Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mangoes

Other Stories

ദാ, ​മാ​ങ്ങ.. കി​ടു​ക്കാ​ച്ചി

നാ​ട്ടു​മാ​വു​ക​ളു​ടെ രു​ചി​യു​ള്ള ക​ഥ...

ഇ​ക്കൊ​ല്ലം നാ​ടെ​ങ്ങും മാ​വു​ക​ള്‍ ഇ​ല​മൂ​ടി പൂ​വി​ട്ടി​രി​ക്കു​ന്നു. പൂ​ങ്കു​ല​ക​ള്‍ ഉ​ച്ച​വെ​യി​ലി​ല്‍ സ്വ​ര്‍​ണ​ക്കു​പ്പാ​യം​പോ​ലെ തി​ള​ങ്ങു​മ്പോ​ള്‍ തോ​ന്നി​പ്പോ​കും, ഇ​തി​ല്‍ അ​ഞ്ചു​ശ​ത​മാ​ന​മെ​ങ്കി​ലും കാ​യ് പി​ടി​ച്ചാ​ല്‍ ഇ​ക്കൊ​ല്ലം മാ​മ്പ​ഴ​ത്താ​ല്‍ നാ​ടു മ​ധു​രി​ക്കു​മെ​ന്ന്. മ​ക​ര​ത്തി​ലെ മ​ഞ്ഞും ത​ണു​പ്പും മാ​മ്പൂ​ക്ക​ളു​ടെ സ​മൃ​ദ്ധി​ക്കു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ക​ണ്ണി​മാ​ങ്ങ മു​ത​ല്‍ മാ​മ്പ​ഴ​മ​ധു​ര​മെ​ത്തും​വ​രെ അ​ച്ചാ​റും ഉ​പ്പി​ലി​ട്ട​തും ച​മ്മ​ന്തി​യും ക​റി​യു​മൊ​ക്കെ​യാ​യി മാ​ങ്ങ അ​ടു​ക്ക​ള​യി​ല്‍ വി​ല​സും. പ​ഴു​ക്കു​ന്ന​തോ​ടെ മാ​മ്പ​ഴ​പ്പു​ളി​ശേ​രി മു​ത​ല്‍ പാ​യ​സ​വും ഹ​ല്‍​വ​യും മാ​ങ്ങാ​ത്തെ​ര​യു​മൊ​ക്കെ​യാ​കും.

ഇ​ത്ത​വ​ണ കൃ​ത്യ​മാ​യ ഋ​തു​വി​ല്‍​ത്ത​ന്നെ മാ​വു​ക​ള്‍ പൂ​ത്തി​ട്ടു​ണ്ട്. ക​ണ്ണി​മാ​ങ്ങ​യാ​കു​ന്ന​തി​നു മു​ന്‍​പ് മ​ഴ ച​തി​ച്ചി​ല്ലെ​ങ്കി​ല്‍ വ​രും​മാ​സ​ങ്ങ​ളി​ല്‍ മാ​ങ്ങ​യും മാ​മ്പ​ഴ​വും സു​ല​ഭ​മാ​യി​രി​ക്കും. സ​ങ്ക​ര​യി​നം മാ​വു​ക​ളു​ടെ വ​ര​വോ​ടെ കേ​ര​ള​ത്തി​ന് നൂ​റി​നം നാ​ട്ടു​മാ​വു​ക​ള്‍ കൈ​മോ​ശം​വ​ന്നു. നാ​ട്ടു​മാ​വു​ക​ള്‍​ക്ക് പ​ര​ക്കേ കോ​ടാ​ലി​വ​ച്ചു​കൊ​ണ്ടി​രി​ക്കെ​യും പ​ഴ​യ ഇ​നം മാ​വു​ക​ളെ വീ​ണ്ടെ​ടു​ത്തു​വ​രു​ന്ന നാ​ട്ടു​കൂ​ട്ട​ങ്ങ​ള്‍ പ​ല​തു​ണ്ട്. കേ​ര​ള​ത്തി​ല്‍ മാ​ത്രം 1200ല്‍ ​പ​രം നാ​ട​ന്‍ മാ​വി​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി ഹോ​ര്‍​ത്തൂ​സി​ല്‍ ഹെ​ന്‍​ട്രി​ക് ആ​ഡ്രി​യ​ന്‍ വാ​ന്‍ റീ​ഡ് പ​രാ​മ​ര്‍​ശി​ക്കു​ന്നു​ണ്ട്. കു​ന്നു​ക​ളും മേ​ടു​ക​ളും നി​യ​ന്ത്ര​ണ​മി​ല്ലാ​തെ വെ​ളു​പ്പി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ വെ​ട്ടി​വീ​ഴ്ത്തി​യ​തേ​റെ​യും നാ​ട്ടു​മാ​വു​ക​ളാ​യി​രു​ന്നു. വി​റ​കാ​വ​ശ്യ​ത്തി​നും നാ​ട്ടു​മാ​വു​ക​ളെ നി​ല​ത്തു​വീ​ഴ്ത്തി.

