Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kill Switch

ഡിജിറ്റൽ അറസ്റ്റ് തടയാൻ ‘കിൽ സ്വിച്ച് ’

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ത​ഴ​ച്ചു​വ​ള​രു​ന്ന ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പു​ക​ളി​ൽ നി​ന്ന് ഉ​പ​ഭോ​ക്താ​വി​ന്‍റെ പ​ണം ന​ഷ്‌​ട​പ്പെ​ടു​ന്ന​ത് ത​ട​യാ​ൻ അ​വ​രു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നു​ള്ള എ​ല്ലാ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും നി​മി​ഷ​നേ​രം​കൊ​ണ്ട് നി​ർ​ത്താ​ൻ അ​നു​വ​ദി​ക്കു​ന്ന ‘കി​ൽ സ്വി​ച്ച്’ എ​ന്ന ആ​ശ​യം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം രൂ​പീ​ക​രി​ച്ച ഉ​ന്ന​ത​ത​ല സ​മി​തി​യാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി ഈ ​ആ​ശ​യം ന​ട​പ്പാ​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കു​ന്ന​ത്. ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്നു എ​ന്ന് തോ​ന്നി​യാ​ൽ ഉ​ട​ന​ടി ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ മ​ര​വി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രി​ക്കും ഈ ​സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ക. ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പി​ലൂ​ടെ ഇ​ന്ത്യ​യി​ലാ​കെ 3000 കോ​ടി രൂ​പ ന​ഷ്‌​ട​പ്പെ​ട്ട​താ​യാ​ണ് ക​ണ​ക്ക്.

വ​ഞ്ച​നാ​പ​ര​മാ​യ ഇ​ട​പാ​ടു​ക​ൾ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​മോ എ​ന്നും അ​ത്ത​രം ഇ​ട​പാ​ടി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണം ഒ​ന്നി​ല​ധി​കം അ​ക്കൗ​ണ്ടു​ക​ളി​ൽ വി​ഭ​ജി​ക്കു​ന്ന​ത് ത​ട​യാ​ൻ ക​ഴി​യു​മോ എ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​തോ​ടൊ​പ്പം ഓ​ണ്‍ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ പ​ണം ന​ഷ്‌​ട​പ്പെ​ടു​ന്ന​വ​ർ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തും കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

പ്ര​വ​ർ​ത്തനം ഇങ്ങനെ

ഉ​പ​ഭോ​ക്താ​ക്ക​ൾ മൊ​ബൈ​ലി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്തി​രി​ക്കു​ന്ന ഏ​തെ​ങ്കി​ലും യു​പി​ഐ ആ​പ്പു​ക​ളി​ലോ ബാ​ങ്കിം​ഗ് ആ​പ്പു​ക​ളി​ലോ ഒ​രു പ്ര​ത്യേ​ക “എ​മ​ർ​ജ​ൻ​സി ബ​ട്ട​ണ്‍’ ഉ​ൾ​പ്പെ​ടു​ത്തു​ന്ന രീ​തി​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് പോ​ലെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്ന​താ​യി തോ​ന്നി​യാ​ൽ ഈ ​ബ​ട്ട​ണ്‍ അ​മ​ർ​ത്തു​ന്ന​തി​ലൂ​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്നു​ള്ള എ​ല്ലാ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും ഉ​ട​ന​ടി ത​ട​യാ​ൻ സാ​ധി​ക്കും.

Latest News

Up