x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രു​വി​ത്തു​റ കോ​ള​ജി​ൽ ഇ​ന്‍റ​ർ കോ​ള​ജി​യേ​റ്റ് എ​ൻ​സി​സി ഫെ​സ്റ്റ്


Published: February 3, 2026 05:26 PM IST | Updated: February 3, 2026 05:26 PM IST

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് എ​ൻ​സി​സി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്‍റർ​ കോ​ളജി​യേ​റ്റ് എ​ൻസിസി ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. 17-ാം കേ​ര​ള എ​ൻസിസി ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡിംഗ് ഓ​ഫീ​സ​ർ ല​ഫ്റ്റെ​ന്‍റ് കേ​ണ​ൽ വി. ​സ​തീ​ഷ് കു​മാ​ർ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് പ്രി​ൻ​സി​പ്പാൾ പ്ര​ഫ.ഡോ. ​സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പാൾ ഡോ. ​ജി​ലു ആ​നി ജോ​ൺ, എ​ൻസിസി ഓ​ഫീ​സ​ർ ക്യാ​പ്റ്റ​ൻ ഡോ.​ ലൈ​ജു വ​ർ​ഗി​സ്, അ​ബി​ൻ ജ​സ്റ്റി​സ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു.

സം​സ്ഥാ​ന​ത്തെ വി​വി​ധ ക​ലാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് നൂ​റു​ക​ണ​ക്കി​ന് കേ​ഡ​റ്റ്സ് ഫെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്തു. ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ, ഫു​ട്ബോ​ൾ, ഡ്രി​ൽ, ബെ​സ്റ്റ് കേ​ഡ​റ്റ്സ്, ട​ഗ് ഓ​ഫ് വാ​ർ, സം​ഗീ​തം, പു​ഷ്അ​പ്പ് തു​ട​ങ്ങി​യ​വ​യി​ൽ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

Tags : NCC Fest Inter Collegiate Aruvithura College Local News Kottayam

Recent News

Up