Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kappa Was Imprisoned

Alappuzha

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ അ​ട​ച്ചു

ആ​ല​പ്പു​ഴ: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​യെ കാ​പ്പ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ അ​ട​ച്ചു. അ​മ്പ​ല​പ്പു​ഴ പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ​തി​നൊ​ന്നാം വാ​ര്‍​ഡി​ല്‍ വേ​ലി​യ​ത്ത് കി​ഴ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ ലാ​ലാ​ച്ചി എ​ന്നു വി​ളി​ക്കു​ന്ന വി​ഷ്ണുലാ​ലി(31)നെ​യാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് കാ​പ്പാ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്. അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യും പൊ​തു ജ​ന​ങ്ങ​ൾ​ക്ക് നി​ര​ന്ത​രം ശ​ല്യ​വും ഭീ​ഷ​ണി​യും ആ​യ​തി​നത്തുട​ർ​ന്ന് 2022ൽ ​ഇ​യാ​ളെ കാ​പ്പാ നി​യ​മ​പ്ര​കാ​രം ഒ​രു വ​ർ​ഷം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചി​രു​ന്നു.​

ശി​ക്ഷാ കാ​ലാ​വ​ധി തീ​രു​ന്ന​തി​നു മു​ൻ​പ് പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ൾ വീ​ണ്ടും ക്രി​മി​ന​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​നാ​ൽ 2025ൽ ​വീ​ണ്ടും കാ​പ്പ​നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. 2026ൽ ​അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​വ​ർ​ച്ച കേ​സി​ൽ പ്ര​തി​യാ​യ​തി​നെതു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എം. ​പ്ര​തീ​ഷ്കു​മാ​ർ​ന്‍റെ​ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ കാ​പ്പാ നി​യ​മ​പ്ര​കാ​രം ഒ​രു വ​ർ​ഷ​ക്കാ​ല​ത്തേ​ക്ക് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ക്കും.

Latest News

Up