x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​സ്തി​ക​ക​ൾ സൃ​ഷ്‌ടിക്കും


Published: January 1, 2026 02:35 AM IST | Updated: January 1, 2026 02:35 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ച്ചി കാ​​​ൻ​​​സ​​​ർ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ൽ 91 സ്ഥി​​​രം ത​​​സ്തി​​​ക​​​ക​​​ളും 68 ക​​​രാ​​​ർ ത​​​സ്തി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ 159 ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ഫോ​​​റ​​​ൻ​​​സി​​​ക് സ​​​യ​​​ൻ​​​സ് ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ൽ 12 സ​​​യ​​​ന്‍റി​​​ഫി​​​ക് ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ക്കും. ബ​​​യോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​ൽ- 3, കെ​​​മി​​​സ്ട്രി-4, ഡോ​​​ക്യു​​​മെ​​​ന്‍റ്സ്- 5 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ക.

ത​​​ല​​​ശേ​​​രി കോ​​​ട​​​തി സ​​​മു​​​ച്ച​​​യ​​​ത്തി​​​ന്‍റെ കോ​​​ന്പൗ​​​ണ്ടി​​​ൽ സ്ഥി​​​തി ചെ​​​യ്യു​​​ന്ന പ​​​ഴ​​​യ അ​​​ഡീ​​​ഷ​​​ണ​​​ൽ ജി​​​ല്ലാ കോ​​​ട​​​തി സ​​​മു​​​ച്ച​​​യ കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ താ​​​ഴ​​​ത്തെ നി​​​ല കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ അ​​​ധി​​​ക ബെ​​​ഞ്ച് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് വി​​​നി​​​യോ​​​ഗി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി. ഇ​​​തി​​​നാ​​​യി 22 ത​​​സ്തി​​​ക​​​ക​​​ളി​​​ൽ 16 ത​​​സ്തി​​​ക​​​ക​​​ൾ പു​​​തു​​​താ​​​യി സൃ​​​ഷ്ടി​​​ക്കാ​​​നും 6 ത​​​സ്തി​​​ക​​​ക​​​ൾ പു​​​ന​​​ർ വി​​​ന്യ​​​സി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ സി​​​വി​​​ൽ-​​​ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ ജോ​​​ലി​​​ക​​​ൾ​​​ക്കാ​​​യി 87,30,000 രൂ​​​പ​​​യും ഓ​​​ഫീ​​​സ് സം​​​വി​​​ധാ​​​ന​​​ത്തി​​​നാ​​​യി 1.08 കോ​​​ടി രൂ​​​പ​​​യും ചെ​​​ല​​​വ​​​ഴി​​​ക്കും.

ര​​​ണ്ടു ത​​​ര​​​ത്തി​​​ലു​​​ള്ള വി​​​ര​​​മി​​​ക്ക​​​ൽ പ്രാ​​​യം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന കേ​​​ര​​​ള അ​​​ഗ്രോ മി​​​ഷ​​​ന​​​റി കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വി​​​ര​​​മി​​​ക്ക​​​ൽ പ്രാ​​​യം 60 വ​​​യ​​​സാ​​​യി ഏ​​​കീ​​​ക​​​രി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലെ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ കേ​​​ര​​​ള ലൈ​​​വ് സ്റ്റോ​​​ക്ക് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് ബോ​​​ർ​​​ഡ് ലി​​​മി​​​റ്റ​​​ഡി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വി​​​ര​​​മി​​​ക്ക​​​ൽ പ്രാ​​​യം 60 വ​​​യ​​​സാ​​​ക്കി ഉ​​​യ​​​ർ​​​ത്തി.

Tags : Jobs kerala cabinet

Recent News

Up