Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meta

വി​വാ​ദ എ​ഐ ഉ​ള്ള​ട​ക്ക​ങ്ങ​ൾ മാ​റ്റാ​ൻ മൂ​ന്ന് മ​ണി​ക്കൂ​ർ; നി​യ​മം ഫെ​ബ്രു​വ​രി 20 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച വ്യാ​ജ​രേ​ഖ​ക​ൾ, ഡീ​പ് ഫേ​ക്ക് വീ​ഡി​യോ​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി ക​ടു​പ്പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. പ​രാ​തി ല​ഭി​ച്ചാ​ലോ കോ​ട​തി​ക​ൾ നി​ർ​ദ്ദേ​ശി​ച്ചാ​ലോ അ​ത്ത​രം ഉ​ള്ള​ട​ക്ക​ങ്ങ​ൾ വെ​റും മൂ​ന്ന് മ​ണി​ക്കൂ​റി​നു​ള്ളി​ൽ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ക്ക് കേ​ന്ദ്രം നി​ർ​ദ്ദേ​ശം ന​ൽ​കി.

നേ​ര​ത്തെ ഇ​ത്ത​രം ഉ​ള്ള​ട​ക്ക​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ 36 മ​ണി​ക്കൂ​ർ സ​മ​യ​മാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ പു​തി​യ ഭേ​ദ​ഗ​തി പ്ര​കാ​രം ഇ​ത് മൂ​ന്ന് മ​ണി​ക്കൂ​റാ​യി കു​റ​ച്ചു. ഫെ​ബ്രു​വ​രി 20 മു​ത​ൽ ഈ ​നി​യ​മം നി​ല​വി​ൽ വ​രും. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക​ൾ, വ്യ​ക്തി​ഹ​ത്യ, വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് നി​ർ​മ്മി​ക്കു​ന്ന ഡീ​പ് ഫേ​ക്ക് വീ​ഡി​യോ​ക​ൾ​ക്കും എ​ഐ ഉ​പ​യോ​ഗി​ച്ചു​ള്ള വ്യാ​ജ വി​വ​ര​ങ്ങ​ൾ​ക്കും ത​ട​യി​ടു​ക​യാ​ണ് ല​ക്ഷ്യം.

എ​ഐ ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ച്ച​തോ മാ​റ്റം വ​രു​ത്തി​യ​തോ ആ​യ ചി​ത്ര​ങ്ങ​ൾ, വീ​ഡി​യോ​ക​ൾ, ഓ​ഡി​യോ​ക​ൾ എ​ന്നി​വ​യി​ൽ 'എ​ഐ ജ​ന​റേ​റ്റ​ഡ്' എ​ന്ന് വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം. ഇ​ത് ഉ​പ​യോ​ക്താ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ക്കും.

നി​യ​മ​വി​രു​ദ്ധ​മാ​യ എ​ഐ ഉ​ള്ള​ട​ക്ക​ങ്ങ​ൾ, ലൈം​ഗി​ക വൈ​കൃ​ത​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​ന്ന വീ​ഡി​യോ​ക​ൾ, കു​ട്ടി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ എ​ന്നി​വ ത​നി​യെ ക​ണ്ടെ​ത്തി നീ​ക്കം ചെ​യ്യാ​ൻ പ്ര​ത്യേ​ക സോ​ഫ്റ്റ്‌​വെ​യ​ർ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നും പ്ലാ​റ്റ്‌​ഫോ​മു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

 

 

Latest News

Up