Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kidnap

America

യു​എ​സി​ലെ ഗു​രു​ദ്വാ​ര​യി​ൽ നി​ന്ന് ഇ​ന്ത്യ​ക്കാ​ര​നെ കാ​ണാ​താ​യി; സ​ഹാ​യം തേ​ടി പോ​ലീ​സ്

 

ക​ലി​ഫോ​ർ​ണി​യ: ട്രേ​സി​യി​ലെ ഗു​രു​ദ്വാ​ര​യി​ൽ സി​ഖ് വം​ശ​ജ​നെ കാ​ണാ​താ​യി. അ​വ്താ​ർ സിം​ഗി​നെ (57) ആ​ണ് കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തി​ൽ സാ​ൻ ജോ​ക്വി​ൻ കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​വ്താ​ർ സിം​ഗി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ഗു​രു​ദ്വാ​ര​യു​ടെ പ​രി​സ​ര​ത്ത് വ​ച്ച് ക​റു​ത്ത വ​സ്ത്രം ധ​രി​ച്ച മൂ​ന്ന് പേ​ർ അ​വ്താ​ർ സിം​ഗി​നെ കാ​റി​ലേ​ക്ക് ബ​ല​മാ​യി ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

ഗു​രു​ദ്വാ​ര​യി​ലെ സേ​വാ​ദാ​ർ ആ​യി ജോ​ലി ചെ​യ്യു​ന്ന ഇ​ദ്ദേ​ഹം താ​മ​സി​ക്കു​ന്ന​തും ഇ​വി​ടെ ത​ന്നെ​യാ​ണ്. ഏ​ക​ദേ​ശം 5.7 അടി ഉ​യ​ര​വും 90 കിലോ തൂ​ക്ക​വു​മു​ള്ള ഇ​ദ്ദേ​ഹം, കാ​ണാ​താ​കു​മ്പോ​ൾ ഇ​ളം നി​റ​ത്തി​ലു​ള്ള പ​ര​മ്പ​രാ​ഗ​ത സി​ഖ് വ​സ്ത്ര​മാ​ണ് ധ​രി​ച്ചി​രു​ന്ന​ത്.

പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന സ്വ​ദേ​ശി​യാ​യ അ​വ്താ​ർ സിം​ഗും കു​ടും​ബ​വും വ​ർ​ഷ​ങ്ങ​ളാ​യി ക​ലി​ഫോ​ർ​ണി​യ​യി​ലാ​ണ് താ​മ​സം.

എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ഉ​ട​ൻ ത​ന്നെ അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

കാ​സ​ർ​ഗോ​ട്ട് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി; സം​ഘ​മെ​ത്തി​യ​ത് ആ​ന്ധ്ര ര​ജി​സ്ട്രേ​ഷ​ൻ കാ​റി​ൽ

കാ​സ​ർ​ഗോ​ഡ്: യു​വാ​വി​നെ പ​ട്ടാ​പ്പ​ക​ൽ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ഉ‍​ഡു​പ്പി ഹോ​ട്ട​ലി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം.

ആ​ന്ധ്ര ര​ജി​സ്‌​ട്രേ​ഷ​ൻ കാ​റാ​ണ് പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. നാ​ലു​പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും AP40EU1277 ന​മ്പ​ർ വാ​ഹ​ന​ത്തി​ലാ​ണ് സം​ഘ​മെ​ത്തി​യ​തെ​ന്നും ദൃ​സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.

സം​സ്ഥാ​ന അ​തി​ർ​ത്തി കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മം​ഗ​ളൂ​രു​വി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ പ്ര​തി​ക​ൾ ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് ക​ർ​ണാ​ട​ക പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

