Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Makuttam Pass

Kannur

മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ ലോ​റി‌ കു​ടു​ങ്ങി; മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു

ഇ​രി​ട്ടി : ത​ല​ശേ​രി-​മൈ​സൂ​ർ അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ മാ​ക്കൂ​ട്ടം ചു​രം റോ​ഡി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി അ​പ​ക​ട​ത്തി​ൽ പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് അ​ഞ്ചു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു . കൂ​ട്ടു​പു​ഴ ഭാ​ഗ​ത്തു​നി​ന്നും വീ​രാ​ജ് പേ​ട്ട ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി ചു​ര​ത്തി​ലെ ഹ​നു​മാ​ൻ സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വ​ള​വു തി​രി​യു​ന്ന​തി​നി​ടെ പി​റ​ക് വ​ശ​ത്തെ ട​യ​ർ പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ ത​ട്ടി ലോ​റി​യു​ടെ ആ​ക്സി​ൽ പൊ​ട്ടു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ ഇ​രു​ഭാ​ഗ​ത്തേ​ക്കു​മു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.​ആ​ദ്യ​മൊ​ക്കെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​ൻ സാ​ധി​ച്ചെ​ങ്കി​ലും ഇ​രു​വ​ശ​ത്തു​നി​ന്നും വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​നാ​യി​ല്ല. ബം​ഗ​ളൂ​രു-​മൈ​സൂ​രു-​ക​ണ്ണൂ​ർ-​ത​ല​ശേ​രി ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സി​ലെ യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം റോ​ഡി​ൽ കു​ടു​ങ്ങി. ഭ​ക്ഷ​ണ​മോ വെ​ള്ള​മോ ല​ഭി​ക്കാ​തെ​യും പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യാ​തെ​യും യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ലോ​റി മാ​റ്റി​യ​തോ​ടെ​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Latest News

Up