നാ​ട്ടു​മാ​വു​ക​ള്‍ 150 മു​ത​ല്‍ 300 വ​ര്‍​ഷം​വ​രെ വ​ള​രു​മ്പോ​ള്‍ 35 വ​ര്‍​ഷം മാ​ത്ര​മാ​ണ് സ​ങ്ക​ര​യി​നം ഒ​ട്ടു​മാ​വു​ക​ളു​ടെ ആ​യു​സ്. ച​ന്ത്ര​ക്കാ​ര​ന്‍, കി​ളി​ച്ചു​ണ്ട​ന്‍, മൂ​വാ​ണ്ട​ന്‍, പ​ഞ്ചാ​ര​വ​രി​ക്ക, കോ​ട്ടു​കോ​ണം, നീ​ലം, വെ​ള്ള​രി, പു​ളി​യ​ന്‍, ക​പ്പ​മാ​ങ്ങ, ഗോ​മാ​ങ്ങ, ച​ക്ക​ര​മാ​ങ്ങ, ചി​രി​മാ​ങ്ങ, ചോ​പ്പ​ന്‍, ക​യ്പ​ന്‍, കി​ളി​മാ​ങ്ങ, മ​ധു​ര​പ്പു​ളി​യ​ന്‍, വെ​ള്ള​മാ​ങ്ങ, വെ​ള്ളം​കൊ​ള്ളി തു​ട​ങ്ങി നൂ​റു​ക​ണ​ക്കി​നു മാ​ങ്ങാ​രു​ചി​ക​ളാ​ല്‍ സ​മ്പ​ന്ന​മാ​യി​രു​ന്നു കേ​ര​ളം. പ​ഴ​ങ്ങ​ളി​ലെ രാ​ജാ​വാ​ണ് മാ​ങ്ങ. ഇ​ന്ത്യ​യു​ടെ ദേ​ശീ​യ​ഫ​ല​മെ​ന്ന സ്ഥാ​ന​വും മാ​ങ്ങ​യ്ക്കു​ണ്ട്.
ക​ണ്ണ​പു​ര​ത്തെ മാ​വു​വി​ശേ​ഷം

