Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KindnessMatters

Viral

കീശയിലുള്ളത് തുച്ഛമായ സമ്പാദ്യം, പക്ഷേ മനസിലുളളത് കടലോളം സ്നേഹം

മ​നു​ഷ്യ​ത്വം മ​രി​ച്ചി​ട്ടി​ല്ലാ​ത്ത ഈ ​കാ​ല​ത്ത് ഉ​ള്ള​വ​നും ഇ​ല്ലാ​ത്ത​വ​നും ത​മ്മി​ലു​ള്ള അ​തി​ർ​വ​ര​മ്പു​ക​ൾ മാ​യ്ക്കു​ന്ന കാ​ഴ്ച​യാ​ണ് ഒ​രു കൊ​ച്ചു പെ​ൺ​കു​ട്ടി​യി​ലൂ​ടെ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ന്ന് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പ്ര​ശ​സ്ത ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​യ റി​തി​ക ശ​ർ​മ്മ​യും തെ​രു​വോ​ര​ത്ത് വ​ള​രു​ന്ന മു​സ്ക്കാ​ൻ എ​ന്ന കൊ​ച്ചു പെ​ൺ​കു​ട്ടി​യും ത​മ്മി​ലു​ള്ള ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ക​ണ്ണു​നി​റ​യ്ക്കു​ന്ന​ത്.

റോ​ഡ​രി​കി​ലെ ഒ​രു ഭ​ക്ഷ​ണ​ശാ​ല​യ്ക്ക് സ​മീ​പം നി​ൽ​ക്കു​ക​യാ​യി​രു​ന്ന റി​തി​ക​യോ​ട് ഒ​രു പ്ലേ​റ്റ് ഭേ​ൽ​പു​രി ക​ഴി​ക്കാ​ൻ മു​സ്ക്കാ​ൻ നി​ർ​ബ​ന്ധി​ച്ച​തോ​ടെ​യാ​ണ് ഈ ​ക​ഥ തു​ട​ങ്ങു​ന്ന​ത്. ത​ന്‍റെ ക​യ്യി​ൽ പ​ണ​മി​ല്ലെ​ന്ന് റി​തി​ക സ്നേ​ഹ​ത്തോ​ടെ പ​റ​ഞ്ഞു​വെ​ങ്കി​ലും ആ ​മ​റു​പ​ടി​യി​ൽ ആ ​കു​ഞ്ഞു മ​ന​സ് ത​ള​ർ​ന്നി​ല്ല.

ഒ​ട്ടും ആ​ലോ​ചി​ച്ചു നി​ൽ​ക്കാ​തെ ത​ന്‍റെ കീ​ശ​യി​ലു​ണ്ടാ​യി​രു​ന്ന തു​ച്ഛ​മാ​യ സ​മ്പാ​ദ്യം പു​റ​ത്തെ​ടു​ത്ത് മു​സ്ക്കാ​ൻ ക​ട​ക്കാ​ര​ന് ന​ൽ​കു​ക​യും റി​തി​ക​യ്ക്കാ​യി ഭേ​ൽ​പു​രി വാ​ങ്ങു​ക​യും ചെ​യ്തു.

ത​നി​ക്ക് വേ​ണ്ടി ആ ​കു​ട്ടി പ​ണം ചി​ല​വാ​ക്കു​ന്ന​ത് ത​ട​യാ​ൻ റി​തി​ക ശ്ര​മി​ച്ച​പ്പോ​ൾ, "ചേ​ച്ചി ഇ​ത് ക​ഴി​ച്ചി​ല്ലെ​ങ്കി​ൽ ഞാ​ൻ മ​രി​ച്ചു​പോ​കും" എ​ന്നാ​യി​രു​ന്നു മു​സ്ക്കാ​ന്‍റെ നി​ഷ്ക​ള​ങ്ക​മാ​യ മ​റു​പ​ടി.

നാ​ട​കീ​യ​ത​ക​ളി​ല്ലാ​ത്ത ആ ​വാ​ക്കു​ക​ൾ വെ​റും ഒ​രു സം​ഭാ​ഷ​ണ​മാ​യി​രു​ന്നി​ല്ല, മ​റി​ച്ച് ഒ​രു സ​ഹ​ജീ​വി​യോ​ടു​ള്ള സ്നേ​ഹ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും ആ​ഴ​മാ​യി​രു​ന്നു.

നാ​ള​ത്തെ ഭ​ക്ഷ​ണ​ത്തി​നാ​യി ഓ​രോ നാ​ണ​യ​ത്തു​ട്ടും ക​രു​തി​വെ​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലും, മ​റ്റൊ​രാ​ളു​ടെ സ​ന്തോ​ഷ​ത്തി​നാ​യി ത​ന്‍റെ സ​മ്പാ​ദ്യം മു​ഴു​വ​ൻ ന​ൽ​കാ​ൻ ത​യ്യാ​റാ​യ മു​സ്ക്കാ​ന്‍റെ പ്ര​വ​ർ​ത്തി വ​ലി​യൊ​രു പാ​ഠ​മാ​ണ് സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന​ത്.

ക്യാ​മ​റ​യ്ക്ക് മു​ന്നി​ലെ വെ​റും പ്ര​ക​ട​ന​ങ്ങ​ൾ​ക്ക​പ്പു​റം, ആ​രു​ടെ​യും ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​ന​ല്ലാ​തെ അ​വ​ൾ കാ​ണി​ച്ച ആ ​വ​ലി​യ മ​ന​സി​നെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ കൊ​ണ്ട് മൂ​ടു​ക​യാ​ണ് ലോ​കം.

ദാ​ന​ധ​ർ​മ്മ​ങ്ങ​ൾ ചെ​യ്യാ​ൻ വ​ലി​യ സ​മ്പ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും സ്നേ​ഹ​മു​ള്ള ഒ​രു ഹൃ​ദ​യം മാ​ത്രം മ​തി​യെ​ന്നും ഈ ​കൊ​ച്ചു മി​ടു​ക്കി ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യി​ച്ചി​രി​ക്കു​ന്നു.

സ​മാ​ധാ​ന​വും സ​ന്തോ​ഷ​വും നി​റ​ഞ്ഞ ലോ​കം പ​ടു​ത്തു​യ​ർ​ത്താ​ൻ ഇ​ത്ത​രം ചെ​റി​യ വ​ലി​യ ന​ന്മ​ക​ൾ ത​ന്നെ​യാ​ണ് ഇ​ന്നും ക​രു​ത്താ​കു​ന്ന​ത്.

Latest News

Up