ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് സിയന്ന (മാസ്) സംഘടിപ്പിച്ച ആഘോഷപരിപാടികൾ വർണാഭമായി. സെന്റ് ജയിംസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സിയന്ന നിവാസികളുടെയും വിശിഷ്ടാതിഥികളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതിയ പരിപാടി സിയന്നയിലെ മലയാളി സമൂഹത്തിന്റെ കരുത്ത് തെളിയിക്കുന്നതായിരുന്നു.