ത​ന​തു​രു​ചി​ക​ളെ തി​രി​കെ​പ്പി​ടി​ച്ച് മാ​വു​ഗ്രാ​മ​മൊ​രു​ക്കു​ക​യാ​ണ് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ 230 ഇ​നം മാ​വു​ക​ളു​ള്ള ക​ണ്ണ​പു​രം ഗ്രാ​മം. നൂ​റി​ല​ധി​കം നാ​ട്ടു​മാ​വു​ക​ളു​ള്ള പ്ര​ദേ​ശ​മാ​ണ് ക​ണ്ണ​പു​ര​ത്തി​നു കി​ഴ​ക്കു​ള്ള ചു​ണ്ട കു​റു​വ​ക്കാ​വ്. നാ​ട്ടു​മാ​വ് സം​ര​ക്ഷ​ണ കേ​ന്ദ്ര​വും ഗ​വേ​ഷ​ണ കേ​ന്ദ്ര​വു​മാ​ണ് ക​ണ്ണ​പു​രം. കാ​ലാ​പ്പാ​ടി, ബ​ബ്ലൂ​സ്, പ​വി​ഴ​രേ​ഖ, സി​ന്ദൂ​ര​രേ​ഖ, സി​ന്ദൂ​ര​പു​ളി​യ​ന്‍, ചെ​മ്പ​ന്‍ മ​ധു​രം, ക​രി​മീ​ന്‍ കൊ​ക്ക​ന്‍, തേ​നു​ണ്ട, മ​ഞ്ഞ​ക്ക​ല്‍​ക്ക​ണ്ടം, മ​ഞ്ഞ ബ​പ്പാ​യി, സു​ലോ​ച​ന, അ​ന്ന​പൂ​ര്‍​ണ, ക​ണ്ണ​പു​രം മാ​ങ്ങ, വ​ല്യ​ത്താ​ന്‍, മൂ​വാ​ണ്ട​ന്‍, ചെ​ന​യ​ന്‍, മ​ഞ്ഞ ചോ​പ്പ​ന്‍, മ​ഞ്ഞ ക​ടു​ക്കാ​ച്ചി, മൊ​രം​പു​ളി​യ​ന്‍, പ​വി​ഴ​രേ​ഖ, വ​രി​ക്ക മാ​ങ്ങ, കാ​ല​പ്പ​ടി, ബ​പ്പാ​ക്കാ​യി, മ​ഞ്ഞ​പ​ഞ്ചാ​ര, ക​സ്തൂ​രി, പെ​രി​യ​ന്‍ മാ​ങ്ങ, ആ​ന​പ്പ​ള്ളി, ആ​പ്പി​ള്‍ മാ​ങ്ങ എ​ന്നി​ങ്ങ​നെ നീ​ളു​ന്നു ക​ണ്ണ​പു​രം ഇ​ന​ങ്ങ​ൾ.

എ​ട്ടു വ​ര്‍​ഷം​മു​ന്‍​പ് ആ​രം​ഭി​ച്ച "നാ​ട്ടു​മാ​ഞ്ചോ​ട്ടി​ല്‍' എ​ന്ന കൂ​ട്ടാ​യ്മാ​ണ് ഇ​തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. അ​പൂ​ര്‍​വ ഇ​നം എ​വി​ടെ​യെ​ങ്കി​ലും ഉ​ണ്ടെ​ന്ന​റി​ഞ്ഞാ​ല്‍ കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ള്‍ സ്ഥ​ല​ത്തെ​ത്തി ക​മ്പു​ക​ള്‍ ശേ​ഖ​രി​ക്കും. ഇ​വ​യെ ഗ്രാ​ഫ്റ്റ് ചെ​യ്ത് തൈ​ക​ള്‍ ഉ​ത്പാ​ദി​പ്പി​ച്ച് പ​ല​യി​ട​ങ്ങ​ളി​ല്‍ ന​ട്ടു സം​ര​ക്ഷി​ക്കും. ആ​ല​പ്പു​ഴ​യി​ല്‍​നി​ന്ന് തോ​ട്ടു​ക്ക​ല്‍, വ​ലി​യ പ​ഞ്ചാ​ര​ച്ചി, നീ​ല​ക്ക​ര്‍​പ്പൂ​രം, ക​ണ്ണൂ​രി​ല്‍​നി​ന്ന് കൊ​ട്ടി​ല​ക്ക​രി​ക്ക്, പ​ട്ടു​വം തേ​ങ്ങ​മാ​ങ്ങ, അ​മ്പ​ന്‍ മ​ധു​രം എ​ന്നി​വ​യും പാ​ല​ക്കാ​ട്, കൊ​ല്ലം, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ പേ​രി​ല്ലാ​ത്ത ഇ​ന​ങ്ങ​ളും ഇ​വി​ടെ എ​ത്തി​ച്ചി​ട്ടു​ണ്ട്.

ക​ണ്ണ​പു​രം ചു​റ്റു​പാ​ടി​ല്‍ നാ​ല്പ​തി​ല്‍​പ​രം അ​ച്ചാ​ര്‍ മാ​ങ്ങ​ക​ളു​ണ്ട്. അ​ച്ചാ​ര്‍ മാ​ങ്ങ​ക​ള്‍​ക്കു ക​ര്‍​ണാ​ട​ക​ത്തി​ല്‍ പ​റ​യു​ന്ന പേ​രാ​ണ് അ​പ്പോ​മെ​ടി. അ​വി​ടെ 47 ഇ​നം നാ​ട​ന്‍ മാ​ങ്ങ​ക​ളെ അ​ച്ചാ​റി​നു​വേ​ണ്ടി ക​ണ്ടെ​ത്തി​വ​ച്ചി​ട്ടു​ണ്ട്.

