Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Namibia

ന​മീ​ബി​യ​യ്ക്കെ​തി​രെ ഗം​ഭീ​ര ജ​യം; പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ എ​ട്ടി​ൽ

കൊ​ളം​ബോ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ന്‍റെ സൂ​പ്പ​ർ എ​ട്ടി​ൽ ക​ട​ന്ന് പാ​ക്കി​സ്ഥാ​ൻ. കൊ​ളം​ബോ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ന​മീ​ബി​യ​യെ 102 റ​ൺ​സി​ന് ത​ക​ർ​ത്താ​ണ് പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ എ​ട്ടി​ൽ ക​ട​ന്ന​ത്.

പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 200 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ന​മീ​ബി​യ 97 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. 23 റ​ൺ​സെ​ടു​ത്ത ലൗ​റ​ൻ സ്റ്റി​ൻ​കാം​പി​നും 20 റ​ൺ​സെ​ടു​ത്ത അ​ല​ക്സാ​ണ്ട​ർ വോ​ൾ​ഷെം​ഗി​നും മാ​ത്ര​മാ​ണ് ന​മീ​ബി​യ​ൻ നി​ര​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യ​ത്.

പാ​ക്കി​സ്ഥാ​ന് വേ​ണ്ടി ഉ​സ്മാ​ൻ താ​രി​ഖ് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ഷ​ഡ​ബ് ഖാ​ൻ മൂ​ന്ന് വി​ക്ക​റ്റും സ​ൽ​മാ​ൻ മി​ർ​സ​യും മു​ഹ​മ്മ​ദ് ന​വാ​സും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ 20 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 199 റ​ൺ​സെ​ടു​ത്ത​ത്. ഓ​പ്പ​ണ​ർ ഷാ​ഹി​ബ്സാ​ദാ ഫ​ർ​ഹാ​ന്‍റെ വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​ടെ​യും ക്യാ​പ്റ്റ​ൻ സ​ൽ​മാ​ൻ ആ​ഘ​യു​ടെ​യും ഷ​ഡ​ബ് ഖാ​ന്‍റെ​യും മി​ക​ച്ച ഇ​ന്നം​ഗ്സു​ക​ളു​ടെ​യും മി​ക​വി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

ഷാ​ദ​ഹി​ബ്സാ​ദാ ഫ​ർ​ഹാ​ൻ 100 റ​ൺ​സാ​ണെ​ടു​ത്ത​ത്. 58 പ​ന്തി​ൽ 11 ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഫ​ർ​ഹാ​ന്‍റെ ഇ​ന്നിം​ഗ്സ്. സ​ൽ​മാ​ൻ ആ​ഘ 38 റ​ൺ​സും ഷ​ഡ​ബ് ഖാ​ൻ 36 റ​ൺ​സു​മാ​ണെ​ടു​ത്ത​ത്.

ന​ബീ​യ​യ്ക്ക് വേ​ണ്ടി ജാ​ക്ക് ബ്ര​സ​ൽ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. ക്യാ​പ്റ്റ​ൻ ജെ​ർ​ഹാ​ഡ് ഇ​റാ​സ്മ​സ് ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി.

Sports

ടി20 ​ലോ​ക​ക​പ്പ്: ന​മീ​ബി​യ​യ്ക്കെ​തി​രെ യു​എ​സ്എ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ

ചെ​ന്നൈ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ന​മീ​ബി​യ​യ്ക്കെ​തി​രെ യു​എ​സ്എ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത യു​എ​സ്എ 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 199 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

ക്യാ​പ്റ്റ​ൻ മോ​നാം​ഗ് പ​ട്ടേ​ലി​ന്‍റെ​യും സ​ഞ്ജ​യ് കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ​യും വെ​ടി​ക്കെ​ട്ട് അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് യു​എ​സ്എ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 68 റ​ൺ​സെ​ടു​ത്ത സ​ഞ്ജ​യ് ആ​ണ് യു​എ​സ്എ​യു​ടെ ടോ​പ്സ്കോ​റ​ർ. 33 പ​ന്തി​ൽ നാ​ല് ബൗ​ണ്ട​റി​യും ആ​റ് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സ​ഞ്ജ​യ്‌​യു​ടെ ഇ​ന്നിം​ഗ്സ്.

