Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maharashtra DGP

26‍‍‍‍/11 ഹീറോ സദാനന്ദ് ദാതെ മഹാരാഷ്‌ട്ര ഡിജിപി

മും​​ബൈ: മും​​ബൈ ഭീ​​ക​​രാ​​ക്ര​​ണ​​ത്തി​​നി​​ടെ ധീ​​രോ​​ചി​​ത പോ​​രാ​​ട്ടം ന​​ട​​ത്തി​​യ സ​​ദാ​​ന​​ന്ദ് ദാ​​തെ​​യെ (59) മ​​ഹാ​​രാ​​ഷ്‌​​ട്ര ഡി​​ജി​​പി​​യാ​​യി നി​​യ​​മി​​ച്ചു.

ദേ​​ശീ​​യ അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി (എ​​ൻ​​ഐ​​എ) ത​​ല​​വ​​നാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന ദാ​​തെ ഹോം ​​കേ​​ഡ​​റി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ ആ​​ദ്യ വ​​നി​​താ ഡി​​ജി​​പി ര​​ശ്മി ശു​​ക്ല​​യു​​ടെ പി​​ൻ​​ഗാ​​മി​​യാ​​ണ് ദാ​​തെ. ര​​ണ്ടു മ​​ഹാ​​രാ​​ഷ്ട്ര പോ​​ലീ​​സു​​കാ​​രു​​ടെ ത​​ല​​വ​​നാ​​കു​​ന്ന ദാ​​തെ​​യ്ക്ക് ര​​ണ്ടു വ​​ർ​​ഷ​​ത്തെ കാ​​ലാ​​വ​​ധി​​യു​​ണ്ട്.

2008 ന​​വം​​ബ​​ർ 26ന് ​​മും​​ബൈ​​യി​​ൽ ല​​ഷ്ക​​ർ-​​ഇ-​​തൊ​​യ്ബ ഭീ​​ക​​ര​​ർ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ സ​​മ​​യ​​ത്ത് മും​​ബൈ അ​​ഡീ​​ഷ​​ണ​​ൽ പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​റാ​​യി​​രു​​ന്നു സ​​ദാ​​ന​​ന്ദ് ദാ​​തെ. ഭീ​​ക​​ര​​രാ​​യ അ​​ജ്മ​​ൽ ക​​സ​​ബി​​നെ​​യും അ​​ബു ഇ​​സ്മ​​യി​​ലി​​നെ​​യും പി​​ടി​​കൂ​​ടി​​യ സം​​ഘ​​ത്തെ ന​​യി​​ച്ച​​ത് ദാ​​തെ​​യാ​​യി​​രു​​ന്നു.

ഗ്ര​​നേ​​ഡ് ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റി​​ട്ടും ദാ​​തെ ധീ​​രോ​​ചി​​തം പോ​​രാ​​ടി. ധീ​​ര​​ത​​യ്ക്കു​​ള്ള രാ​​ഷ്‌​​ട്ര​​പ​​തി​​യു​​ടെ പോ​​ലീ​​സ് മെ​​ഡ​​ൽ ഇ​​ദ്ദേ​​ഹ​​ത്തി​​നു ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.

Latest News

Up