വേ​ര​റ്റു​പോ​യ ഇ​ന​ങ്ങ​ളേ​റെ

ക​ര്‍​പ്പൂ​ര​വ​രി​ക്ക, ആ​ണ്ടി​ല്‍ മൂ​ന്നു ത​വ​ണ വി​ള​വു​ത​രു​ന്ന തൂ​ളി മാ​ങ്ങ, കി​ളി​ച്ചു​ണ്ട​ന്‍, ക​സ്തൂ​രി​മാ​ങ്ങ, ക​ര്‍​പ്പൂ​ര മാ​ങ്ങ, പോ​ള​ച്ചി​റ, നെ​ടു​ങ്ങാ​ല​ന്‍, കോ​ട്ടു​ക്കോ​ണം, മൂ​വാ​ണ്ട​ന്‍, പേ​ര​യ്ക്കാ മാ​ങ്ങ, മു​ത​ല​മൂ​ക്ക​ന്‍ ക​പ്പ​മാ​ങ്ങ, ഒ​ളാ​ര്‍ മാ​ങ്ങ തു​ട​ങ്ങി​യ​വ ഇ​വി​ടെ നാ​മാ​വ​ശേ​ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന​ങ്ങ​ളി​ല്‍ ചി​ല​താ​ണ്. ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ സൊ​സൈ​റ്റി ഫോ​ര്‍ ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ സ​യ​ന്‍​സ് സം​ഘ​ടി​പ്പി​ച്ച 2019ലെ ​മാ​ങ്ങ സി​മ്പോ​സി​യ​ത്തി​ല്‍ നാ​ട​ന്‍ മാ​വു​ക​ളു​ടെ നാ​ടു​നീ​ങ്ങ​ല്‍ പ്ര​ധാ​ന ച​ര്‍​ച്ചാ​വി​ഷ​യ​മാ​യി​രു​ന്നു. ഓ​രോ വ​ര്‍​ഷ​വും ശ​രാ​ശ​രി ഇ​രു​പ​തി​നം മാ​വി​ന​ങ്ങ​ള്‍ ലോ​ക​ത്ത് ന​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്ന് സി​മ്പോ​സി​യം വി​ല​യി​രു​ത്തി.

കേ​ര​ള​ത്തി​ല്‍ അ​രി​പ്പൊ​ടി​യ​നും മ​യി​ല്‍​പ്പീ​ലി​യ​നും മു​ത​ല​മൂ​ക്ക​നും ചു​വ​ന്ന ചി​ങ്കി​രി​യും കോ​ട്ട​മാ​ങ്ങ​യും ഇ​ള​മാ​ങ്ങ​യും ക​ഞ്ഞി​ക്ക​ല​ത്ത​നും ബ​പ്പ​ക്കാ​യി​യും കോ​ട്ട​മാ​ങ്ങ​യും ചെ​മ്പ​ന്‍​മ​ധു​ര​വും മ​ഞ്ഞ​പ്പ​ഞ്ചാ​ര​യും കു​റു​ക്ക​ന്‍ മാ​ങ്ങ​യും തൊ​ണ്ടേ​ല്‍​കു​ടു​ങ്ങി​യു​മൊ​ക്കെ വം​ശ​നാ​ശ​ത്തി​ലാ​ണ്.