മൊ​നാം​ഗ് 52 റ​ൺ‌​സാ​ണെ​ടു​ത്ത​ത്. മി​ലി​ന്ദ് കു​മാ​ർ 28 റ​ൺ​സു​മെ​ടു​ത്തു. ന​മീ​ബി​യ​യ്ക്ക് വേ​ണ്ടി വി​ല്ലെം മൈ​ബ​ർ​ഗും ക്യാ​പ്റ്റ​ൻ ജെ​റാ​ർ‌​ഡ് ഇ​റാ​സ്മ​സും ര​ണ്ട് വീ​തം വീ​ഴ്ത്തി.

Sports

ടി20 ​ലോ​ക​ക​പ്പ്: ന​മീ​ബി​യ​യ്ക്കെ​തി​രെ ടോ​സ് നേ​ടി യു​എ​സ്എ

ചെ​ന്നൈ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ന​മീ​ബി​യ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ യു​എ​സ്എ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മൂ​ന്ന് മു​ത​ൽ ചെ​ന്നൈ​യി​ലാ​ണ് മ​ത്സ​രം.

ര​ണ്ടാം ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് യു​എ​സ്എ ഇ​റ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ 93 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് യു​എ​സ്എ ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​നെ​ത്തു​ന്ന​ത്. ആ​ദ്യ ജ​യ​മാ​ണ് ന​മീ​ബി​യ​യു​ടെ ല​ക്ഷ്യം.

ടീം ​ന​മീ​ബി​യ: ജാ​ൻ ഫ്രൈ​ലി​ൻ​ക്ക്, ലൗ​റ​ൻ സ്റ്റീ​ൻ​കാം​പ്, ജാ​ൻ നി​ക്കോ​ൾ ലോ​ഫ്റ്റി-​ഈ​റ്റ​ൺ, ജെ​റാ​ർ‌​ഡ് ഇ​റാ​സ്മ​സ് (ക്യാ​പ്റ്റ​ൻ), ജെ.​ജെ. സ്മി​ത്ത്, സെ​യ്ൻ ഗ്രീ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ), ഡൈ​ല​ൻ‌ ലെ​യ്ച്ച​ർ, റൂ​ബ​ൻ ട്രം​പെ​ൽ​മാ​ൻ, വി​ല്ലെം മൈ​ബ​ർ​ഗ്, ബെ​ർ​നാ​ർ​ഡ് സ്കോ​ൾ​സ്, മാ​ക്സ് ഹെ​യ്ൻ​ഗോ.

ടീം ​യു​എ​സ്എ: മൊ​നാ​ൻ​ക് പ​ട്ടേ​ൽ‌ (ക്യാ​പ്റ്റ​ൻ/​വി​ക്ക​റ്റ് കീ​പ്പ​ർ), ശ​യ​ൻ ജ​ഹാം​ഗി​ർ, സാ​യ്തേ​ജ മു​ക്കാ​മ​ല്ല, സ​ഞ്ജ​യ് കൃ​ഷ്ണ​മൂ​ർ​ത്തി, ശു​ഭം ര​ഞ്ജ​നെ, മി​ലി​ന്ദ് കു​മാ​ർ, ഹ​ർ​മീ​ത് സിം​ഗ്, മു​ഹ​മ്മ​ദ് മൊ​ഹ്സി​ൻ, ഷാ​ഡ്ലി വാ​ൻ ഷാ​ൽ​ക്ക്‌​വൈ​യ്ക്ക്, അ​ലി ഖാ​ൻ, സൗ​ര​ഭ് നേ​ത്രാ​വ​ൽ​ക്ക​ർ.