National

പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ര​ണ്ടാ​ഴ്ച ത​ട​വി​ലാ​ക്കി പീ​ഡി​പ്പി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കൗ​മാ​ര​ക്കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ര​ണ്ടാ​ഴ്ച ത​ട​വി​ലാ​ക്കി പീ​ഡി​പ്പി​ച്ചു. സി​താ​പൂ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 16കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. സം​ഭ​വ​ത്തി​ൽ 22കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഡി​സം​ബ​ർ ഒ​ന്നി​നാ​ണ് കു​ട്ടി​യെ കാ​ണാ​ത​യ​ത്. ദു​ബാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ൺ​കു​ട്ടി​യെ, സ്കൂ​ളി​ൽ നി​ന്നും വീ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ തി​ങ്ക​ളാ​ഴ്ച ദു​ബാ​ർ പ്ര​ദേ​ശ​ത്തെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് നി​ന്നും കു​ട്ടി​യെ ര​ക്ഷ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ദു​ബാ​ർ എ​സ്എ​ച്ച്ഒ അ​ജ​യ് പാ​ൽ പ​റ​ഞ്ഞു.

സീ​താ​പൂ​ർ ജി​ല്ല​യി​ലെ സി​ധൗ​ലി പ്ര​ദേ​ശ​ത്തെ സ​ർ​വ ഗ്രാ​മ​വാ​സി​യാ​യ ര​ഞ്ജി​ത് പാ​ൽ (22) എ​ന്ന​യാ​ളു​മാ​യി സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പെ​ൺ​കു​ട്ടി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ര​ഞ്ജി​ത് ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ര​ണ്ടാ​ഴ്ച​യോ​ളം പീ​ഡി​പ്പി​ച്ചു​വെ​ന്ന് കു​ട്ടി ആ​രോ​പി​ച്ചു.

പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, പ്ര​തി​ക്കെ​തി​രെ ബ​ലാ​ത്സം​ഗ കു​റ്റം ചു​മ​ത്തു​ക​യും ലൈം​ഗീ​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്ക​ൽ (പോ​ക്സോ) നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തു.

പ്ര​തി​യെ ചൊ​വ്വാ​ഴ്ച ദു​ബാ​ർ പ​ട്ട​ണ​ത്തി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു​വെ​ന്നും എ​സ്പി ഓം​വീ​ർ സിം​ഗ് പ​റ​ഞ്ഞു.

National

ക​ന്ന​ഡ ന​ടി​യെ ഭ​ർ​ത്താ​വ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി

ബം​ഗു​ളൂ​രു: ക​ന്ന​ഡ ന​ടി ചൈ​ത്ര .ആ​ർ​നെ ഭ​ർ​ത്താ​വ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. സ​ഹോ​ദ​രി ലീ​ല .ആ​ർ ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ഭ​ർ​ത്താ​വ് ഹ​ർ​ഷ​വ​ർ​ധ​ൻ, ച​ല​ച്ചി​ത്ര നി​ർ​മാ​താ​വും വ​ർ​ധ​ൻ എ​ന്‍റ​ർ​പ്രൈ​സ​സി​ന്‍റെ ഉ​ട​മ​യു​മാ​ണ്. 2023ലാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്ന​ത്. എ​ട്ട് മാ​സ​ങ്ങ​ളാ​യി ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞാ​ണ് താ​മ​സി​ക്കു​ന്ന​ത്. ന​ടി ഒ​രു വ​യ​സു​ള്ള മ​ക​ളോ​ടൊ​പ്പം മ​ഗാ​ഡി റോ​ഡി​ലെ വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സം. ഭ​ർ​ത്താ​വ് ഹാ​സ​നി​ലു​മ​ണ്.

വി​വാ​ഹ​ബ​ന്ധം വേ​ര്‍​പെ​ടു​ത്തി​യ​തി​നു ശേ​ഷ​വും ചൈ​ത്ര സീ​രി​യ​ലി​ല്‍ അ​ഭി​ന​യി​ച്ചി​രു​ന്നു. ഡി​സം​ബ​ര്‍ ഏ​ഴി​ന്, ചൈ​ത്ര ഷൂ​ട്ടിം​ഗി​നാ​യി മൈ​സൂ​രു​വി​ലേ​ക്ക് പോ​യി​രു​ന്ന​താ​യി കു​ടും​ബം പ​റ​ഞ്ഞു.

