കീവ്: റഷ്യൻ സേന യുക്രെയ്നിൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും 30 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
വൈദ്യുതവിതരണ സംവിധാനങ്ങൾ വ്യാപകമായി തകർന്നു. ആറു ലക്ഷം വീടുകളിൽ വൈദ്യുതി ഇല്ലാതായി. ഇതിൽ അഞ്ചു ലക്ഷം വീടുകളും തലസ്ഥാനമായ കീവിലാണ്.