NRI
ഡാളസ്: അമേരിക്കൻ സാഹിത്യ സംഘടനയായ ലാന ദ്വൈവാർഷിക സമ്മേളനത്തിന് ഡാളസ് എറ്റ്റിയം ഹോട്ടലിൽ എം.എസ്.ടി. നമ്പൂതിരി - എബ്രഹാം തെക്കേമുറി ഹാളിൽ ഇന്ന് തുടക്കം കുറിക്കും. ഇന്ന് മുതൽ ഞായറാഴ്ച വരെ നടക്കുന്ന സമ്മേളനത്തിന് ഡാളസിലെ കേരളാ ലിറ്റററി സൊസൈറ്റിയാണ് ആതിഥേയത്വം വഹിക്കുന്നത്.
ഈ സമ്മേളനത്തിൽ ഡോ. എം.വി. പിള്ള , നിരൂപകൻ സജി അബ്രഹാം തുടങ്ങിയവർ പ്രധാന അതിഥികളായി പങ്കെടുക്കും. സാമൂഹികോന്മുഖമായ കലയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുന്ന വേദിയിലേക്ക് സാഹിത്യ സ്നേഹികളെ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
.മലയാള സാഹിത്യ ച൪ച്ചകളിൽ മുഴുകാനും, സാഹിത്യാസ്വാദക സൗഹൃദങ്ങൾ വളർത്തിയെടുക്കാനും ഒപ്പം വിവിധ കലാപരിപാടികളും കാണുവാനും, കേരള വിഭവങ്ങളാസ്വദിക്കാനും ലാനയുടെ സമ്മേളനത്തിൽ ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്
അമേരിക്കയിൽ മലയാളം ഭാഷയെ, ഭാഷാസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഒരു കേന്ദ്ര സാഹിത്യ സംഘടന എന്ന ആശയം രൂപപ്പെട്ടത്.
അതിനായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ സാഹിത്യക്കാരന്മാർ, സാഹിത്യ പ്രബോധനക്കാർ എല്ലാവരുംകൂടി കൈകോർത്തു കേന്ദ്ര സാഹിത്യ സംഘടനയായ ലാന രൂപീകരിച്ചത്.
കേരള ലിറ്ററെറി സൊസൈറ്റി, ഡാളസ് ഭാരവാഹികളായ എം.എസ്.ടി. നമ്പൂതിരി, എബ്രഹാം തെക്കേമുറി, എബ്രഹാം തോമസ്, ജോസഫ് നമ്പിമഠം തുടങ്ങിയവർ മുൻകൈ എടുത്തു പ്രവർത്തിച്ചു. കെഎൽഎസ് പ്രവർത്തകരായ ഇവരൊക്കെ മുൻകാലങ്ങളിൽ ലാനയുടെ പ്രസിഡന്റുമാരായി സംഘടനയെ നയിച്ചവരാണ്.
ഇപ്പോൾ സംഘടനയെ നയിക്കുന്നത് പ്രസിഡന്റ് ശങ്കർ മന (ടെന്നീസി), സെക്രട്ടറി സാമുവൽ പനവേലി (ടെക്സസ്), ട്രഷറർ ഷിബു പിള്ള (ടെന്നീസി), മാലിനി (ന്യൂയോർക്ക്), ജോൺ കൊടിയൻ (കാലിഫോണിയ), ഹരിദാസ് തങ്കപ്പൻ (ഡാളസ്) എന്നിവരാണ്.
സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നും നിരവധി സാഹിത്യകാരന്മാരും കവികളും സാഹിത്യപ്രേമികളും ഇതിനകം ഡാളസിൽ എത്തിച്ചേർന്നിട്ടുണ്ട്.
NRI
ഡാളസ്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ(ലാന) ദ്വൈവാർഷിക ത്രിദിന സമ്മേളനം ഒക്ടോബർ 31, നവംബർ 1, 2 തീയതികളിൽ ഡാലസിൽ നടക്കും. പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനുമായ സുനിൽ പി. ഇളയിടം സമ്മേളനത്തിന്റെ മുഖ്യാതിഥിയാകും.
ഡോ. എം.വി. പിള്ള, നിരൂപകൻ സജി എബ്രഹാം തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും പ്രധാന അതിഥികളായി പങ്കെടുക്കും. ഡാളസിലെ എം.എസ്.ടി - തെക്കേമുറി നഗറിലാണ് സമ്മേളനത്തിന് വേദിയൊരുക്കിയിരിക്കുന്നത്.
നിലവിൽ ശങ്കർ മന (ടെന്നസി) ആണ് ലാനയുടെ പ്രസിഡന്റ്. സാമുവൽ പനവേലി (ടെക്സസ്) സെക്രട്ടറിയായും ഷിബു പിള്ള (ടെനിസി) ട്രഷററായും മാലിനി (ന്യൂയോർക്ക്), ജോൺ കൊടിയൻ (കലിഫോർണിയ), ഹരിദാസ് തങ്കപ്പൻ (ഡാളസ്) എന്നിവർ ഭാരവാഹികളായും സംഘടനയെ നയിക്കുന്നു.
എം.എസ്.ടി. നമ്പൂതിരി, എബ്രഹാം തെക്കേമുറി, എബ്രഹാം തോമസ്, ജോസഫ് നമ്പിമഠം തുടങ്ങിയവർ മുൻകാലങ്ങളിൽ ലാനയുടെ പ്രസിഡന്റുമാരായി സംഘടനയെ നയിച്ചത്.
സാംസ്കാരിക-സാഹിത്യ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന ത്രിദിന സമ്മേളനം നോർത്തമേരിക്കയിലെ സാഹിത്യ സ്നേഹികൾക്ക് പുതിയ അനുഭവമാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.