Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lucknow

ബാ​ബ​റി മ​സ്‌​ജി​ദ് ഒ​രി​ക്ക​ലും പു​ന​ർ​നി​ർ​മി​ക്കി​ല്ല: യോ​ഗി ആ​ദി​ത്യ​നാ​ഥ്

ല​ഖ്നൗ: ബാ​ബ​റി മ​സ്‌​ജി​ദ് ഒ​രി​ക്ക​ലും പു​ന​ർ​നി​ർ​മി​ക്കി​ല്ലെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. രാ​മ​ഭ​ക്ത​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത​വ​ർ​ക്കും രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന് ത​ട​സം നി​ന്ന​വ​ർ​ക്കും ഇ​നി സ്ഥാ​ന​മി​ല്ലെ​ന്നും യു​പി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ബാ​ബ​റി മ​സ്‌​ജി​ദ് പു​ന​ർ​നി​ർ​മി​ക്ക​പ്പെ​ടു​മെ​ന്ന് ക​രു​തു​ന്ന​വ​ർ കാ​ത്തി​രു​ന്ന് ന​ശി​ക്കു​മെ​ന്നും അ​ങ്ങ​നെ​യൊ​രു ദി​വ​സം ഒ​രി​ക്ക​ലും സം​ഭ​വി​ക്കി​ല്ലെ​ന്നും യോ​ഗി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബാ​രാ​ബ​ങ്കി​യി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​കാ​വ​സാ​നം വ​രെ ബാ​ബ​റി മ​സ്‌​ജി​ദ് പു​ന​ർ​നി​ർ​മി​ക്കി​ല്ലെ​ന്ന് യു​പി മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​ങ്ങ​നെ​യൊ​രു ദി​വ​സം ഒ​രി​ക്ക​ലും വ​രി​ല്ലെ​ന്നും യോ​ഗി പ​രി​ഹാ​സ​മു​യ​ർ​ത്തി. രാം ​ല​ല്ല​യ്ക്കാ​യി ത​ങ്ങ​ൾ വ​രു​മെ​ന്നും അ​തേ സ്ഥാ​ന​ത്ത് ത​ന്നെ ക്ഷേ​ത്രം നി​ർ​മി​ക്കു​മെ​ന്നും ത​ങ്ങ​ൾ പ​റ​ഞ്ഞി​രു​ന്നു​വെ​ന്ന് ഓ​ർ​മി​പ്പി​ച്ച യോ​ഗി അ​തി​ൽ ഇ​നി എ​ന്തെ​ങ്കി​ലും സം​ശ​യ​മു​ണ്ടോ​യെ​ന്നും ചോ​ദി​ച്ചു.

നി​യ​മം പാ​ലി​ക്കു​ന്ന​വ​ർ​ക്ക് അ​തി​ന്‍റെ ഗു​ണ​മു​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞ യു​പി മു​ഖ്യ​മ​ന്ത്രി നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ ന​ര​ക​ത്തി​ലേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി. നി​യ​മം ലം​ഘി​ച്ച് സ്വ​ർ​ഗ​ത്തി​ൽ എ​ത്താ​മെ​ന്ന് ക​രു​തു​ന്ന​വ​രു​ടെ സ്വ‌​പ്നം ഒ​രി​ക്ക​ലും ന​ട​ക്കി​ല്ലെ​ന്നും യോ​ഗി ആ​ദി​ത്യ​നാ​ഥ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Viral

മാല പൊട്ടിച്ചു പാഞ്ഞു: ജീവൻ പണയം വെച്ച് മോഷ്ടാക്കളെ പിന്തുടർന്ന് രണ്ട് പേർ; ലഖ്‌നൗ ചേസിംഗ് വീഡിയോ ചർച്ചയാകുന്നു

 

സാ​ഹ​സി​ക ചി​ത്ര​ത്തി​ലെ രം​ഗ​ങ്ങ​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖ്‌​നൗ​വി​ൽ ന​ട​ന്ന ഒ​രു സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ച​ർ​ച്ചാ​വി​ഷ​യ​മാ​യി​രി​ക്കു​ക​യാ​ണ്.

മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ച ര​ണ്ട് പേ​ർ ഒ​രു സ്ത്രീ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നെ​ടു​ത്ത് അ​തി​വേ​ഗം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ, ഈ ​ക​വ​ർ​ച്ച​യ്ക്ക് സാ​ക്ഷി​ക​ളാ​യ ര​ണ്ട് പേ​ർ കാ​റി​ൽ ഇ​വ​രെ പി​ന്തു​ട​രാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം ഹൈ​വേ ചെ​യ്‌​സിം​ഗി​ലേ​ക്ക് വ​ഴി​മാ​റി​യ​ത്.

സം​ഭ​വ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ കാ​റി​നു​ള്ളി​ൽ ഇ​രു​ന്ന ഒ​രാ​ൾ ഈ ​സാ​ഹ​സി​ക ദൃ​ശ്യ​ങ്ങ​ൾ ത​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. പി​ന്നീ​ട് ഈ ​വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു.

ലൈ​റ്റ് ട്രാ​ഫി​ക്കു​ള്ള ഇ​ര​ട്ട​വ​രി പാ​ത​യി​ലൂ​ടെ​യാ​യി​രു​ന്നു ഈ ​പി​ന്തു​ട​ര​ൽ അ​ര​ങ്ങേ​റി​യ​ത്. വീ​ഡി​യോ പ​ക​ർ​ത്തി​യ വ്യ​ക്തി മോ​ട്ടോ​ർ സൈ​ക്കി​ളി​ലു​ള്ള​വ​രോ​ട് ഉ​ച്ച​ത്തി​ൽ ആ​ക്രോ​ശി​ക്കു​ക​യും, അ​വ​ർ ഒ​രു സ്ത്രീ​യെ കൊ​ള്ള​യ​ടി​ച്ച ക​ള്ള​ന്മാ​രാ​ണെ​ന്ന് അ​ടു​ത്തു​ള്ള ആ​ളു​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു.

