തായ്വാൻ: തായ്വാനിലുണ്ടായ കത്തിയാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഒൻപത് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. തായ്വാന്റെ തലസ്ഥാനത്ത് പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേമായിരുന്നു ആക്രമണം ഉണ്ടായത്.
അക്രമി കണ്ണീർവാതകം വലിച്ചെറിഞ്ഞശേഷമാണ് ആക്രമണം നടത്തിയത്. പിന്നീട് ഇയാൾ കെട്ടിടത്തിന്റെ മുകളിൽനിന്നും ചാടി മരിച്ചതായും അധികൃതർ അറിയിച്ചു.
ചാങ് വെൻ എന്ന ഇരുപത്തിയെഴുകാരനാണ് ആക്രമണം നടത്തിയത്. തായ്പേയ് മെയിൻ സ്റ്റേഷനിലും ഴോംഗ്ഷാൻ സ്റ്റേഷനിലുമാണ് വെള്ളിയാഴ്ച ആക്രമണമുണ്ടായത്.
ആസൂത്രിത ആക്രമണമാണ് നടന്നതെന്നും എന്നാൽ ആക്രമണത്തിന്റെ പിന്നിലെ ലക്ഷ്യം ഇപ്പോൾ അറിവായിട്ടില്ലെന്നും തയ്വാൻ പ്രധാനമന്ത്രി ചോ റൊംഗ് തായ് പറഞ്ഞു.
Tags : Knife Attack Taiwan Knife