Sports

അർധസെഞ്ചുറിയുമായി ഇഷാനും ഹാർദിക്കും; നമീബിയയ്ക്ക് 210 റണ്‍സ് വിജയലക്ഷ്യം

ന്യൂഡൽഹി: ഐസിസി ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റിൽ നമീബിയയ്ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ഇഷാൻ കിഷന്‍റെയും ഹാർദിക് പാണ്ഡ്യയുടെയും അർധ സെഞ്ചുറി കരുത്തിൽ ഇന്ത്യ മികച്ച നിലയിലെത്തിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 209 റണ്‍സെടുത്തു. മികച്ച തുടക്കമാണ് ഇന്ത്യയ്ക്കായി ഓപ്പണർമാർ ഒരുക്കിയത്. ഇഷാൻ കിഷൻ 24 പന്തിൽ അഞ്ച് സിക്സും ആറ് ഫോറും ഉൾപ്പെടെ 61 റണ്‍സെടുത്തു. എട്ട് പന്തിൽ മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെടെ സഞ്ജു സാംസണ്‍ 22 റണ്‍സും നേടി.

തിലക് വർമ 25 റണ്‍സെടുത്തപ്പോൾ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് 12 റണ്‍സ് നേടാനെ സാധിച്ചുള്ളു. ഹാർദിക്കിന്‍റെ പ്രകടനമാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. 28 പന്തിൽ നാല് വീതം സിക്സും ഫോറും ഉൾപ്പെടെ 52 റണ്‍സാണ് ഹാർദിക് അടിച്ചു കൂട്ടിയത്. ശിവം ദുബെ 16 പന്തിൽ 23 റണ്‍സും നേടി.

നമീബിയയ്ക്കായി ക്യാപ്റ്റൻ ഗെർഹാർഡ് ഇറാസ്മസ് നാല് ഓവറിൽ 20 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.

Sports

ഇ​​ന്ത്യ x ന​​മീ​​ബി​​യ ലോകകപ്പ് പോ​​രാ​​ട്ടം രാ​​ത്രി ഏ​​ഴി​​ന് ; സ​​ഞ്ജുവിന് ചാൻസ്

ന്യൂ​​ഡ​​ല്‍​ഹി: ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ര​​ണ്ടാം മ​​ത്സ​​രം ഇ​​ന്ന്. ഗ്രൂ​​പ്പ് എ​​യി​​ല്‍ ന​​മീ​​ബി​​യ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ള്‍.

ഡ​​ല്‍​ഹി അ​​രു​​ണ്‍ ജ​​യ്റ്റ്‌​‌​ലി സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ രാ​​ത്രി ഏ​​ഴി​​നാ​​ണ് മ​​ത്സ​​രം. ഗ്രൂ​​പ്പി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്ത്യ 29 റ​​ണ്‍​സി​​ന് അ​​മേ​​രി​​ക്ക​​യെ തോ​​ല്‍​പ്പി​​ച്ചി​​രു​​ന്നു. ന​​മീ​​ബി​​യ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ഏ​​ഴ് വി​​ക്ക​​റ്റി​​നു നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

അ​​ഭി​​ഷേ​​ക് ഉ​​ണ്ടാ​​കി​​ല്ല

ഉ​​ദ​​ര​​സം​​ബ​​ന്ധ​​മാ​​യ അ​​സു​​ഖ​​ത്തെ​​ത്തു​​ട​​ര്‍​ന്ന് ഇ​​ന്ത്യ​​ന്‍ വെ​​ടി​​ക്കെ​​ട്ട് ഓ​​പ്പ​​ണ​​ര്‍ അ​​ഭി​​ഷേ​​ക് ശ​​ര്‍​മ​​യെ ഇ​​ന്ന​​ലെ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ക്കേ​​ണ്ടി​​വ​​ന്നി​​രു​​ന്നു. ശ​​ക്ത​​മാ​​യ പ​​നി​​യും ബാ​​ധി​​ച്ച​​തി​​നാ​​ലാ​​ണ് അ​​ഭി​​ഷേ​​കി​​നെ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ക്കേ​​ണ്ടി​​വ​​ന്ന​​ത്. മാ​​ത്ര​​മ​​ല്ല, ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ അ​​ഭി​​ഷേ​​കി​​നെ ഉ​​ദ​​ര​​സം​​ബ​​ന്ധ​​പ്ര​​ശ്‌​​നം അ​​ല​​ട്ടു​​ന്ന​​തി​​നാ​​ല്‍ ടീം ​​പ​​രി​​ശീ​​ല​​ന​​ത്തി​​ല്‍ പ​​ങ്കാ​​ളി​​യാ​​യി​​ല്ല.

