കൊച്ചി: മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം ത്രൈമാസത്തില്‍ 30.5 കോടി രൂപ അറ്റാദായം കൈവരിച്ചു.
സ്ഥാപനത്തിന്റെ വ്യക്തിഗത വായ്പകള്‍ 257.2 കോടി രൂപയിലും എത്തിയിട്ടുണ്ട്. ത്രൈമാസാടിസ്ഥാനത്തില്‍ 28.1 ശതമാനം വര്‍ധനയോടെ 2,273.9 കോടി രൂപയുടെ വായ്പകളും കമ്പനി വിതരണം ചെയ്തിട്ടുണ്ട്.
കമ്പനിയുടെ മൊത്ത നിഷ്ക്രിയ ആസ്തികള്‍ 4.61ശതമാനമായി കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തികള്‍ 1.41 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും പ്രവര്‍ത്തനഫലം ചൂണ്ടിക്കാട്ടുന്നു.
വിതരണം, ലാഭക്ഷമത, ആസ്തി നിലവാരം തുടങ്ങിയവയിലെ ആരോഗ്യകരമായ മുന്നേറ്റത്തോടെ കൃത്യമായ പാതയിലാണു ബിസിനസെന്ന് മുത്തൂറ്റ് മൈക്രോഫിന്‍ ചെയര്‍മാനും നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായ തോമസ് മുത്തൂറ്റ് പറഞ്ഞു.
Tags : Muthoot Microfin Muthoot