Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuwait KMCC

Middle East and Gulf

കു​വൈ​റ്റ് കെ​എം​സി​സി മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെ​എം​സി​സി മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ജ്മ​ൽ വേ​ങ്ങ​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സം​ഗ​മം സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​സ്ത​ഫ കാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ക്‌​ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഫാ​റൂ​ഖ് ഹ​മ​ദാ​നി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ഖ്ബാ​ൽ മാ​വി​ലാ​ടം, സെ​ക്ര​ട്ട​റി​മാ​രാ​യ സ​ലാം ചെ​ട്ടി​പ്പ​ടി, ഷാ​ഹു​ൽ ബേ​പ്പൂ​ർ, സ​ലാം പ​ട്ടാ​മ്പി, മു​ജീ​ബ് മൂ​ടാ​ൽ ആ​ശം​ക​ൾ നേ​ർ​ന്നു. ആ​ബി​ദ് അ​ൽ ഖാ​സ്‌​മി റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

അ​ദ്‌​നാ​ൻ മു​സ്ത​ഫ കാ​രി പ്രാ​ർ​ത്ഥ​ന ന​ട​ത്തി. കെ​എം​സി​സി മ​ല​പ്പു​റം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹം​സ ക​രി​ങ്ക​പ്പാ​റ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഫി​യാ​സ് പു​ക​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ജി​ല്ലാ - മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഫ​ഹ​ദ് പൂ​ങ്ങാ​ടാ​ൻ, ഇ​സ്മാ​യി​ൽ കോ​ട്ട​ക്ക​ൽ, ബ​ക്ക​ർ പൊ​ന്നാ​നി, സ​ലിം നി​ല​മ്പൂ​ർ, മു​സ്ത​ഫ ക​മാ​ൽ, മു​ജീ​ബ് ചേ​ക​ന്നൂ​ർ, ഗ​ഫൂ​ർ ചേ​ല​മ്പ്ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

NRI

കു​വൈ​റ്റ് കെ​എം​സി​സി തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി കെ.​എം. സീ​തി സാ​ഹി​ബ്‌ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

കു​വൈ​റ്റ് സി​റ്റി: കേ​ര​ള നി​യ​മ​സ​ഭ​യു​ടെ മു​ൻ സ്പീ​ക്ക​ർ കെ.​എം. സീ​തി സാ​ഹി​ബി​ന്‍റെ പേ​രി​ൽ കു​വൈ​റ്റ് കെ​എം​സി​സി തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി ന​ൽ​കു​ന്ന ര​ണ്ടാ​മ​ത് അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ കു​വൈ​റ്റ് പൗ​ര​നാ​യ ഡോ. ​മു​സ്ത​ഫ സ​യ്യി​ദ് അ​ഹ്മ​ദ് അ​ൽ മൗ​സ​വി, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ ഡോ. ​ബോ​ബി ചെ​മ്മ​ണ്ണൂ​ർ, ബി​സി​ന​സ് മേ​ഖ​ല​യി​ൽ പ്ര​വാ​സി മ​ല​യാ​ളി വ്യ​വ​സാ​യി സി​ഷോ​ർ മു​ഹ​മ്മ​ദ് അ​ലി എ​ന്നി​വ​ർ അ​വാ​ർ​ഡു​ക​ൾ​ക്ക് അ​ർ​ഹ​രാ​യി.

ഒ​ക്‌​ടോ​ബ​ര്‍ മൂ​ന്നി​ന് ന​ട​ക്കു​ന്ന കു​വൈ​റ്റ് കെ​എം​സി​സി തൃ​ശൂ​ര്‍ ജി​ല്ല സ​മ്മേ​ള​ന​ത്തി​ൽ പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ്വ​ർ അ​ലി ത​ങ്ങ​ൾ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കു​മെ​ന്ന് കു​വൈ​റ്റ് കെ​എം​സി​സി തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹ​ബീ​ബു​ള്ള മു​റ്റി​ച്ചൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ​ലി ചെ​റു​തു​രു​ത്തി, ട്രെ​ഷ​റ​ർ അ​സീ​സ് പാ​ടൂ​ർ എ​ന്നി​വ​ർ വ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Latest News

Up