x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മൃ​താ​ന​ന്ദ​മ​യി​യു​മാ​യി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ
Published: January 26, 2026 11:56 AM IST | Updated: January 26, 2026 11:56 AM IST

ന്യൂ​യോ​ർ​ക്ക്: മാ​താ അ​മൃ​താ​ന​ന്ദ​മ​യി​യു​മാ​യി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​മൃ​താ​ന​ന്ദ​മ​യി​യു​ടെ ആ​സ്ഥാ​ന​മാ​യ ക​രു​നാ​ഗ​പ്പ​ള്ളി​ക്ക​ടു​ത്തു​ള്ള പ​റ​യ​ക​ട​വി​ലെ ആ​ശ്ര​മ​ത്തി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

സ​ജി​മോ​ൻ ആ​ന്‍റ​ണി  ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ത്ത​ങ്ങ​ളെ പ​റ്റി അ​മൃ​താ​ന​ന്ദ​മ​യി​ക്ക് വി​വ​രി​ച്ചു​കൊ​ടു​ക്കു​ക​യും ക​ൺ​വ​ൻ​ഷ​നി​ലേ​ക്കു ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. ഏ​ക​ദേ​ശം ഏ​ഴ് മി​നി​റ്റി​ല​ധി​കം കൂ​ടി​ക്കാ​ഴ്ച നീ​ണ്ടു.

അ​മൃ​താ​ന​ന്ദ​മ​യി ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​ർ​ന്നു. സ​ജി​മോ​ൻ ആ​ന്‍റ​ണി​ക്ക് പ്ര​ത്യേ​ക സ​മ്മാ​ന​വും ന​ൽ​കി. സ​ജി മോ​നോ​ടൊ​പ്പം കേ​ര​ള കോ​ഓ​ർ​ഡി​നേ​റ്റ​ർ സു​നി​ൽ പാ​റ​ക്ക​ലും പ​ങ്കെ​ടു​ത്തു.

Tags : Fokana President Sajimon Antony Mata Amritanandamayi

Recent News

Up