ശ്രീനഗർ: ഡൽഹി ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് കാഷ്മീരിലെ ഷോപ്പിയാൻ, പുൽവാമ ജില്ലകളിൽ എൻഐഎ റെയ്ഡ്. കേസിലെ പ്രതി യാസിർ അഹമ്മദ് ദാറുമായാണ് റെയ്ഡ് നടത്തിയത്.
കാഷ്മീർ പോലീസും സിആർപിഎഫും തെരച്ചിലിൽ പങ്കെടുത്തു. ഷോപ്പിയാനിലെ പദ്പവാൻ പ്രദേശത്തും പുൽവാമയിലെ പാംപോറയിലുമാണ് തെരച്ചിൽ നടന്നത്.
കേസിലെ ഒമ്പതാം പ്രതിയായ യാസിർ അഹമ്മദ് ദാർ ഈ പ്രദേശങ്ങളിലെ ഒളിത്താവളങ്ങൾ സംബന്ധിച്ച് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.