Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LHB Coaches

ര​ണ്ട് ട്രെ​യി​നു​ക​ൾ എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളി​ലേ​ക്ക് മാ​റു​ന്ന തീ​യ​തി ദീ​ർ​ഘി​പ്പി​ച്ച് റെ​യി​ൽ​വേ

കൊ​ല്ലം: കേ​ര​ളം വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന ര​ണ്ട് ട്രെ​യി​നു​ക​ൾ എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളി​ലേ​ക്ക് മാ​റു​ന്ന​തി​ന് പ്ര​ഖ്യാ​പി​ച്ച തീ​യ​തി ദീ​ർ​ഘി​പ്പി​ച്ച് റെ​യി​ൽ​വേ. ചെ​ന്നൈ - ആ​ല​പ്പു​ഴ സൂ​പ്പ​ർ ഫാ​സ്റ്റി​ന്‍റെ കോ​ച്ചു​ക​ൾ ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ എ​ൽ​എ​ച്ച്ബി​യി​ലേ​ക്ക് മാ​റു​മെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്. ഇ​ത് മാ​ർ​ച്ച് ഒ​ന്നു​മു​ത​ലേ പ്രാ​ബ​ല്യ​ത്തി​ലാ​കൂ.

തി​രി​കെ​യു​ള്ള ആ​ല​പ്പു​ഴ - ചെ​ന്നൈ ട്രെ​യി​നി​ൽ മാ​ർ​ച്ച് ര​ണ്ട് മു​ത​ലും എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ ഏ​ർ​പ്പെ​ടു​ത്തും. ചെ​ന്നൈ-​തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സി​ൽ ഫെ​ബ്രു​വ​രി മൂ​ന്നു മു​ത​ൽ എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ഇ​ത് മാ​ർ​ച്ച് മൂ​ന്നി​ലേ​ക്ക് ദീ​ർ​ഘി​പ്പി​ച്ചു. തി​രി​കെ​യു​ള്ള തി​രു​വ​ന​ന്ത​പു​രം - ചെ​ന്നൈ ട്രെ​യി​നി​ൽ മാ​ർ​ച്ച് നാ​ലു​മു​ത​ലു​മാ​യി​രി​ക്കും എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ക.

പു​തു​ക്കി​യ തീ​യ​തി​ക​ൾ വ​രെ ഈ ​ട്രെ​യി​നു​ക​ളി​ൽ ഐ​സി​എ​ഫ് കോ​ച്ചു​ക​ൾ മാ​ത്ര​മാ​യി​രി​ക്കും ഉ​ണ്ടാ​കു​ക. ടി​ക്ക​റ്റ് ബു​ക്കിം​ഗി​ലോ നി​ല​വി​ലെ യാ​ത്രാ സ​മ​യ​ത്തി​ലോ മാ​റ്റ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Up