Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kushak

ലുക്ക് മാറ്റി കുഷാഖ്

ലോ​ഞ്ച് ചെ​യ്ത് അ​ഞ്ച് വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ കൂ​ടു​ത​ൽ ക​രു​ത്തോ​ടും ആ​ധു​നി​ക​മാ​യ മാ​റ്റ​ങ്ങ​ളോ​ടും കൂ​ടി 2026 സ്കോ​ഡ കു​ഷാ​ഖ് ഫെ​യ്സ്‌ലി​ഫ്റ്റ് വി​പ​ണി​യി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഡി​സൈ​നി​ലും സാ​ങ്കേ​തി​ക​വി​ദ്യ​യി​ലും സു​ര​ക്ഷ​യി​ലും വ​രു​ത്തി​യ വി​പു​ല​മാ​യ മാ​റ്റ​ങ്ങ​ൾ കു​ഷാ​ഖി​നെ എ​തി​രാ​ളി​ക​ളേ​ക്കാ​ൾ ഒ​രു പ​ടി മു​ന്നി​ലെ​ത്തി​ക്കു​ന്നു​ണ്ട്.

ഡി​സൈ​നി​ലെ ആ​ധു​നി​ക​ത

പു​തി​യ കു​ഷാ​ഖി​ന്‍റെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ മാ​റ്റം അ​തി​ന്‍റെ പു​റം​മോ​ടി​യി​ലാ​ണ്. സ്കോ​ഡ​യു​ടെ ആ​ഗോ​ള ഡി​സൈ​ൻ ഭാ​ഷ​യാ​യ "മോ​ഡേ​ണ്‍ സോ​ളി​ഡ്’ ശൈ​ലി​യി​ലാ​ണ് കു​ഷാ​ഖ് ഫെ​യ്സ്‌ലി​ഫ്റ്റ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. മു​ൻ​ഭാ​ഗ​ത്തെ ഗ്രി​ല്ലി​ന് കൂ​ടു​ത​ൽ ക​രു​ത്തു​റ്റ രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന നേ​ർ​ത്ത എ​ൽ​ഇ​ഡി ഹെ​ഡ്‌ലാ​ന്പു​ക​ളും ക്രി​സ്റ്റ​ലി​ൻ രൂ​പ​ത്തി​ലു​ള്ള ഐ​ബ്രോ ഡി​ആ​ർ​എ​ല്ലു​ക​ളും വാ​ഹ​ന​ത്തി​ന് പ്രീ​മി​യം ലു​ക്ക് ന​ൽ​കു​ന്നു.

മു​ൻ​വ​ശ​ത്തെ ഗ്രി​ല്ലി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന എ​ൽ​ഇ​ഡി ലൈ​റ്റ് സ്ട്രി​പ്പും പി​ന്നി​ലെ ടെ​യി​ൽ ലാ​ന്പു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ​ക്റ്റ​ഡ് എ​ൽ​ഇ​ഡി ബാ​റും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ത്തി​ന് പ്ര​ത്യേ​ക ലുക്ക് ന​ൽ​കും. വ​ശ​ങ്ങ​ളി​ൽ പു​തി​യ ഡി​സൈ​നി​ലു​ള്ള 17 ഇ​ഞ്ച് അ​ലോ​യ് വീ​ലു​ക​ൾ വാ​ഹ​ന​ത്തി​ന് സ്പോ​ർ​ട്ടി ഭാ​വം വ​ർ​ധി​പ്പി​ക്കു​ന്നു.

ഉ​ൾ​ഭാ​ഗ​ത്തെ ആ​ഡം​ബ​രം

വാ​ഹ​ന​ത്തി​നു​ള്ളി​ൽ പ്രീ​മി​യം നി​ല​വാ​ര​മു​ള്ള ഡാ​ഷ്ബോ​ർ​ഡും മെ​റ്റീ​രി​യ​ലു​ക​ളു​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഉ​ൾ​വ​ശ​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം പു​തി​യ 10.25 ഇ​ഞ്ച് വ​ലി​പ്പ​മു​ള്ള ഡി​ജി​റ്റ​ൽ ഇ​ൻ​സ്ട്രമെ​ന്‍റ് ക്ല​സ്റ്റ​റാ​ണ്. കൂ​ടാ​തെ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റ​ത്തി​നാ​യി 10.1 ഇ​ഞ്ച് വ​ലി​പ്പ​മു​ള്ള ട​ച്ച്സ്ക്രീ​ൻ ഡി​സ്പ്ലേ​യും ഒ​രു​ക്കി​യി​രി​ക്കു​ന്നു.

