​ടി​ന്‍റെ ഗേ​റ്റി​നു​മു​ന്നി​ൽ​വ​ച്ചാ​ണ് കാ​റി​ന​ക​ത്തി​രു​ന്ന് സ​ജീ​ർ തീ​കൊ​ളു​ത്തി​യ​ത്.

കൂ​ടെ ഭാ​ര്യ ന​ജ്മു​ന്നി​സ​യും മൂ​ന്നു​മ​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു. ശ​രീ​ര​ത്തി​ൽ 50 ശ​ത​മാ​ന​ത്തി​ലേ​റെ പൊ​ള്ള​ലേ​റ്റ ന​ജ്മു​ന്നി​സ​യെ വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക​ചി​കി​ത്സ​യ്ക്കു​ശേ​ഷം കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​പ്പോ​ൾ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​ക്ക​ളെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് മാ​റ്റി.

മ​രി​ച്ച​തി​നു​പി​ന്നാ​ലെ ആ​ത്മ​ഹ​ത്യ​യു​ടെ കാ​ര​ണം വ്യ​ക്ത​മാ​ക്കി​യു​ള്ള സ​ജീ​റി​ന്‍റെ വീ​ഡി​യോ സ​ന്ദേ​ശം പു​റ​ത്തു​വ​ന്നി​രു​ന്നു. മാ​ന​ന്ത​വാ​ടി​യി​ലെ ഒ​രു ബി​സി​ന​സു​കാ​ര​ന്‍റെ​യും ക​ർ​ണാ​ട​ക കു​ട്ട പൂ​ച്ച​ക്ക​ല്ല് സ്വ​ദേ​ശി​യു​ടെ​യും പേ​ര് വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​രു​ടെ​പേ​രി​ൽ പോ​ലീ​സ് ഇ​തു​വ​രെ കേ​സെ​ടു​ത്തി​ട്ടി​ല്ല.

മാ​ന​ന്ത​വാ​ടി എ​സ്ഐ കെ.​എ. പൗ​ലോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റി​നു​ശേ​ഷം മൃ​ത​ദേ​ഹം വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം​ചെ​യ്തു. വൈ​കീ​ട്ട് അ​ഞ്ചോ​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. വ​ർ​ഷ​ങ്ങാ​യി ക​ർ​ണാ​ട​ക കു​ട്ട​യി​ൽ വ്യാ​പാ​രം​ന​ട​ത്തു​ന്ന സ​ജീ​ർ കു​ടും​ബ​സേ​മേ​തം കു​ട്ട​യി​ൽ​ത്ത​ന്നെ​യാ​ണ് താ​മ​സം. നി​ബ്രാ​ൻ, നി​സാ​ൻ, ആ​യി​ഷ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Tags : Police death suicide young man

Recent News

Up