ന്യൂയോർക്ക്: മാതാ അമൃതാനന്ദമയിയുമായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി കൂടിക്കാഴ്ച നടത്തി. അമൃതാനന്ദമയിയുടെ ആസ്ഥാനമായ കരുനാഗപ്പള്ളിക്കടുത്തുള്ള പറയകടവിലെ ആശ്രമത്തിലായിരുന്നു കൂടിക്കാഴ്ച.
സജിമോൻ ആന്റണി ഫൊക്കാനയുടെ പ്രവർത്തനത്തങ്ങളെ പറ്റി അമൃതാനന്ദമയിക്ക് വിവരിച്ചുകൊടുക്കുകയും കൺവൻഷനിലേക്കു ക്ഷണിക്കുകയും ചെയ്തു. ഏകദേശം ഏഴ് മിനിറ്റിലധികം കൂടിക്കാഴ്ച നീണ്ടു.
അമൃതാനന്ദമയി ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേർന്നു. സജിമോൻ ആന്റണിക്ക് പ്രത്യേക സമ്മാനവും നൽകി. സജി മോനോടൊപ്പം കേരള കോഓർഡിനേറ്റർ സുനിൽ പാറക്കലും പങ്കെടുത്തു.