Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Keltron

സു​​ര​​ക്ഷാ ബോ​​ര്‍ഡു​​ക​​ള്‍ സ്ഥാ​​പി​​ക്കാ​​ന്‍ ബെ​​വ്‌​​കോയുടെ സം​​ഭാ​​വ​​ന

കോ​​ഴി​​ക്കോ​​ട്: നാ​​ട്ടി​​ലാ​​കെ മ​​ദ്യ​​ശാ​​ല​​ക​​ള്‍ തു​​റ​​ന്ന് ജ​​ന​​ങ്ങ​​ളെ കു​​ടി​​പ്പി​​ച്ചു കി​​ട​​ത്തു​​ന്ന ബി​​വ​​റേ​​ജ​​സ് കോ​​ര്‍പ​​റേ​​ഷ​​ന്‍ (ബെ​​വ്‌​​കോ) റോ​​ഡ് സു​​ര​​ക്ഷ​​യ്ക്കാ​​യി പോ​​ലീ​​സി​​നു സം​​ഭാ​​വ​​ന ന​​ല്‍കു​​ന്ന​​ത് 10 ല​​ക്ഷം രൂ​​പ. സു​​ര​​ക്ഷാ ബോ​​ര്‍ഡു​​ക​​ള്‍ സ്ഥാ​​പി​​ക്കാ​​നു​​ള്ള പോ​​ലീ​​സി​​ന്‍റെ പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കാ​​നാ​​ണ് 10 ല​​ക്ഷം ന​​ല്‍കു​​ന്ന​​ത്.

പോ​​ലീ​​സ് മേ​​ധാ​​വി​​യു​​ടെ അ​​ഭ്യ​​ര്‍ഥ​​ന മാ​​നി​​ച്ച് കോ​​ര്‍പ​​റേ​​റ്റ് സോ​​ഷ്യ​​ല്‍ റെ​​സ്‌​​പോ​​ണ്‍സി​​ബി​​ലി​​റ്റി (സി​​എ​​സ്ആ​​ര്‍) ഫ​​ണ്ടി​​ല്‍ നി​​ന്നാ​​ണു തു​​ക അ​​നു​​വ​​ദി​​ക്കു​​ക. സം​​സ്ഥാ​​ന​​ത്തെ ഇ​​ര​​ട്ട​​വ​​രി പാ​​ത​​ക​​ളി​​ല​​ട​​ക്കം അ​​ച്ച​​ട​​ക്കം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി അ​​ട​​യാ​​ള ബോ​​ര്‍ഡു​​ക​​ളും വി​​വ​​ര​​ദാ​​യ​​ക ബോ​​ര്‍ഡു​​ക​​ളു​​മാ​​ണ് പോ​​ലീ​​സ് സ്ഥാ​​പി​​ക്കാ​​നു​​ദേ​​ശി​​ക്കു​​ന്ന​​ത്.

ദേ​​ശീ​​യ​​പാ​​ത​​ക​​ള്‍, സം​​സ്ഥാ​​ന​​പാ​​ത​​ക​​ള്‍, പ്ര​​ധാ​​ന ജി​​ല്ലാ റോ​​ഡു​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി 552 ബോ​​ര്‍ഡു​​ക​​ള്‍ സ്ഥാ​​പി​​ക്കാ​​നാ​​ണ് സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി ത​​യാ​​റാ​​ക്കി​​യ പ​​ദ്ധ​​തി.

ഒ​​രു ബോ​​ര്‍ഡി​​ന് 15,965 നി​​ര​​ക്കി​​ല്‍ മൊ​​ത്തം 88.13 ല​​ക്ഷ​​മാ​​ണ് പ​​ദ്ധ​​തി​​യു​​ടെ മ​​തി​​പ്പ് ചെ​​ല​​വ്. ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പി​​ന്‍റെ അ​​നു​​മ​​തി​​യോ​​ടെ ബിവ​​റേ​​ജ​​സ് കോ​​ര്‍പ​​റേ​​ഷ​​നു​​മാ​​യി ഇ​​ന്‍സ്‌​​പെ​​ക്ട​​ര്‍ ജ​​ന​​റ​​ല്‍ ഓ​​ഫ് പോ​​ലീ​​സ് (ട്രാ​​ഫി​​ക് ആ​​ന്‍ഡ് റോ​​ഡ് സു​​ര​​ക്ഷാ മാ​​നേ​​ജ്മെ​​ന്‍റ്) ന​​ട​​ത്തി​​യ ച​​ര്‍ച്ച​​യി​​ലാ​​ണ് സി​​എ​​സ്ആ​​ര്‍ ഫ​​ണ്ട് അ​​നു​​വ​​ദി​​ക്കാ​​ന്‍ തീ​​രു​​മാ​​ന​​മാ​​യ​​ത്.

കെ​​ല്‍ട്രോ​​ണ്‍ സ​​മ​​ര്‍പ്പി​​ച്ച എ​​സ്റ്റി​​മേ​​റ്റ് പ്ര​​കാ​​രം 9,89,855 രൂ​​പ ചെ​​ല​​വി​​ല്‍ 62 ബോ​​ര്‍ഡു​​ക​​ള്‍ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട സ്ഥ​​ല​​ങ്ങ​​ളി​​ല്‍ സ്ഥാ​​പി​​ക്കാ​​ന്‍ ബെ​​വ്‌​​കോ ഫ​​ണ്ട് സ​​ഹാ​​യ​​ക​​ര​​മാ​​കും.

Latest News

Up