x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൃ​ഹ​നാ​ഥ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വം: ബാ​ങ്ക് അ​ധി​കൃ​ത​ര്‍​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി വീ​ട്ടു​കാ​ര്‍


Published: January 20, 2026 05:04 AM IST | Updated: January 20, 2026 05:04 AM IST

ക​ടു​ത്തു​രു​ത്തി: വാ​യ്പ​യെ​ടു​ത്ത പ​ണം തി​രി​ച്ച​ട​യ്ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ജ​പ്തി​ക്ക് അ​ധി​കൃ​ത​ര്‍ എ​ത്തും മു​മ്പേ ഗൃ​ഹ​നാ​ഥ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ബാ​ങ്ക് അ​ധി​കൃ​ത​ര്‍​ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി വീ​ട്ടു​കാ​ര്‍ രം​ഗ​ത്ത്. ഞീ​ഴൂ​ര്‍ മം​ഗ​ല​ത്തു​ക​രോ​ട്ട് സാ​ജു തോ​മ​സി​ന്‍റെ (59) മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ള്‍ ബാ​ങ്ക് അ​ധി​കൃ​ത​രാ​ണെ​ന്നു കു​ടും​ബാം​ഗ​ങ്ങ​ള്‍ ആ​രോ​പി​ക്കു​ന്നു.

സാ​ജു നേ​ര​ത്തേ ബാ​ങ്കി​ല്‍ ചെ​ന്ന​പ്പോ​ള്‍ ആ​റു ല​ക്ഷം രൂ​പ ആ​ദ്യം അ​ട​ച്ചാ​ല്‍ മ​തി​യെ​ന്നും ബാ​ക്കി അ​ട​യ്ക്കു​ന്ന​തി​ന് സാ​വ​കാ​ശം ന​ല്‍​കാ​മെ​ന്നു​മാ​ണ് അ​റി​യി​ച്ചി​രു​ന്ന​തെ​ന്നും വീ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഇ​ത​നു​സ​രി​ച്ചു 17ന് ​മ​ക​ള്‍ ലി​സ്മി​യു​മാ​യി സാ​ജു ഞീ​ഴൂ​ര്‍ ശാ​ഖ​യി​ല്‍ ചെ​ന്നി​രു​ന്നു. നേ​ര​ത്തേ പ​റ​ഞ്ഞ​തു​പോ​ലെ ആ​റു ല​ക്ഷം രൂ​പ 19ന് ​അ​ട​യ്ക്കാ​മെ​ന്നും ബാ​ക്കി വ​രു​ന്ന തു​ക മാ​ര്‍​ച്ചി​നു ശേ​ഷം അ​ട​യ്ക്കാ​മെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​രെ അ​റി​യി​ച്ച​താ​യി മ​ക​ള്‍ ലി​സ്മി പ​റ​ഞ്ഞു.

എ​ന്നാ​ല്‍, ബാ​ക്കി തു​ക ഫെ​ബ്രൂ​വ​രി പ​ത്തി​ന​കം​ത​ന്നെ അ​ട​യ്ക്ക​ണ​മെ​ന്നും അ​തി​ല്‍ കൂ​ടു​ത​ല്‍ സാ​വ​കാ​ശം ത​രാ​നാ​വി​ല്ലെ​ന്നു​മാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞ​ത​ത്രെ. തു​ട​ര്‍​ന്ന് തി​രി​ച്ചു​പോ​രും വ​ഴി സാ​ജു പ​ണ​ത്തി​നാ​യി പ​ല​രെ​യും വി​ളി​ച്ച​താ​യി ലി​സ്മി പ​റ​ഞ്ഞു. എ​ന്നാ​ല്‍, പെ​ട്ടെ​ന്ന് പ​ണം കൊ​ടു​ക്കാ​ന്‍ ആ​രും ത​യാ​റാ​യി​ല്ല. ഇ​തോ​ടെ സാ​ജു മ​നോ​വി​ഷ​മ​ത്തി​ലാ​യെ​ന്നും പ​റ​യു​ന്നു.

വീ​ട്ടി​ലെ​ത്തി​യ ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ച്ചു കി​ട​ന്ന സാ​ജു പ​ട്ടി കു​ര​യ്ക്കു​ന്ന​ത് കേ​ട്ട് മ​ക​ളോ​ട് അ​തി​നെ നോ​ക്കാ​ന്‍ പ​റ​ഞ്ഞി​ട്ട് പു​റ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം സാ​ജു​വി​ന്‍റെ ഭാ​ര്യ ലി​ല്ലി മ​ഞ്ഞ​ള്‍ ഉ​ണ​ക്കു​ക​യാ​യി​രു​ന്നു. പോ​കും വ​ഴി താ​ന്‍ പോ​കു​വാ​ണെ​ന്നും ഇ​നി മ​ട​ങ്ങി​വ​രി​ല്ലെ​ന്നും സാ​ജു പ​റ​ഞ്ഞ​താ​യി സ​മീ​പ​വാ​സി​യാ​യ സ്ത്രീ ​പ​റ​ഞ്ഞു. തു​ട​ര്‍​ന്നാ​ണ് സാ​ജു കീ​ട​നാ​ശി​നി ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.


