Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Knife

പോ​ലീ​സി​ന് നേ​രെ ക​ത്തി​വീ​ശി സു​ഹൃ​ത്തി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി​യി​ൽ പോ​ലീ​സി​ന് നേ​രെ ക​ത്തി​വീ​ശി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ ര​ക്ഷ​പെ​ടാ​ൻ സ​ഹാ​യി​ച്ച സു​ഹൃ​ത്തു​ക്ക​ൾ അ​റ​സ്റ്റി​ൽ. അ​ന​സ്(26) സ​ഫ​ർ(36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം. പീ​ച്ചി, മ​ണ്ണു​ത്തി സ്റ്റേ​ഷ​നു​ക​ളി​ലാ​യി എ​ട്ട് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് രാ​ഹു​ൽ. ഒ​ല്ലൂ​ക്ക​ര മു​ള​യം സി​നു ആ​ന്‍റ​ണി​യെ ഹെ​ൽ​മ​റ്റ് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് രാ​ഹു​ലി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സ് കാ​റി​ൽ എ​ത്തി​യ​ത്.

എ​ന്നാ​ൽ പോ​ലീ​സി​ന് നേ​രെ ക​ത്തി​വീ​ശി പ്ര​തി​യെ ര​ക്ഷ​പ്പെ​ടാ​ൻ യു​വാ​ക്ക​ൾ സ​ഹാ​യി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ട്ട രാ​ഹു​ലി​നെ പോ​ലീ​സി​ന് ഇ​തു​വ​രേ​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

Kerala

കൊ​യി​ലാ​ണ്ടി​യി​ൽ അ​മ്മ​യെ മ​ക​ൻ കൊ​ടു​വാ​ൾ എ​റി​ഞ്ഞു പ​രി​ക്കേ​ൽ​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ൽ അ​മ്മ​യെ മ​ക​ൻ കൊ​ടു​വാ​ളു​കൊ​ണ്ട് എ​റി​ഞ്ഞു പ​രി​ക്കേ​ൽ​പ്പി​ച്ചു. ഇ​ന്ന് വൈ​കീ​ട്ട് അ​ഞ്ചി​ന് മ​ണ​മ്മ​ലി​ലാ​ണ് സം​ഭ​വം.

പ​രി​ക്കേ​റ്റ മാ​ധ​വി​യെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. മാ​ധ​വി​യു​ടെ ത​ല​യ്ക്കാ​ണ് മു​റി​വേ​റ്റി​ട്ടു​ള്ള​ത്.

അ​മ്മ​യും മ​ക​നും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ഇ​യാ​ളെ കൊ​യി​ലാ​ണ്ടി പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

Kerala

സാ​മ്പ​ത്തി​ക ത​ർ​ക്കം; കാ​സ​ർ​ഗോ​ട്ട് യു​വാ​വി​ന്‍റെ ക​ഴു​ത്തി​ൽ ക​ത്തി​കു​ത്തി​യി​റ​ക്കി

കാ​സ​ർ​ഗോ​ഡ്: സാ​മ്പ​ത്തി​ക പ്ര​ശ്ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​ന്‍റെ ക​ഴു​ത്തി​ൽ ക​ത്തി കു​ത്തി​യി​റ​ക്കി. കാ​സ​ർ​ഗോ​ഡ് ആ​ണ് സം​ഭ​വം.

അ​നി​ൽ​കു​മാ​ർ(36) എ​ന്ന​യാ​ൾ​ക്കാ​ണ് കു​ത്തേ​റ്റ​ത്. മീ​ൻ വ്യാ​പാ​രി​യാ​യ അ​നി​ൽ കു​മാ​റി​നോ​ട് ഒ​രാ​ൾ സീ​താം​ഗോ​ളി​യി​ലേ​ക്ക് വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ അ​ക്ര​മി സം​ഘം ഇ​യാ​ളു​ടെ ക​ഴു​ത്തി​ൽ ക​ത്തി​കു​ത്തി​യി​റ​ക്കു​ക​യാ​യി​രു​ന്നു.

ക​ഴു​ത്തി​ൽ ക​ത്തി കു​ത്തി​യി​റ​ങ്ങി​യ നി​ല​യി​ൽ അ​നി​ൽ​കു​മാ​റി​നെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ഗു​രു​ത​ര​മാ​യി കു​ത്തേ​റ്റ അ​നി​ൽ കു​മാ​ർ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് നാ​ല് പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

Latest News

Up