x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​നു ലാ​ന​യു​ടെ ആ​ദ​രം

വ​ര്‍​ഗീ​സ് കോ​ര​സ​ൺ
Published: November 21, 2025 01:02 PM IST | Updated: November 21, 2025 01:02 PM IST

ഡാ​ള​സ്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സാ​ഹി​ത്യ​കാ​ര​ൻ അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​നു ലാ​ന​യു​ടെ ആ​ദ​രം. പ​തി​റ്റാ​ണ്ടു​ക​ളാ​യി ഇം​ഗ്ലി​ഷി​ലും മ​ല​യാ​ള​ത്തി​ലും എ​ഴു​തു​ന്ന അ​മേ​രി​ക്ക​ൻ മ​ല​യാ​ളി അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​ന്‍റെ സാ​ഹി​ത്യ​സം​ഭാ​വ​ന​ക​ളെ മാ​നി​ച്ച് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ സം​ഘ​ട​ന​യാ​യ ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ലാ​ന) ആ​ദ​രി​ച്ചു.

സ​ഞ്ച​രി​ക്കു​ന്ന ലൈ​ബ്ര​റി എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ളം, അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന ഒ​ട്ടു​മി​ക്ക സാ​ഹി​ത്യ സ​മ്മേ​ള​ന​ങ്ങ​ളി​ലും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക ശേ​ഖ​ര​വു​മാ​യി പോ​കാ​റു​ണ്ട്.

ഓ​രോ സ​മ്മേ​ള​ന​ത്തി​നും ഭാ​ര​മു​ള്ള ഈ ​പു​സ്ത​ക​പെ​ട്ടി​യു​മാ​യി ഡി​ട്രോ​യ്റ്റി​ലി​ൽ നി​ന്നും യാ​ത്ര ചെ​യ്യാ​ൻ അ​ദ്ദേ​ഹ​ത്തി​ന് മ​ടി​യി​ല്ല. "എ​നി​ക്കു പ്രാ​യ​മാ​യി, ഇ​നി​യും ആ​രെ​ങ്കി​ലും ഏ​തു ഏ​റ്റെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാം" അ​ദ്ദേ​ഹം ഇ​ട​യ്ക്കി​ടെ പ​റ​യാ​റു​ണ്ട്.

സ്വ​യം ഏ​റ്റെ​ടു​ത്ത ഈ ​അ​ക്ഷ​ര​ദൗ​ത്യം സാ​ഹി​ത്യ​ലോ​ക​ത്തെ ആ​ദ​ര​ത്തി​നു അ​ദ്ദേ​ഹ​ത്തെ അ​ർ​ഹ​നാ​ക്കി. മ​റ്റു​ള്ള എ​ഴു​ത്തു​കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​തെ താ​ൻ എ​ഴു​തു​ന്ന​തു​മാ​ത്രം നി​ര​ന്ത​രം മു​ന്നോ​ട്ടു പ്ര​തി​ഷ്ഠി​ക്കു​ന്ന എ​ഴു​ത്തു​കാ​രു​ടെ ലോ​ക​ത്തു, സ്വ​ന്തം കൃ​തി​ക​ൾ​ക്കൊ​പ്പം മ​റ്റു​ള്ള എ​ല്ലാ എ​ഴു​ത്തു​കാ​രു​ടെ​യും കൃ​തി​ക​ൾ താ​ത്പ​ര്യ​പൂ​ർ​വം ചേ​ർ​ത്തു​വ​യ്ക്കു​ക​യും അ​തി​നൊ​പ്പം നി​ൽ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന വി​ശാ​ല​ത പു​ന്ന​യൂ​ർ​ക്കു​ള​ത്തി​നു​ണ്ട് എ​ന്നു ലാ​ന​യു​ടെ പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ർ മ​ന പ​റ​ഞ്ഞു.

ഒ​ക്ടോ​ബ​ർ 31 മു​ത​ൽ ന​വം​ബ​ർ ര​ണ്ട് വ​രെ ഡാ​ള​സി​ൽ വ​ച്ചു ന​ട​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​ന്‍റെ "പ​റ​ക്കും പ​ക്ഷി​യെ പ്ര​ണ​യി​ക്കു​ന്ന​വ​ർ' എ​ന്ന പു​തി​യ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.

Tags : Abdul Punnayurkulam Writer LANA

Recent News

Up