മുംബൈ: മുംബൈ ഭീകരാക്രണത്തിനിടെ ധീരോചിത പോരാട്ടം നടത്തിയ സദാനന്ദ് ദാതെയെ (59) മഹാരാഷ്ട്ര ഡിജിപിയായി നിയമിച്ചു.
ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തലവനായി പ്രവർത്തിച്ചിരുന്ന ദാതെ ഹോം കേഡറിലേക്കു തിരിച്ചെത്തുകയായിരുന്നു. മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഡിജിപി രശ്മി ശുക്ലയുടെ പിൻഗാമിയാണ് ദാതെ. രണ്ടു മഹാരാഷ്ട്ര പോലീസുകാരുടെ തലവനാകുന്ന ദാതെയ്ക്ക് രണ്ടു വർഷത്തെ കാലാവധിയുണ്ട്.
2008 നവംബർ 26ന് മുംബൈയിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരർ ആക്രമണം നടത്തിയ സമയത്ത് മുംബൈ അഡീഷണൽ പോലീസ് കമ്മീഷണറായിരുന്നു സദാനന്ദ് ദാതെ. ഭീകരരായ അജ്മൽ കസബിനെയും അബു ഇസ്മയിലിനെയും പിടികൂടിയ സംഘത്തെ നയിച്ചത് ദാതെയായിരുന്നു.
ഗ്രനേഡ് ആക്രമണത്തിൽ പരിക്കേറ്റിട്ടും ദാതെ ധീരോചിതം പോരാടി. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
Tags : Maharashtra DGP Sadanand Datta Mumbai terror attacks