മേലാറ്റൂർ: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കീഴാറ്റൂർ പൂന്താനം കൂപ്പള്ളി ചന്ദ്രൻ (ബാബു)- ഉഷ ദന്പതിമാരുടെ മകൻ വിശാൽ (22) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 12 ന് പെരിന്തൽമണ്ണ -മാനത്തുമംഗലം ബൈപ്പാസ് ജംഗഷനിൽ ബൈക്ക് ലോറിയിൽ ഇടിച്ചാണ് അപകടം. നാസിക് ഡോൾ ടീമിലെ അംഗമായ വിശാലും സുഹൃത്ത് കൊണ്ടിപറന്പ് നിരന്നപറന്പിൽ പ്രണവും കോട്ടയ്ക്കലിൽ നിന്ന് വരുന്പോഴാണ് അപകടം.
മുന്നിൽ സഞ്ചരിച്ചിരുന്ന ലോറി പെട്ടെന്ന് ദിശമാറിയതോടെ ബൈക്ക് ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ 8.15 ഓടെ മരിച്ചു. കാലിന് പരിക്കേറ്റ സുഹൃത്ത് പ്രണവ് ചികിത്സയിലാണ്. വിഷ്ണു, വിപിൻ എന്നിവരാണ് വിശാലിന്റെ സഹോദരങ്ങൾ.