മി​ഡ്-​സൈ​സ് എ​സ്‌‌യുവി സെ​ഗ്മെ​ന്‍റി​ൽ ആ​ദ്യ​മാ​യി പി​ൻ​സീ​റ്റി​ൽ മ​സാ​ജ് ഫം​ഗ്ഷ​ൻ ല​ഭി​ക്കു​ന്ന വാ​ഹ​ന​മാ​ണ് കു​ഷാ​ഖ് ഫെ​യ്സ്‌ലി​ഫ്റ്റ്. സി​ക്സ് വേ ​ഇ​ല​ക്ട്രി​ക്ക​ലി അ​ഡ്ജ​സ്റ്റ​ബി​ൾ ഫ്ര​ണ്ട് സീ​റ്റു​ക​ളും താ​ഴ്ന്ന വേ​രി​യ​ന്‍റു​ക​ളി​ൽ ഇ​ല​ക്‌ട്രി​ക് സ​ണ്‍​റൂ​ഫും ഉ​യ​ർ​ന്ന വേ​രി​യ​ന്‍റു​ക​ളി​ൽ പ​നോ​ര​മി​ക് സ​ണ്‍​റൂ​ഫും പു​തി​യ കു​ഷാ​ഖി​ന് കന്പനി ന​ൽ​കി​യി​രി​ക്കു​ന്നു.

സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ക​രു​ത്ത്

സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ കാ​ര്യ​ത്തി​ൽ കു​ഷാ​ഖ് ഫെ​യ്സ്‌ലി​ഫ്റ്റ് ഏ​റെ മു​ന്നി​ലാ​ണ്. ഗൂ​ഗി​ൾ ജെ​മി​നി എ​ഐ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വോ​യി​സ് അ​സി​സ്റ്റ​ന്‍റ് സി​സ്റ്റ​മാ​ണ് ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത് ഡ്രൈ​വ​ർ​ക്ക് ല​ളി​ത​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ എ​സി നി​യ​ന്ത്രി​ക്കാ​നും നാ​വി​ഗേ​ഷ​ൻ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും സ​ഹാ​യി​ക്കു​ന്നു.

വ​യ​ർ​ലെ​സ് ആ​പ്പി​ൾ കാ​ർ​പ്ലേ, ആ​ൻ​ഡ്രോ​യി​ഡ് ഓ​ട്ടോ ക​ണ​ക്റ്റി​വി​റ്റി​ക്കൊ​പ്പം വാ​യു ശു​ദ്ധീ​ക​രി​ക്കാ​നു​ള്ള എ​യ​ർ പ്യൂ​രി​ഫ​യ​റും വെ​ന്‍റി​ലേ​റ്റ​ഡ് സീ​റ്റു​ക​ളും യാ​ത്ര കൂ​ടു​ത​ൽ സു​ഖ​ക​ര​മാ​ക്കു​ന്നു. റെ​യി​ൻ സെ​ൻ​സിം​ഗ് വൈ​പ്പ​റു​ക​ൾ, ഡീ​ഫോ​ഗ​റു​ക​ൾ, ഓ​ട്ടോ-​ഡി​മ്മിം​ഗ് ഐ​ആ​ർ​വി​എമ്മു​ക​ൾ, റി​യ​ർ വൈ​പ്പ​റു​ക​ൾ എ​ന്നി​വ​യും ഇ​പ്പോ​ൾ സ്റ്റാ​ൻ​ഡേ​ർ​ഡ് മോ​ഡ​ലി​ൽ ല​ഭി​ക്കും.

വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സു​ര​ക്ഷ

സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ സ്കോ​ഡ എ​ന്നും മു​ൻ​പ​ന്തി​യി​ലാ​ണ്. ഗ്ലോ​ബ​ൽ എ​ൻ​ക്യാ​പ് ടെ​സ്റ്റി​ൽ മു​ൻ​പേത​ന്നെ ഫൈ​വ് സ്റ്റാ​ർ നേ​ടി​യ കു​ഷാ​ഖ് ഇ​ത്ത​വ​ണ കൂ​ടു​ത​ൽ സു​ര​ക്ഷാ ഫീ​ച്ച​റു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്. ലെ​വ​ൽ 2 അ​ഡാ​സ് സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ഇ​തി​ലെ പ്ര​ധാ​ന മാ​റ്റം. ഓ​ട്ടോ​മാ​റ്റി​ക് എ​മ​ർ​ജ​ൻ​സി ബ്രേ​ക്കിം​ഗ്, ലെ​യ്ൻ കീ​പ്പ് അ​സി​സ്റ്റ്, അ​ഡാ​പ്റ്റീ​വ് ക്രൂ​യി​സ് ക​ണ്‍​ട്രോ​ൾ, ഫ്ര​ണ്ട് പാ​ർ​ക്കിം​ഗ് സെ​ൻ​സ​റു​ക​ൾ എ​ന്നി​വ ഡ്രൈ​വിം​ഗ് സു​ര​ക്ഷി​ത​മാ​ക്കു​ന്നു. എ​ല്ലാ മോ​ഡ​ലു​ക​ളി​ലും സ്റ്റാ​ൻ​ഡേ​ർ​ഡ് ആ​യി ആ​റ് എ​യ​ർ​ബാ​ഗു​ക​ൾ, ഇ​ല​ക്‌ട്രോ​ണി​ക് സ്റ്റ​ബി​ലി​റ്റി ക​ണ്‍​ട്രോ​ൾ, ട​യ​ർ പ്ര​ഷ​ർ മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പു​തി​യ ഗി​യ​ർ​ബോ​ക്സ്

പെ​ർ​ഫോ​മ​ൻ​സി​ന്‍റെ കാ​ര്യ​ത്തി​ൽ കു​ഷാ​ഖിൽ ഇ​ത്ത​വ​ണ ഗി​യ​ർ​ബോ​ക്സി​ലാ​ണ് വി​പ്ല​വ​ക​ര​മാ​യ മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. 1.0 ലി​റ്റ​ർ ടി​എ​സ്ഐ എ​ൻ​ജി​നി​ൽ പ​ഴ​യ 6-സ്പീ​ഡ് ഓ​ട്ടോ​മാ​റ്റി​ക് മാ​റി പ​ക​രം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യ 8-സ്പീ​ഡ് ടോ​ർ​ക്ക് ക​ണ്‍​വെ​ർ​ട്ട​ർ ഗി​യ​ർ​ബോ​ക്സ് സ്ഥാ​നം പി​ടി​ച്ചു.

ക​രു​ത്തു​റ്റ 1.5 ലി​റ്റ​ർ ടി​എ​സ്ഐ എ​ൻ​ജി​ൻ 150 എ​ച്ച്പി പ​വ​ർ ന​ൽ​കു​ന്ന​ത് തു​ട​രു​ന്നു. ഇ​തി​നൊ​പ്പം ല​ഭ്യ​മാ​യ 7-സ്പീ​ഡ് ഡി​എ​സ്ജി ഗി​യ​ർ​ബോ​ക്സ് വേ​ഗ​ത്തി​ലു​ള്ള ഗി​യ​ർ മാ​റ്റ​ങ്ങ​ൾ​ക്കും പെ​ർ​ഫോ​മ​ൻ​സി​നും സ​ഹാ​യി​ക്കു​ന്നു. സ​സ്പെ​ൻ​ഷ​ൻ സം​വി​ധാ​ന​ത്തി​ലും സ്കോ​ഡ ചെ​റി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്.

സ്കോ​ഡ കു​ഷാ​ഖി​ന് നാ​ല് വ​ർ​ഷ​ത്തെ സൂ​പ്പ​ർ കെ​യ​ർ വാ​റ​ണ്ടി സൗ​ജ​ന്യ​മാ​യി വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. ഇ​ത് ആ​റു​വ​ർ​ഷം വ​രെ നീ​ട്ടാ​നും സാ​ധി​ക്കും. ഹ്യു​ണ്ടാ​യി ക്രെ​റ്റ, കി​യ സെ​ൽ​റ്റോ​സ്, മാ​രു​തി സു​സു​ക്കി ഗ്രാ​ൻ​ഡ് വി​റ്റാ​ര, ഹോ​ണ്ട എ​ലി​വേ​റ്റ് എ​ന്നി​വ​രാ​ണ് പു​തി​യ കു​ഷാ​ഖി​ന്‍റെ പ്ര​ധാ​ന എ​തി​രാ​ളി​ക​ൾ.

Latest News

Up