Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kurukshetra

കുരുക്ഷേത്രയെ ഞെട്ടിച്ച് കൊലപാതകം: പാർക്കിൽ തലയില്ലാത്ത നിലയിൽ മൃതദേഹം കണ്ടെത്തി

കു​രു​ക്ഷേ​ത്ര: ഹ​രി​യാ​ന​യി​ലെ കു​രു​ക്ഷേ​ത്ര​യി​ൽ ക​ഴു​ത്ത​റു​ത്ത നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കേ​ശ​വ് പാ​ർ​ക്കി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ വ്യാ​യാ​മ​ത്തി​നെ​ത്തി​യ പ്രാ​ദേ​ശി​ക​വാ​സി​ക​ളാ​ണ് സ്റ്റേ​ജി​ന് സ​മീ​പം മൃ​ത​ദേ​ഹം ക​ണ്ട​ത്.

ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള, ഏ​ക​ദേ​ശം 35 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യം തോ​ന്നി​ക്കു​ന്ന ഒ​രാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്നും വേ​ർ​പെ​ടു​ത്തി​യ ത​ല ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല.

സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ര​ക്തം പു​ര​ണ്ട ക​ത്തി​യും മൂ​ർ​ച്ച​യു​ള്ള മ​റ്റൊ​രു ആ​യു​ധ​വും ഒ​രു സി​റി​ഞ്ചും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കൊ​ല്ല​പ്പെ​ട്ട​താ​രാ​ണെ​ന്ന് പോ​ലീ​സി​ന് ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ഫോ​റ​ൻ​സി​ക് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ക്കു​ന്നു.

Latest News

Up