ഇ​​ന്നു ന​​മീ​​ബി​​യ​​യ്ക്ക് എ​​തി​​രേ അ​​ഭി​​ഷേ​​ക് ശ​​ര്‍​മ ക​​ളി​​ച്ചേ​​ക്കി​​ല്ലെ​​ന്നാ​​ണ് സൂ​​ച​​ന. അ​​മേ​​രി​​ക്ക​​യ്ക്ക് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍ അ​​ഭി​​ഷേ​​ക് ഗോ​​ള്‍​ഡ​​ന്‍ ഡ​​ക്കാ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്ന് ഫീ​​ല്‍​ഡി​​നാ​​യി മൈ​​താ​​ന​​ത്ത് എ​​ത്തി​​യി​​ല്ല. സ​​ഞ്ജു​​വാ​​യി​​രു​​ന്നു പ​​ക​​ര​​ക്കാ​​ര​​നാ​​യി ഫീ​​ല്‍​ഡി​​ല്‍ ഇ​​റ​​ങ്ങി​​യ​​ത്. മാ​​ത്ര​​മ​​ല്ല, മ​​ത്സ​​ര​​ശേ​​ഷം ടീ​​മു​​ക​​ളു​​ടെ പ​​ര​​സ്പ​​ര ഹ​​സ്ത​​ദാ​​ന​​ത്തി​​നാ​​യും അ​​ഭി​​ഷേ​​ക് ഗ്രൗ​​ണ്ടി​​ലേ​​ക്ക് എ​​ത്തി​​യി​​രു​​ന്നി​​ല്ല.

സ​​ഞ്ജു പ്ലേയിംഗ് ഇലവനിൽ

അ​​ഭി​​ഷേ​​ക് പു​​റ​​ത്തി​​രി​​ക്കു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ മ​​ല​​യാ​​ളി വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ബാ​​റ്റ​​റാ​​യ സ​​ഞ്ജു സാം​​സ​​ണ്‍ ഓ​​പ്പ​​ണിം​​ഗ് റോ​​ളി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തും. ഇ​​ഷാ​​ന്‍ കി​​ഷ​​നും സ​​ഞ്ജു​​വു​​മാ​​യി​​രി​​ക്കും ഇ​​ന്നു ന​​മീ​​ബി​​യ​​യ്‌​​ക്കെ​​തി​​രേ ഓ​​പ്പ​​ണ്‍ ചെ​​യ്യു​​ക.

ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ അ​​ഞ്ച് മ​​ത്സ​​ര ട്വ​​ന്‍റി-20 പ​​ര​​മ്പ​​ര​​യി​​ലെ മോ​​ശം ഫോ​​മി​​നു പി​​ന്നാ​​ലെ സ​​ഞ്ജു​​വി​​ന് പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ലെ സ്ഥാ​​നം ന​​ഷ്ട​​പ്പെ​​ട്ടി​​രു​​ന്നു. ലോ​​ക​​ക​​പ്പ് പോ​​രാ​​ട്ട​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി ന​​ട​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്‌​​ക്കെ​​തി​​രാ​​യ സ​​ന്നാ​​ഹ മ​​ത്സ​​ര​​ത്തി​​ല്‍ സ​​ഞ്ജു​​വി​​നു പ​​ക​​രം ഇ​​ഷാ​​ന്‍ കി​​ഷ​​നാ​​യി​​രു​​ന്നു ഓ​​പ്പ​​ണിം​​ഗി​​ന് ഇ​​റ​​ങ്ങി​​യ​​ത്. പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ലെ സ്ഥാ​​നം തി​​രി​​ച്ചു​​പി​​ടി​​ക്കാ​​ന്‍ സ​​ഞ്ജു​​വി​​നു മു​​ന്നി​​ലു​​ള്ള ഏ​​ക അ​​വ​​സ​​ര​​മാ​​ണ് ഇ​​ന്നു ന​​മീ​​ബി​​യ​​യ്‌​​ക്കെ​​തി​​രേ വ​​ന്നു​​ചേ​​ര്‍​ന്നി​​രി​​ക്കു​​ന്ന​​തെ​​ന്ന​​താ​​ണ് വാ​​സ്ത​​വം.