ഈ ​യാ​ത്ര​യ്ക്കി​ടെ ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യെ​ന്നാ​ണ് ആ​രോ​പ​ണം. ഹ​ര്‍​ഷ​വ​ർ​ധ​ന്‍ ത​ന്‍റെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നാ​യ കൗ​ശി​കി​ന് 20,000 രൂ​പ മു​ന്‍​കൂ​റാ​യി ന​ല്‍​കി മ​റ്റൊ​രാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ചൈ​ത്ര​യെ കാ​റി​ല്‍ ബ​ല​മാ​യി കൊ​ണ്ടു​പോ​യെ​ന്നാ​ണ് പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്ന​ത്.

ചൈ​ത്ര​യു​ടെ സ​ഹോ​ദ​രി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Kerala

നാ​ഗ​ർ​കോ​വി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കു​ട്ടി​യെ ര​ക്ഷി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നാ​ഗ​ർ​കോ​വി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് മൂ​ന്ന് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഓ​ട്ടോ ഡ്രൈ​വ​റെ പോ​ലീ​സ് പി​ടി​കൂ​ടി.

കോ​ട്ടാ​ർ സ്വ​ദേ​ശി യോ​ഗേ​ഷ് കു​മാ​ർ (32) ആ​ണ് പി​ടി​യി​ലാ​യ​ത്. ഉ​ത്സ​വ സ്ഥ​ല​ങ്ങ​ളി​ൽ ക​ച്ച​വ​ട​ത്തി​നെ​ത്തു​ന്ന മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളു​ടെ മ​ക​ളെ​യാ​ണ് പ്ര​തി ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ നാ​ഗ​ർ​കോ​വി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​താ​യി​രു​ന്നു കു​ടും​ബം. ഇ​തി​നി​ടെ ഭ​ക്ഷ​ണം വാ​ങ്ങി ത​രാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് പ്ര​തി കു​ട്ടി​യെ ഓ​ട്ടോ​യി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​ത്.

ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്റ്റാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം പ്ര​ദേ​ശ​ത്തെ സി​സി​ടി​വി​ക​ൾ പ​രി​ശോ​ധി​ച്ച​തോ​ടെ പ്ര​തി കു​ട്ടി​യു​മാ​യി ഓ​ട്ടോ​യി​ൽ പോ​കു​ന്ന​ത് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ നാ​ഗ​ർ​കോ​വി​ലി​ന​ടു​ത്തു​ള്ള ഇ​ര​ച്ച​ക്കു​ളം വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. പി​ന്നീ​ട്, കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം മാ​താ​പി​താ​ക്ക​ൾ​ക്ക് കൈ​മാ​റി.

National

പ​ട്ടാ​പ​ക​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം; സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ട്ട് പെ​ൺ​കു​ട്ടി

ഭോ​പ്പാ​ൽ: ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച ആ​ക്ര​മി​ക​ളു​ടെ പി​ടി​യി​ൽ നി​ന്നും സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ട്ട് പെ​ൺ​കു​ട്ടി. മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യാ​റി​ലാ​ണ് സം​ഭ​വം.

കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​ത്. കോ​ള​ജി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി​യു​ടെ കൈ​യി​ൽ സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​യി​ൽ നി​ന്നു​മി​റ​ങ്ങി​യ ഒ​രാ​ൾ പി​ടി​ച്ചു.

തു​ട​ർ​ന്ന് ര​ണ്ടാ​മ​ൻ കു​ട്ടി​യു​ടെ ബാ​ഗി​ലും പി​ടി​ച്ചു​വ​ലി​ച്ചു. പേ​ടി​ച്ചു​പോ​യ പെ​ൺ​കു​ട്ടി സം​യ​മ​നം വീ​ണ്ടെ​ടു​ത്ത് അ​ക്ര​മി​യു​ടെ പി​ടി​യി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട് സ​മീ​പ​ത്തെ പ​ദ​വ് വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഓ​ടി.

ഉ​ട​ൻ​ത​ന്നെ അ​ക്ര​മി​ക​ൾ ഓ​ട്ടോ​റി​ക്ഷ ഉ​പേ​ക്ഷി​ച്ച് ഓ​ടി​ര​ക്ഷ​പെ​ട്ടു. പെ​ൺ​കു​ട്ടി പി​ന്നീ​ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

പോ​ലീ​സ് ഓ​ട്ടോ​റി​ക്ഷ പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Latest News

Up