Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Cabinet

കോ​ട്ടൂ​ർ ആ​ന പു​ന​ര​ധി​വാ​സകേ​ന്ദ്ര​ത്തി​നാ​യി സൊ​സൈ​റ്റി രൂ​പവത്ക​രി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ട്ടൂ​​​ർ ആ​​​ന പു​​​ന​​​ര​​​ധി​​​വാ​​​സ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നാ​​​യി കോ​​​ട്ടൂ​​​ർ എ​​​ലി​​​ഫ​​​ന്‍റ് റ​​​സ്ക്യു ആ​​​ൻ​​​ഡ് റി​​​ഹാ​​​ബി​​​ലേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ സൊ​​​സൈ​​​റ്റി (കെ​​​ഇ​​​ആ​​​ർ ആ​​​ൻ​​​ഡ് ആ​​​ർ​​​സി​​​എ​​​സ്) എ​​​ന്ന പേ​​​രി​​​ൽ സൊ​​​സൈ​​​റ്റി രൂ​​​പ​​വ​​ത്ക​​​രി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി.

2025ലെ ​​​കേ​​​ര​​​ള സം​​​ഘ​​​ങ്ങ​​​ൾ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​ക്ടി​​​ന്‍റെ കീ​​​ഴി​​​ലാ​​​ണ് ആ​​​ന പ​​​രി​​​പാ​​​ല​​​ന സൊ​​​സൈ​​​റ്റി രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

സൊ​​​സൈ​​​റ്റി രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള ക​​​ര​​​ട് മെ​​​മ്മോ​​​റാ​​​ണ്ടം ഓ​​​ഫ് അ​​​സോ​​​സി​​​യേ​​​ഷ​​​നും റൂ​​​ൾ​​​സ് ആ​​​ൻ​​​ഡ് റെ​​​ഗു​​​ലേ​​​ഷ​​​ൻ​​​സും അം​​​ഗീ​​​ക​​​രി​​​ച്ചു. സൊ​​​സൈ​​​റ്റി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി എ​​​പി​​​സി​​​സി​​​എ​​​ഫ് ചീ​​​ഫ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലെ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ മീ​​​റ്റ് പ്രോ​​​ഡ​​​ക്ട്സ് ഓ​​​ഫ് ഇ​​​ന്ത്യ​​​യി​​​ൽ ഒ​​​രു ബോ​​​യി​​​ല​​​ർ ഓ​​​പ്പ​​​റേ​​​റ്റ​​​ർ ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.

Kerala

ത​സ്തി​ക​ക​ൾ സൃ​ഷ്‌ടിക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ച്ചി കാ​​​ൻ​​​സ​​​ർ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ൽ 91 സ്ഥി​​​രം ത​​​സ്തി​​​ക​​​ക​​​ളും 68 ക​​​രാ​​​ർ ത​​​സ്തി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ 159 ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ഫോ​​​റ​​​ൻ​​​സി​​​ക് സ​​​യ​​​ൻ​​​സ് ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ൽ 12 സ​​​യ​​​ന്‍റി​​​ഫി​​​ക് ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ക്കും. ബ​​​യോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​ൽ- 3, കെ​​​മി​​​സ്ട്രി-4, ഡോ​​​ക്യു​​​മെ​​​ന്‍റ്സ്- 5 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ക.

ത​​​ല​​​ശേ​​​രി കോ​​​ട​​​തി സ​​​മു​​​ച്ച​​​യ​​​ത്തി​​​ന്‍റെ കോ​​​ന്പൗ​​​ണ്ടി​​​ൽ സ്ഥി​​​തി ചെ​​​യ്യു​​​ന്ന പ​​​ഴ​​​യ അ​​​ഡീ​​​ഷ​​​ണ​​​ൽ ജി​​​ല്ലാ കോ​​​ട​​​തി സ​​​മു​​​ച്ച​​​യ കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ താ​​​ഴ​​​ത്തെ നി​​​ല കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ അ​​​ധി​​​ക ബെ​​​ഞ്ച് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് വി​​​നി​​​യോ​​​ഗി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി. ഇ​​​തി​​​നാ​​​യി 22 ത​​​സ്തി​​​ക​​​ക​​​ളി​​​ൽ 16 ത​​​സ്തി​​​ക​​​ക​​​ൾ പു​​​തു​​​താ​​​യി സൃ​​​ഷ്ടി​​​ക്കാ​​​നും 6 ത​​​സ്തി​​​ക​​​ക​​​ൾ പു​​​ന​​​ർ വി​​​ന്യ​​​സി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ സി​​​വി​​​ൽ-​​​ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ ജോ​​​ലി​​​ക​​​ൾ​​​ക്കാ​​​യി 87,30,000 രൂ​​​പ​​​യും ഓ​​​ഫീ​​​സ് സം​​​വി​​​ധാ​​​ന​​​ത്തി​​​നാ​​​യി 1.08 കോ​​​ടി രൂ​​​പ​​​യും ചെ​​​ല​​​വ​​​ഴി​​​ക്കും.