പ​ല ത​വ​ണ കാ​ർ ഉ​പ​യോ​ഗി​ച്ച് ബൈ​ക്ക​ർ​മാ​രെ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും, അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലു​ള്ള അ​വ​രു​ടെ ഓ​ട്ടം കാ​ര​ണം കാ​ർ യാ​ത്ര​ക്കാ​ർ​ക്ക് അ​തി​ന് ക​ഴി​ഞ്ഞി​ല്ല. കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഈ ​അ​തി​വേ​ഗ മ​ത്സ​രം തു​ട​ർ​ന്നു.

കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ ക​ള്ള​ന്മാ​രെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ബൈ​ക്ക് നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​രാ​ൾ തു​ട​ർ​ച്ച​യാ​യി ശ​ബ്ദ​മു​ണ്ടാ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

ഒ​രു നി​മി​ഷം കാ​ർ ഡ്രൈ​വ​ർ ബൈ​ക്കു​മാ​യു​ള്ള അ​ക​ലം കു​റ​യ്ക്കാ​ൻ വേ​ഗ​ത കൂ​ട്ടി, പ​ക്ഷേ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ വേ​ഗ​ത കു​റ​യ്ക്കാ​ൻ പാ​സ​ഞ്ച​ർ സീ​റ്റി​ലി​രു​ന്ന​യാ​ൾ ഉ​ട​ൻ ത​ന്നെ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

എ​ങ്കി​ലും, ബൈ​ക്ക​ർ​മാ​രെ ക​ഴി​യു​ന്ന​ത്ര ദൂ​രം പി​ന്തു​ട​ര​ണ​മെ​ന്ന് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച വ്യ​ക്തി നി​ർ​ബ​ന്ധി​ക്കു​ക​യും, അ​തി​നി​ട​യി​ൽ ബൈ​ക്കി​ന്‍റെ ന​മ്പ​ർ പ്ലേ​റ്റ് കു​റി​ച്ചെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന് ഡ്രൈ​വ​റോ​ട് പ​റ​യു​ക​യും ചെ​യ്തു.

ഒ​ടു​വി​ൽ ബൈ​ക്ക​ർ​മാ​ർ കാ​റി​നെ വെ​ട്ടി​ച്ച് ട്രാ​ഫി​ക്കി​ലേ​ക്ക് മ​റ​ഞ്ഞ് ര​ക്ഷ​പ്പെ​ട്ടു. ഈ ​വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് ല​ഖ്‌​നൗ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.

മ​ഡി​യാ​വോ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​ണെ​ന്നും, കു​റ്റ​വാ​ളി​ക​ളെ എ​ത്ര​യും പെ​ട്ടെ​ന്ന് ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് സം​ഘ​ങ്ങ​ളെ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ർ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഈ ​അ​പ​ക​ട​ക​ര​മാ​യ പി​ന്തു​ട​ര​ലി​നെ​ക്കു​റി​ച്ച് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്ന​ത്. ഹൈ​വേ​യി​ൽ ഒ​രു കാ​റി​നെ ഒ​രു സാ​ധാ​ര​ണ 100 സി​സി ബൈ​ക്ക് മ​റി​ക​ട​ന്നു എ​ന്ന​തി​ൽ ചി​ല​ർ അ​തി​ശ​യം പ്ര​ക​ടി​പ്പി​ച്ചു.

ബൈ​ക്ക​ർ​മാ​രെ ഇ​ടി​ച്ചി​ട്ട് താ​ഴെ​യി​ട​ണ​മാ​യി​രു​ന്നു എ​ന്ന് ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​പ്പോ​ൾ, അ​ത് യു​ക്തി​ര​ഹി​ത​മാ​യ ചി​ന്ത​യാ​ണെ​ന്നും, ഡ്രൈ​വ​ർ അ​പ​ക​ടം ഒ​ഴി​വാ​ക്കി ചെ​യ്ത​താ​ണ് ശ​രി​യെ​ന്നും മ​റ്റു ചി​ല​ർ പ്ര​തി​ക​രി​ച്ചു. "ന​മ്മ​ൾ അ​മേ​രി​ക്ക​യി​ല​ല്ല, ഇ​ന്ത്യ​യി​ലാ​ണ്' എ​ന്നൊ​രു ക​മ​ന്‍റ് ഈ ​ച​ർ​ച്ച​യി​ൽ ശ്ര​ദ്ധേ​യ​മാ​യി.

National

ല​ക്‌​നോ​വി​ല്‍ പ​ട​ക്ക​നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ സ്‌​ഫോ​ട​നം; ര​ണ്ടു മ​ര​ണം

 

ല​ക്‌​നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ല​ക്‌​നോ​വി​ല്‍ പ​ട​ക്ക​നി​ര്‍​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ ര​ണ്ട് പേ​ർ മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഗു​ഡാം​ബ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഇ​ന്ന് ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം.

സ്‌​ഫോ​ട​ന​ത്തി​ല്‍ അ​ഞ്ച് പേ​ര്‍ മ​രി​ച്ചി​രി​ക്കാ​മെ​ന്ന് പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ര​ണ്ട് മ​ര​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്.

കൂ​ടു​ത​ല്‍ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നും പോ​ലീ​സും പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ളും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Latest News

Up