മാ​വു​ക​ളു​ടെ പേ​രു​ക​ള്‍​ത​ന്നെ അ​വ​യു​ടെ രു​ചി​യും നി​റ​വും ആ​കൃ​തി​യും വ്യ​ക്ത​മാ​ക്കു​ന്നു. ക​ണ്ണൂ​ര്‍ എ​രി​പു​ര​ത്തെ മാ​വി​ന​മാ​ണ് മ​ക്ക​ളെ​പ്പൊ​ത്തി. മാ​ങ്ങ പു​റ​ത്തു​കാ​ണി​ക്കാ​തെ ഇ​ല​കൊ​ണ്ട് മ​റ​ച്ചു​വ​യ്ക്കു​മെ​ന്ന​താ​ണ് പ്ര​ത്യേ​ത. അ​ന്പ​തു ഗ്രാം ​മാ​ത്രം തൂ​ക്ക​ത്തി​ല്‍ നെ​ല്ലി​ക്ക വ​ലി​പ്പ​ത്തി​ലു​ള്ള ക​ണ്ണ​പു​ര​ത്തെ വി​ശേ​ഷാ​ല്‍ ഇ​ന​മാ​ണ് തൊ​ണ്ടേ​ല്‍​ക്കു​ടു​ങ്ങി. തൊ​ണ്ടേ​ല്‍​ക്കു​ടു​ങ്ങി ക​ണ്ണൂ​ര്‍ മ​യ്യി​ലി​ലൂം ക​ണ്ണ​പു​ര​ത്തു​മേ കാ​ണാ​നു​ള്ളു. തേ​ങ്ങ​യു​മാ​യി സാ​മ്യ​മു​ള്ള ര​ണ്ടു കി​ലോ​വ​രു​ന്ന തേ​ങ്ങാ​മാ​ങ്ങ പ​ട്ടു​വ​ത്തും പ​രി​സ​ര​ത്തും കാ​ണാം. മു​ത​ല​യു​ടെ പു​റം​ഭാ​ഗം​പോ​ലെ പ​രു​ക്ക​നാ​യ മു​ത​ല​മൂ​ക്ക​ന്‍ തൃ​ശൂ​രി​ലെ ഇ​ന​മാ​ണ്. ക​ണ്ണൂ​ര്‍ ക​ണ്ണ​പു​രം അ​യ്യോ​ത്താ​ണ് ക​രി​മീ​ന്‍ കൊ​ക്ക​നു​ള്ള​ത്. നി​റം​കൊ​ണ്ടു ശ്ര​ദ്ധേ​യ​മാ​ണ് ക​ണ്ണ​പു​രം ചു​വ​പ്പും പ​വി​ഴ​രേ​ഖ​യും തീ​പ്പു​ളി​യ​നും.

തി​രി​കെ പി​ടി​ക്കാം നാ​ട്ടു​മാ​വി​നെ

കേ​ര​ള​ത്തി​ല്‍ നാ​ട​ന്‍ മാ​വ് സം​ര​ക്ഷ​ണം അ​ടു​ത്ത കാ​ല​ത്ത് സ​ജീ​വ​മാ​യി​ട്ടു​ണ്ട്. അ​ന്യം​നി​ന്നു​പോ​കു​ന്ന മാ​വു​ക​ളെ​പ്പ​റ്റി​യു​ള്ള ഗ​വേ​ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യാ​ണ് തു​ട​ക്കം​കു​റി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ ത​ന​ത് മാ​വി​ന​ങ്ങ​ളെ നി​ല​നി​ര്‍​ത്താ​ന്‍ വി​ത്തു​ക​ള്‍ ശേ​ഖ​രി​ച്ച് തൈ​ക​ള്‍ ന​ട്ടു​വ​ള​ര്‍​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളും സ​ര്‍​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്നു. നാ​ട​ന്‍​മാ​വു സം​ര​ക്ഷ​ണം ല​ക്ഷ്യ​മാ​ക്കി തൃ​ശൂ​ര്‍ കേ​ന്ദ്ര​മാ​ക്കി നാ​ട​ന്‍ മാ​വു​ക​ള്‍ എ​ന്ന ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ സ​ജീ​വ​മാ​ണ്. മ​ഞ്ഞ​തേ​നി, ആ​ലി​ക്കു​ട്ടി, ശെ​ങ്കു​ട്ട​വ​ന്‍ എ​ന്നി​വ​യൊ​ക്കെ ഇ​വ​ര്‍ തൃ​ശൂ​രി​ല്‍​നി​ന്നു ക​ണ്ടെ​ത്തി​യ നാ​ട്ടു​മാ​വു​ക​ളി​ല്‍ ചി​ല​താ​ണ്. വി​ത്ത് മു​ള​പ്പി​ച്ച് ഇ​വ​ര്‍ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി കൊ​ടു​ക്കു​ന്നു​ണ്ട്. ഏ​ഴു വ​ര്‍​ഷം മു​ന്പു തു​ട​ങ്ങി​യ കൂ​ട്ടാ​യ്മ​യി​ല്‍ നി​ല​വി​ല്‍ മു​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം അം​ഗ​ങ്ങ​ളു​ണ്ട്.

Latest News

Up