അരുവിത്തുറ: സെന്റ് ജോർജ് എൻസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്റർ കൊളീജിയറ്റ് എൻസിസി ഫെസ്റ്റ് സംഘടിപ്പിച്ചു. 17-ാം കേരള എൻസിസി ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ ലഫ്. കേണൽ വി. സതീഷ് കുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, എൻസിസി ഓഫീസർ ക്യാപ്റ്റൻ ഡോ. ലൈജു വർഗീസ്, അബിൻ ജസ്റ്റിസ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാനത്തെ വിവിധ കലാലയങ്ങളിൽനിന്നുള്ള നൂറുകണക്കിന് കേഡറ്റുകൾ ഫെസ്റ്റിൽ പങ്കെടുത്തു. ഗാർഡ് ഓഫ് ഓണർ, ഫുട്ബോൾ, ഡ്രിൽ, ബെസ്റ്റ് കേഡറ്റ്സ്, ടഗ് ഓഫ് വാർ, സംഗീതം, പുഷ്അപ്പ് തുടങ്ങിയവയിൽ മത്സരം സംഘടിപ്പിച്ചു.