Kerala
കൊച്ചി: ആറ് പതിറ്റാണ്ടു നീണ്ട സഹൃദയയുടെ വളർച്ച കർദിനാൾ മാർ പാറേക്കാട്ടിലിന്റെ ദീർഘവീക്ഷണമായിരുണെന്ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.
രൂപതകളിലെ സാമൂഹ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനമെന്ന നിലയിൽ സൊസൈറ്റി രൂപീകരിച്ചത് കേരളത്തിലെ ആദ്യസംരംഭമായിരുന്നു.
സാധാരണക്കാർക്ക് അർഹമായ നീതി നേടിയെടുക്കാനുള്ള ശ്രമങ്ങളിൽ അവരോടൊപ്പം നടന്നുകൊണ്ട് അവരെ ശക്തീകരിക്കുകയായിരുന്നു ഇക്കാലമത്രയും സഹൃദയയുടെ മഹത്തായ ദൗത്യം. അതു മാതൃകാപരമായി നിർവഹിക്കാൻ സഹൃദയയ്ക്കു സാധിച്ചത് അഭിമാനകരമാണെന്നും മാർ തട്ടിൽ പറഞ്ഞു.
Kerala
കൊച്ചി: പൗരോഹിത്യം ദൈവത്തിനും മനുഷ്യർക്കുമായി ഒരു വ്യക്തിക്ക് നടത്താവുന്ന സമർപ്പണത്തിന്റെ സൗന്ദര്യം സമ്പൂർണമായി വ്യക്തമാക്കുന്ന വിളിയാണെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. സഭയുടെ ക്ലർജി കമ്മീഷന്റെ ആഭിമുഖ്യത്തിൽ പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ, രജതജൂബിലി വർഷത്തിലുള്ളവരെ ആദരിക്കുന്ന ചടങ്ങിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഏതു കാലഘട്ടത്തിലും പുരോഹിതന്റെ നിസ്വാർഥ സമർപ്പണം സഭയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്ക് അനിവാര്യമാണെന്നും മാർ തട്ടിൽ ഓർമിപ്പിച്ചു.
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന ജൂബിലേറിയന്മാരുടെ സംഗമത്തിൽ സീറോ മലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നു നാല്പതോളം വൈദികരാണ് പങ്കെടുത്തത്. കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ടോണി നീലങ്കാവിൽ, സെക്രട്ടറി റവ.ഡോ. ടോം ഓലിക്കരോട്ട് എന്നിവർ പ്രസംഗിച്ചു.