കൊച്ചി: ഏജിയസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസ്, മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡുമായി വിതരണപങ്കാളിത്തം പ്രഖ്യാപിച്ചു.
വ്യക്തിഗത സംരംഭകർ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ തുടങ്ങി ഇൻഷ്വറൻസ് പരിരക്ഷ കുറഞ്ഞ ഉപഭോക്തൃ വിഭാഗങ്ങളിലേക്ക് എത്തിച്ചേരാനാണ് സഹകരണം ലക്ഷ്യമിടുന്നത്.
മുത്തൂറ്റ് മൈക്രോഫിന്റെ 78 ശതമാനം മെട്രോ ഇതര പ്രദേശങ്ങളിലെ ബ്രാഞ്ചുകളിൽ വിപുലമായ ശൃംഖല ഉപയോഗിച്ചു ലൈഫ് ഇൻഷ്വറൻസ് പദ്ധതി വ്യാപിപ്പിക്കും.
മുത്തൂറ്റ് മൈക്രോഫിനിന്റെ മറ്റു സാമ്പത്തിക സേവനങ്ങളോടൊപ്പം ഏജിയസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസിന്റെ ഉത്പന്നങ്ങൾ സംയോജിപ്പിച്ചു നൽകുന്നതിലൂടെ ദീർഘകാല സാമ്പത്തികസുരക്ഷിതത്വം ഉറപ്പാക്കാനാണു പങ്കാളിത്തം ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.