x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​യ​ന്ന​യി​ൽ മാ​സ് ഒ​രു​ക്കി​യ ആ​ഘോ​ഷ​രാ​വ് ശ്ര​ദ്ധേ​യ​മാ​യി

അ​ജു വാ​രി​ക്കാ​ട് 
Published: December 29, 2025 10:31 AM IST | Updated: December 29, 2025 10:31 AM IST

ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സി​യ​ന്ന (മാ​സ്) സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ വ​ർ​ണാ​ഭ​മാ​യി. സെ​ന്റ് ജ​യിം​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് സി​യ​ന്ന നി​വാ​സി​ക​ളു​ടെ​യും വി​ശി​ഷ്ടാ​തി​ഥി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ​ന്ദേ​ശം വി​ളി​ച്ചോ​തി​യ പ​രി​പാ​ടി സി​യ​ന്ന​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ക​രു​ത്ത് തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു.

 

K-Rail Survey

ക​മ്മി​റ്റി അം​ഗം ജോ​ളി മ്യാ​ലി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ സി​യ​ന്ന​യു​ടെ ജ​ന​പ്ര​തി​നി​ധി​ക​ളാ​യ മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട്, മേ​യ​ർ കെ​ൻ മാ​ത്യു, ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് കെ.​പി. ജോ​ർ​ജ്, ജ​ഡ്ജ് ജൂ​ലി മാ​ത്യു, ക്യാ​പ്റ്റ​ൻ മ​നോ​ജ് പൂ​പ്പാ​റ​യി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

സി​യ​ന്ന​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ന​ട​ത്തു​ന്ന മാ​തൃ​കാ​പ​ര​മാ​യ സാ​മൂ​ഹ്യ - സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ച്ച നേ​താ​ക്ക​ൾ, അ​സോ​സി​യേ​ഷ​ൻ വി​ഭാ​വ​നം ചെ​യ്യു​ന്ന കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തു. ച​ട​ങ്ങി​ൽ ഫാ. ​പ്ര​കാ​ശ് മാ​ത്യു ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി.

 

K-Rail Survey

സ​ഹ​ജീ​വി​ക​ളോ​ടു​ള്ള സ്നേ​ഹ​വും ക​രു​ത​ലും പ​ങ്കു​വ​യ്ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​ഞ്ഞ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്ദേ​ശം സ​ദ​സി​ന് ന​വ്യാ​നു​ഭ​വ​മാ​യി. തു​ട​ർ​ന്ന്, മാ​സ് ന​ട​പ്പി​ലാ​ക്കു​ന്ന കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ഭാ​വി പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും ക​മ്മി​റ്റി അം​ഗം സു​നോ​ജ് വി​ശ​ദീ​ക​രി​ച്ചു.

സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​രെ ഉ​ൾ​ക്കൊ​ള്ളു​ന്ന സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സം​ഘ​ട​ന​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ അം​ഗം ല​തീ​ഷ് കൃ​ഷ്ണ​നി​ൽ നി​ന്നും ആ​ദ്യ സം​ഭാ​വ​ന ഏ​റ്റു​വാ​ങ്ങി​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം.

 

K-Rail Survey

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഗീ​ത - നൃ​ത്ത വി​രു​ന്നും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഒ​രേ​പോ​ലെ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക​ൾ ക്രി​സ്മ​സ് - പു​തു​വ​ത്സ​ര​ത്തി​ന്‍റെ സ​ന്തോ​ഷം പ​ക​ർ​ന്നു ന​ൽ​കു​ന്ന​താ​യി​രു​ന്നു. ച​ട​ങ്ങ് ക​മ്മി​റ്റി അം​ഗം മോ​നി​ഷി​ന്‍റെ ന​ന്ദി പ്ര​കാ​ശ​ന​ത്തോ​ടെ സ​മാ​പി​ച്ചു.

Tags : Mas Christmas Celebration USA

Recent News

Up