കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി കാസർഗോഡ് ജില്ലാ സമ്മേളനം വെള്ളിയാഴ്ച 5.30 മുതൽ 10.30 വരെ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുസ്ലിം ലീഗ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റായിരുന്ന എ.പി. അബ്ദുള്ള സ്മാരക നഗറിൽ നടക്കുന്ന സമ്മേളനത്തിൽ മുസ്ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി, കാസർഗോഡ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ, ട്രഷറർ പി.എം. മുനീർ ഹാജി, എംഎൽഎമാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ്, കുവൈറ്റ് കെഎംസിസി മുൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം തുടങ്ങിയവർ വിശിഷ്ഠാഥികളായി സംബന്ധിക്കും.
കുവൈറ്റിലെ പൗരപ്രമുഖർ, സംഘടനാ ഭാരവാഹികൾ, വിവിധ വാണിജ്യ സ്ഥാപന മേധാവികൾ തുടങ്ങിയവരും പങ്കെടുക്കും. സമ്മേളനത്തിൽ വച്ച് കാസർഗോഡ് സ്വദേശിയും കുവൈറ്റിലെ പ്രമുഖ സുഗന്ധ വ്യാപാര കമ്പനിയിയായ അഹമ്മദ് അൽ മഗ്രിബിയുടെ കൺട്രിഹെഡുമായ മൻസൂർ ചൂരിക്ക് യൂത്ത് ഐക്കൺ അവാർഡും ടിവിഎസ് കമ്പനി ചെയർമാൻ ഹൈദർ അലിക്ക് കമ്യൂണിറ്റി ബിസിനസ് അവാർഡും സമ്മാനിക്കും.
സമ്മേളന നഗരിയിലേക്ക് കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും. ആവശ്യമുള്ളവർക്ക് 51146115, 559 91781, 60315598 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വാർത്താസമ്മേളനത്തിൽ കുവൈറ്റ് കെഎംസിസി കാസർഗോഡ് ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂർ, ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്, ട്രഷറർ ഖുത്തുബുദ്ദീൻ ബെൽക്കാട്, വൈസ് പ്രസിഡന്റുമാരായ അബ്ദുല്ല കടവത്ത്, സുഹൈൽ ബല്ല, കബീർ തളങ്കര സെക്രട്ടറിമാരായ റഫീഖ് ഒളവറ, ഖാലിദ് പള്ളിക്കര, മുത്തലിബ് തെക്കേക്കാട്, സി.പി. അഷ്റഫ് എന്നിവർ സംബന്ധിച്ചു.
Tags : Kuwait Kmcc State Committee Press Meet