Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MountainLife

Special

മലമുകളിൽ മാഗി വിറ്റാൽ മാസം 6 ലക്ഷം; വൈറൽ വീഡിയോ

മ​ല​മു​ക​ളി​ൽ മാ​ഗി വി​റ്റ് വ​ൻ ലാ​ഭം കൊ​യ്യു​ന്ന ഒ​രു വ്ലോ​ഗ​റു​ടെ പ​രീ​ക്ഷ​ണം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ക​യാ​ണ്.

ഡി​ജി​റ്റ​ൽ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​യ ബാ​ദ​ൽ താ​ക്കൂ​ർ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ, ത​ണു​ത്തു​റ​ഞ്ഞ മ​ല​യോ​ര മേ​ഖ​ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ ഒ​രു താ​ൽ​ക്കാ​ലി​ക സ്റ്റാ​ൾ ഇ​ട്ട് വെ​റും ഒ​രു ദി​വ​സം കൊ​ണ്ട് അ​ദ്ദേ​ഹം നേ​ടി​യ​ത് 21,000 രൂ​പ​യാ​ണ്.

സാ​ധാ​ര​ണ ജോ​ലി ചെ​യ്യു​ന്ന​വ​രെ​പ്പോ​ലും ഇ​രു​ത്തി​ച്ചി​ന്തി​പ്പി​ക്കു​ന്ന ഈ ​ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ 'മ​ല​മു​ക​ളി​ലെ മാ​ഗി ബി​സി​ന​സ്' ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ലെ ഹോ​ട്ട് ടോ​പി​ക്കാ​ണ്.

ഹി​മാ​ല​യ​ൻ താ​ഴ്വ​ര​ക​ളി​ലെ അ​തി​ശൈ​ത്യ​ത്തി​ൽ ചൂ​ടു​ള്ള ഭ​ക്ഷ​ണ​ത്തി​നാ​യു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കാ​ണ് ഈ ​വ​രു​മാ​ന​ത്തി​ന് പി​ന്നി​ലെ പ്ര​ധാ​ന ര​ഹ​സ്യം.

സാ​ധാ​ര​ണ മാ​ഗി​ക്ക് 70 രൂ​പ​യും ചീ​സ് ചേ​ർ​ത്ത​തി​ന് 100 രൂ​പ​യു​മാ​ണ് അ​ദ്ദേ​ഹം ഈ​ടാ​ക്കി​യ​ത്. വെ​റും നാ​ല​ഞ്ച് മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ന്നെ 200 -ല​ധി​കം പ്ലേ​റ്റു​ക​ൾ വി​റ്റ​ഴി​ക്കാ​ൻ സാ​ധി​ച്ചു.

വൈ​കു​ന്നേ​ര​മാ​യ​പ്പോ​ഴേ​ക്കും വി​ൽ​പ​ന 350 പ്ലേ​റ്റു​ക​ളി​ലേ​ക്ക് ഉ​യ​രു​ക​യും ആ​കെ വ​രു​മാ​നം 21,000 രൂ​പ ക​ട​ക്കു​ക​യും ചെ​യ്തു. മാ​സ​ത്തി​ൽ 30 ദി​വ​സ​വും ഇ​തേ തി​ര​ക്ക് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ആ​റ് ല​ക്ഷം രൂ​പ വ​രെ സ​മ്പാ​ദി​ക്കാ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് പ​ല​രും.

എ​ങ്കി​ലും ഈ ​വ​രു​മാ​ന​ത്തി​ന് പി​ന്നി​ലെ ക​ഠി​നാ​ധ്വാ​ന​വും ചി​ല​വു​ക​ളും ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ലെ​ന്ന് വീ​ഡി​യോ ക​ണ്ട​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.

ഗ്യാ​സ് സി​ലി​ണ്ട​ർ, മാ​ഗി പാ​ക്ക​റ്റു​ക​ൾ, ചീ​സ്, പാ​ത്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ല​യ്ക്ക് പു​റ​മെ മ​ല​മു​ക​ളി​ലേ​ക്ക് ഇ​വ എ​ത്തി​ക്കാ​നു​ള്ള ഗ​താ​ഗ​ത ചി​ല​വും വ​ലി​യൊ​രു തു​ക​യാ​ണ്. കൂ​ടാ​തെ മൈ​ന​സ് ഡി​ഗ്രി ത​ണു​പ്പി​ൽ ജോ​ലി ചെ​യ്യു​ക എ​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്.

ഇ​തെ​ല്ലാം ക​ഴി​ച്ചാ​ൽ ഒ​രു ദി​വ​സ​ത്തെ അ​റ്റാ​ദാ​യം ഏ​ക​ദേ​ശം 8,000 രൂ​പ​യോ​ളം വ​രു​മെ​ന്നും ഇ​ത് ഡി​ഗ്രി വി​ദ്യാ​ഭ്യാ​സ​ത്തേ​ക്കാ​ൾ മൂ​ല്യ​മു​ള്ള​താ​ണെ​ന്നും ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ടൂ​റി​സം സീ​സ​ണി​ൽ മാ​ത്രം ല​ഭി​ക്കു​ന്ന ലാ​ഭ​മാ​ണി​തെ​ന്നും സ്ഥി​ര​മാ​യ വ​രു​മാ​ന​മാ​യി ഇ​തി​നെ കാ​ണാ​നാ​വി​ല്ലെ​ന്നും പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ രീ​തി​യി​ൽ ഇ​ത്ത​രം ക​ച്ച​വ​ട​ങ്ങ​ൾ ന​ട​ക്ക​ണ​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

Latest News

Up