ഇ​തേ​സ​മ​യം സാ​ജു വീ​ട്ടി​ല്‍​നി​ന്നും പോ​യ​തി​നു പി​ന്നാ​ലെ ബാ​ങ്കി​ന്‍റെ ശാ​ഖാ മാ​നേ​ജ​രും ഏ​രി​യാ മാ​നേ​ജ​രും അ​ഡ്വ​ക്കേ​റ്റ് ക​മ്മീ​ഷ​നും വീ​ട്ടി​ല്‍ വ​ന്നി​രു​ന്നു​വെ​ന്നും ആ​റു ല​ക്ഷം 19ന് ​അ​ട​ച്ച​ശേ​ഷം ബാ​ക്കി തു​ക ഫെ​ബ്രൂ​വ​രി പ​ത്തി​ന​കം അ​ട​യ്ക്ക​ണ​മെ​ന്നും പ​റ​ഞ്ഞ​താ​യി വീ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. മ​രം വെ​ട്ടു​കാ​ര​നാ​യ സാ​ജു വീ​ണ് ന​ടു​വി​ന് പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്ന് കു​റെ നാ​ളു​ക​ള്‍ പ​ണി​ക്കു​പോ​കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​. അ​തി​നു​ശേ​ഷം പ​ണി​ക്കു പോ​യി​ത്തു​ട​ങ്ങി​യെ​ങ്കി​ലും മ​ര​ക്ക​മ്പ് അ​ടി​ച്ചു കൊ​ണ്ടു കൈ​യ്ക്കു പ​രി​ക്കേ​റ്റ​തോ​ടെ കൈ​യി​ല്‍ ക​മ്പിയി​ടേ​ണ്ടി വ​ന്നു.

ഇ​ക്കാ​ല​ത്താ​ണ് വാ​യ്പാ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തെ​ന്നും വീ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍, ത​ങ്ങ​ള്‍ സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വീ​ട്ടി​ല്‍ ചെ​ന്നു​വെ​ന്നേയു​ള്ളൂ വെ​ന്നും വീ​ട്ടു​കാ​രെ ഒ​ഴി​പ്പി​ക്കാ​നൊ​ന്നും പ്ലാ​ന്‍ ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും സാ​ജു​വി​ന് തി​രി​ച്ച​ട​വി​ന് സാ​വ​കാ​ശം ല​ഭി​ക്കു​മാ​യി​രു​ന്നു​വെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

കേ​ര​ളാ ബാ​ങ്കി​ല്‍​നി​ന്നും വാ​യ്പ​യെ​ടു​ത്ത പ​ണം തി​രി​ച്ച​ടയ്​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ജ​പ്തി​യാ​യ വ​സ്തു​വി​ല്‍​നി​ന്ന് വീ​ട്ടു​കാ​രെ ഒ​ഴി​പ്പി​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വു​മാ​യി അ​ധി​കൃ​ത​ര്‍ എ​ത്തു​ന്ന​തി​നു മു​മ്പാ​ണ് സാ​ജു തോ​മ​സ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ക​ള​നാ​ശി​നി ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​‌ക്കു ശ്ര​മി​ച്ച സാ​ജു കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കേ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. ഇ​ല​ഞ്ഞി​യി​ല്‍ പോ​യി ക​ള​നാ​ശി​നി വാ​ങ്ങി​യ സാ​ജു വീ​ട്ടി​ലേ​ക്കു വ​രു​ന്ന​വ​ഴി ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30ന് ​മ​ര​ങ്ങോ​ലി​യി​ല്‍ വ​ച്ചാ​ണ് വി​ഷം ക​ഴി​ച്ച​ത്. സം​ഭ​വം ക​ണ്ട നാ​ട്ടു​കാ​രാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

കോ​ട്ട​യം ജി​ല്ലാ​സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഞീ​ഴൂ​ര്‍ ശാ​ഖ​യി​ല്‍​നി​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സാ​ജു​വി​ന്‍റെ​യും ബ​ന്ധു​ക്ക​ളു​ടെ​യും പേ​രി​ല്‍ ഇ​യാ​ളെ​ടു​ത്ത 15 ല​ക്ഷം രൂ​പ​യും അ​തി​ന്‍റെ പ​ലി​ശ​യും സ​ഹി​തം 35 ല​ക്ഷ​ത്തോ​ളം കു​ടി​ശി​കയാ​യി​രു​ന്നു.

ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് കേ​ര​ള ബാ​ങ്കു​മാ​യി ല​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് കേ​ര​ള ബാ​ങ്ക് അ​ധി​കൃ​ത​രാ​ണ് കോ​ട​തി മു​ഖേ​ന ജ​പ്തി ന​ട​പ​ടി തു​ട​ങ്ങി​യ​ത്. സാ​ജു​വി​ന്‍റെ സം​സ്‌​കാ​രം തു​രു​ത്തി​പ്പ​ള്ളി സെ​ന്‍റ് ജോ​ണ്‍​സ് ദ് ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ല്‍ ന​ട​ത്തി.

Tags : nattu vishesham Homeowner suicide

Recent News

Up