Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mazhuvannoor

Ernakulam

മ​ഴു​വ​ന്നൂ​രി​ൽ കെ​എ​സ്ഇ​ബി ഹൈ ​വോ​ൾ​ട്ടേ​ജ് ലൈ​ൻ പൊ​ട്ടി വീ​ണ് അ​പ​ക​ടം

കോ​ല​ഞ്ചേ​രി: മ​ഴു​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 18-ാം വാ​ർ​ഡി​ൽ, അ​ക്വ​ഡൈ​റ്റി​ന് സ​മീ​പം കെ​എ​സ്ഇ​ബി യു​ടെ 220 കെ​വി ഹൈ ​വോ​ൾ​ട്ടേ​ജ് ലൈ​ൻ പൊ​ട്ടി വീ​ണ് അ​പ​ക​ടം. മൂ​ല​മ​റ്റം-​ക​ള​മ​ശേ​രി ഹെ​വിലൈ​നാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പൊ​ട്ടി​വീ​ണ​ത്. പൊ​ല്ല​ക്കാ​ട്ടി​ൽ ബാ​ബു​വി​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്കാ​ണ് വൈ​ദ്യു​തി ലൈ​ൻ വീ​ണ​ത്.

സം​ഭ​വ സ​മ​യ​ത്ത് ബാ​ബു​വി​ന്‍റെ മ​ക​ളും ര​ണ്ട​ര മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞും വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്നു. ഭാ​ഗ്യ​വ​ശാ​ൽ ഇ​രു​വ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. ലൈ​ൻ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടെ​ങ്കി​ലും, താ​ഴെ കൂ​ടി പോ​കു​ന്ന ലോ ​ടെ​ൻ​ഷ​ൻ ലൈ​നി​ൽ ത​ട്ടി​യ​തോ​ടെ​യാ​ണ് സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ വൈ​ദ്യു​തി ഷോ​ർ​ട്ടായ​ത്.

ഇ​രു​പ​തോ​ളം വീ​ടു​ക​ളി​ലെ ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും വ​യ​റിം​ഗു​ക​ളും ക​ത്തി​ന​ശി​ച്ചു. നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്ക് ഇ​പ്പോ​ഴും ല​ഭ്യ​മാ​യി​ട്ടി​ല്ല.

കൃ​ത്യ​സ​മ​യ​ത്ത് പ​രി​ശോ​ധ​ന​ക​ളും പ​രി​പാ​ല​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്താ​ത്ത​താ​ണ് ഈ ​അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ആ​രോ​പി​ക്കു​ന്ന​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്നു പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി വി​ത​ര​ണം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്നു.

Latest News

Up