ര​​​ണ്ടു ത​​​ര​​​ത്തി​​​ലു​​​ള്ള വി​​​ര​​​മി​​​ക്ക​​​ൽ പ്രാ​​​യം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന കേ​​​ര​​​ള അ​​​ഗ്രോ മി​​​ഷ​​​ന​​​റി കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വി​​​ര​​​മി​​​ക്ക​​​ൽ പ്രാ​​​യം 60 വ​​​യ​​​സാ​​​യി ഏ​​​കീ​​​ക​​​രി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലെ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ കേ​​​ര​​​ള ലൈ​​​വ് സ്റ്റോ​​​ക്ക് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് ബോ​​​ർ​​​ഡ് ലി​​​മി​​​റ്റ​​​ഡി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വി​​​ര​​​മി​​​ക്ക​​​ൽ പ്രാ​​​യം 60 വ​​​യ​​​സാ​​​ക്കി ഉ​​​യ​​​ർ​​​ത്തി.

Kerala

ദി​വ​സവേ​ത​ന​ക്കാ​രെ സ്ഥി​ര​പ്പെടു​ത്തും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ, ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ൾ, സാം​​​സ്കാ​​​രി​​​ക നി​​​ല​​​യ​​​ങ്ങ​​​ൾ, പ​​​ഞ്ചാ​​​യ​​​ത്ത് ലൈ​​​ബ്ര​​​റി​​​ക​​​ൾ, ശി​​​ശു മ​​​ന്ദി​​​ര​​​ങ്ങ​​​ൾ, ന​​​ഴ്സ​​​റി സ്കൂ​​​ളു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഓ​​​ണ​​​റേ​​​റി​​​യം, ദി​​​വ​​​സ വേ​​​ത​​​ന അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​രെ സ്ഥി​​​ര​​​പ്പെ​​​ടു​​​ത്താ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം.

പ​​​ത്തോ അ​​​തി​​​ല​​​ധി​​​ക​​​മോ വ​​​ർ​​​ഷ​​​മാ​​​യി ന​​​ട​​​പ​​​ടി​​​ക്ര​​​മം പാ​​​ലി​​​ച്ച് നി​​​യ​​​മ​​​നം ല​​​ഭി​​​ച്ച​​​വ​​​രെ​​​യാ​​​ണ് പാ​​​ർ​​​ട്ട് ടൈം ​​​ക​​​ണ്ടി​​​ൻ​​​ജ​​​ന്‍റ് ജീ​​​വ​​​ന​​​ക്കാ​​​രാ​​​യി സ്ഥി​​​ര​​​പ്പെ​​​ടു​​​ത്തു​​​ക.

പ​​​തി​​​നൊ​​​ന്നി​​​ന പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യോ അ​​​ല്ലാ​​​തെ​​​യോ നി​​​യ​​​മ​​​നം ല​​​ഭി​​​ച്ച് നി​​​ല​​​വി​​​ൽ പ​​​ത്തോ അ​​​തി​​​ല​​​ധി​​​ക​​​മോ വ​​​ർ​​​ഷ​​​മാ​​​യി തു​​​ട​​​ർ​​​ച്ച​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു വ​​​രു​​​ന്നവരെയാ​​​ണ് സ്ഥി​​​ര​​​പ്പെ​​​ടു​​​ത്തു​​​ക.

ലൈ​​​ബ്രേ​​​റി​​​യ​​​ൻ, ന​​​ഴ്സ​​​റി ടീ​​​ച്ച​​​ർ, ആ​​​യ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രെ​​​യാ​​​ണ് പാ​​​ർ​​​ട്ട് ടൈം ​​​ക​​​ണ്ടി​​​ൻ​​​ജ​​​ന്‍റ് ജീ​​​വ​​​ന​​​ക്കാ​​​രാ​​​യി സ്ഥി​​​ര​​​പ്പെ​​​ടു​​​ത്തു​​​ക. എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ച് വ​​​ഴി പാ​​​ർ​​​ട്ട് ടൈ​​​മാ​​​യി നി​​​യോ​​​ഗി​​​ച്ച് ഓ​​​ണ​​​റേ​​​റി​​​യം, ദി​​​വ​​​സ വേ​​​ത​​​ന രീ​​​തി​​​യി​​​ലേ​​​ക്ക് മാ​​​റ്റി​​​യ​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്കും ആ​​​നു​​​കൂ​​​ല്യം ന​​​ൽ​​​കും.

Latest News

Up