Kerala
പാലാ: സന്ധി മാറ്റിവയ്ക്കല്‍ ചികിത്സാരംഗത്ത് മറ്റൊരു ചുവടുകൂടിവച്ച് മാര്‍ സ്ലീവാ മെഡിസിറ്റി പാലാ. 72 വയസുള്ള രോഗിയുടെ തുടയെല്ല് പൂര്‍ണമായും, അതോടൊപ്പം ഇടുപ്പും കാല്‍മുട്ടും ഉള്‍പ്പെടുന്ന ഭാഗങ്ങളും വിജയകരമായി മാറ്റിവച്ചു.
അത്യപൂര്‍വമായ ഈ ശസ്ത്രക്രിയയ്ക്കു ശേഷം രോഗി സമീപ ദിവസം തന്നെ നടന്നു തുടങ്ങുകയും അഞ്ചാം ദിവസം ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജാവുകയും ചെയ്തു.
അര്‍ബുദചികിത്സയുടെ ഭാഗമായി ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടുപ്പും തുടയെല്ലിന്റെ പകുതിയും മാറ്റിവയ്ക്കേണ്ടി വന്ന രോഗിക്ക് പിന്നീട് ജോലിയുടെ ഭാഗമായി ദീര്‍ഘനേരം നില്‍ക്കേണ്ടി വന്നതിനെ തുടര്‍ന്ന് വീണ്ടും വേദന അനുഭവപ്പെട്ടു.
പല ചികിത്സകളും നടത്തിയിട്ടും വേദന കുറയാതെ വന്നപ്പോള്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ പരിശോധനയില്‍ മുന്‍പ് സ്ഥാപിച്ചിരുന്ന കൃത്രിമ സന്ധിക്ക് ഇളക്കം സംഭവിച്ചതായും തുടയിലെ എല്ല് ദ്രവിച്ചതായും കണ്ടെത്തി. ഇതിനെ തുടര്‍ന്ന് സങ്കീര്‍ണമായ തുടയെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ഓര്‍ത്തോപീഡിക്സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. രാജീവ് പി.ബി നിര്‍ദേശിക്കുകയായിരുന്നു.
തുടയില്‍ ഉണ്ടാകുന്ന അര്‍ബുദം പേശികളിലേക്കും ഞരമ്പുകളിലേക്കും വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍, അവ നീക്കം ചെയ്യുമ്പോള്‍ അതീവ ശ്രദ്ധയും പരിചയസമ്പത്തും അനിവാര്യമാണ്. അല്ലാത്തപക്ഷം, അര്‍ബുദം അതേ ഭാഗത്ത് വീണ്ടും വളരാനുള്ള സാഹചര്യം ഉണ്ടാകാം. ശസ്ത്രക്രിയയ്ക്കു ശേഷം രോഗി ആയാസരഹിതമായി നടക്കാന്‍ പേശികളും ഞരമ്പുകളും ശരിയായി പുനഃസ്ഥാപിക്കേണ്ടതുണ്ട്.
ഓര്‍ത്തോപീഡിക്സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.പി.ബി. രാജീവിന്റെ നേതൃത്വത്തില്‍ മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയില്‍ അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അനു ഗംഗാധരന്, ഓര്‍ത്തോപീഡിക്സ് വിഭാഗത്തിലെ ഡോ. സിബിന് സൈഫുദ്ദീന് എന്നിവര്‍ പങ്കാളികളായി.
Kerala
പാലാ: ഗുരുതര ഹൃദ്രോഗം കണ്ടെത്തിയ 82കാരി സ്വിറ്റ്സര്‍ലൻഡ് സ്വദേശിനി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ ചികിത്സയിലൂടെ സുഖം പ്രാപിച്ചു മടങ്ങി.ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തില്‍ എത്തിയ 82 കാരിക്കാണ് ഗുരുതര ഹൃദ്രോഗം കണ്ടെത്തിയത്.
ശ്വാസംമുട്ടല്‍ ഉണ്ടായതിനെത്തുടര്‍ന്ന് നടക്കാന്‍ സാധിക്കാതെ ഗുരുതരാവസ്ഥയിലാകുകയും മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സക്കായി എത്തിക്കുകയുമായിരുന്നു. ഹൃദയത്തിന്റെ പമ്പിംഗ് 20 ശതമാനത്തില്‍ എത്തിയ നിലയിലുമായിരുന്നു രോഗി.
കാര്‍ഡിയാക് സയന്‍സസ് വിഭാഗം മേധാവി ഡോ. രാംദാസ് നായിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി ( ടാക്കി കാര്‍ഡിയോ മയോപ്പതി ) എന്ന രോഗമാണ് ബാധിച്ചിരിക്കുന്നതെന്നു കണ്ടെത്തി.
തുടര്‍ന്ന് ഒരാഴ്ചത്തെ ചികിത്സയിലൂടെ രോഗിയെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കാന്‍ സാധിച്ചു. ഹൃദയമിടിപ്പ് സാധാരണ നിലയിലാകുകയും പമ്പിംഗ് വര്‍ധിക്കുകയും ചെയ്തതോടെ രോഗി ആശുപത്രി വിട്ട് സ്വിറ്റ്സര്‍ലൻഡിലേക്കു തിരിച്ചു പോകുകയും ചെയ്തു.