Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manish Keezhamatham As Chairman

Alappuzha

ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫ് ഭ​ര​ണം; മ​നീ​ഷ് കീ​ഴാ​മ​ഠം ചെ​യ​ർ​മാ​ൻ

ചെ​ങ്ങ​ന്നൂ​ർ: നാ​ട​കീ​യ​മാ​യ വോ​ട്ടെ​ടു​പ്പി​നൊ​ടു​വി​ൽ ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​നാ​യി യു​ഡി​എ​ഫി​ലെ മ​നീ​ഷ് കീ​ഴാ​മ​ഠം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​ട്ടാം വാ​ർ​ഡ് കൗ​ൺ​സി​ല​റാ​യ മ​നീ​ഷ്, ര​ണ്ടാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ 13 വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് വി​ജ​യി​ച്ച​ത്. ഉ​ച്ച​യ്ക്കുശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സാ​ലി ജയിം​സി​നെ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്കു​ള്ള മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ റൗ​ണ്ടി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​നീ​ഷ് കീ​ഴാ​മ​ഠ​ത്തി​ന് 13 വോ​ട്ടും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. അ​നി​ൽ​കു​മാ​റി​ന് ഏ​ഴ് വോ​ട്ടും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ബി. ​ജ​യ​കു​മാ​റി​ന് ഏ​ഴ് വോ​ട്ടും ല​ഭി​ച്ചു. എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ​യും തു​ല്യവോ​ട്ടു​ക​ൾ നേ​ടി​യ​തോ​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി.

ന​റു​ക്ക് വീ​ഴു​ന്ന സ്ഥാ​നാ​ർ​ഥി പു​റ​ത്താ​കും എ​ന്ന രീ​തി​യാ​ണ് അ​വ​ലം​ബി​ച്ച​ത് അ​തി​ൻ​പ്ര​കാ​രം ന​റു​ക്ക് വീ​ണ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി പി.​കെ. അ​നി​ൽ​കു​മാ​ർ പു​റ​ത്താ​യ​തോ​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ മ​നീ​ഷ് കീ​ഴാ​മ​ഠ​വും ബി. ​ജ​യ​കു​മാ​റും ത​മ്മി​ലാ​യി മ​ത്സ​രം.

ര​ണ്ടാം ഘ​ട്ട​ത്തി​ൽ 13 വോ​ട്ട് നേ​ടി മ​നീ​ഷ് വി​ജ​യി​ച്ച​പ്പോ​ൾ ബി. ​ജ​യ​കു​മാ​റി​ന് ഏ​ഴ് വോ​ട്ട് ല​ഭി​ച്ചു. ര​ണ്ടാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽനി​ന്ന് എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ വി​ട്ടു​നി​ന്നു. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ടി.​എ​സ്. ജ​യ​ശ്രീ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.

ഉ​ച്ച​യ്ക്കുശേ​ഷം ന​ട​ന്ന വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 21-ാം വാ​ർ​ഡ് കൗ​ൺ​സി​ല​ർ സാ​ലി ജ​യിം​സ് വി​ജ​യി​ച്ചു. ആ​ദ്യറൗ​ണ്ടി​ൽ സാ​ലി​ക്ക് 13 വോ​ട്ടും എ​ൽ​ഡി​എ​ഫി​ലെ വി.​എ​സ്. സ​വി​ത​യ്ക്കും എ​ൻ​ഡി​എ​യി​ലെ സു​ധാ​മ​ണി എ​സി​നും ഏ​ഴ് വോ​ട്ടു​ക​ൾ വീ​ത​വും ല​ഭി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സു​ധാ​മ​ണി പു​റ​ത്താ​വു​ക​യും ര​ണ്ടാം ഘ​ട്ട​ത്തി​ൽ 13 വോ​ട്ടു​ക​ൾ നേ​ടി സാ​ലി ജ​യിം​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്തു.

Latest News

Up