ബും​​റ, വാ​​ഷിം​​ഗ്ട​​ണ്‍

അ​​മേ​​രി​​ക്ക​​യ്ക്ക് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍ വി​​ശ്ര​​മ​​ത്തി​​ലാ​​യി​​രു​​ന്ന സ്റ്റാ​​ര്‍ പേ​​സ​​ര്‍ ജ​​സ്പ്രീ​​ത് ബും​​റ​​യും ഇ​​ന്നു പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ തി​​രി​​ച്ചെ​​ത്തി​​യേ​​ക്കും. 10 ദി​​വ​​സ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം ബും​​റ പ​​ന്ത് എ​​റി​​ഞ്ഞു തു​​ട​​ങ്ങി​​യ​​താ​​യി അ​​സി​​സ്റ്റ​​ന്‍റ് കോ​​ച്ച് റ​​യാ​​ന്‍ ടെ​​ന്‍​ഡോ​​ഷെ പ​​റ​​ഞ്ഞു.

പ​​രി​​ക്കി​​നെ​​ത്തു​​ട​​ര്‍​ന്നു വി​​ശ്ര​​മ​​ത്തി​​ലാ​​യി​​രു​​ന്നു വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ര്‍ ടീ​​മി​​നൊ​​പ്പം പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. എ​​ന്നാ​​ല്‍, ഇ​​ന്നു പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ വാ​​ഷിം​​ഗ്ട​​ണ്‍ ഉ​​ണ്ടാ​​കാ​​ന്‍ സാ​​ധ്യ​​ത കു​​റ​​വാ​​ണ്. ബും​​റ തി​​രി​​ച്ചെ​​ത്തു​​മ്പോ​​ള്‍ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ സ്ഥാ​​നം ന​​ഷ്ട​​പ്പെ​​ടു​​ന്ന ബൗ​​ള​​ര്‍ ആ​​രാ​​യി​​രി​​ക്കു​​മെ​​ന്ന​​തും ക​​ണ്ട​​റി​​യ​​ണം. അ​​മേ​​രി​​ക്ക​​യ്ക്ക് എ​​തി​​രേ അ​​ര്‍​ഷ​​ദീ​​പ് സിം​​ഗും മു​​ഹ​​മ്മ​​ദ് സി​​റാ​​ജു​​മാ​​യി​​രു​​ന്നു പേ​​സ​​ര്‍​മാ​​രു​​ടെ റോ​​ളി​​ല്‍ എ​​ത്തി​​യ​​ത്.

02

ഇ​​ന്ത്യ​​യും ന​​മീ​​ബി​​യ​​യും ത​​മ്മി​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ ഏ​​റ്റു​​മു​​ട്ടു​​ന്ന​​ത് ഇ​​തു ര​​ണ്ടാം ത​​വ​​ണ. 2021 ലോ​​ക​​ക​​പ്പി​​ലാ​​യി​​രു​​ന്നു ഇ​​രു​​ടീ​​മും ആ​​ദ്യ​​മാ​​യി ഏ​​റ്റു​​മു​​ട്ടി​​യ​​ത്. അ​​ന്ന് ഇ​​ന്ത്യ ഒ​​മ്പ​​ത് വി​​ക്ക​​റ്റി​​ന്‍റെ ജ​​യം സ്വ​​ന്ത​​മാ​​ക്കി. ന​​മീ​​ബി​​യ​​യ്ക്ക് 20 ഓ​​വ​​റി​​ല്‍ 132/8 എ​​ന്ന സ്‌​​കോ​​ര്‍ നേ​​ടാ​​നേ സാ​​ധി​​ച്ചി​​രു​​ന്നു​​ള്ളൂ. രോ​​ഹി​​ത് ശ​​ര്‍​മ​​യു​​ടെ (56) വി​​ക്ക​​റ്റ് മാ​​ത്രം ന​​ഷ്ട​​പ്പെ​​ടു​​ത്തി, കെ.​​എ​​ല്‍. രാ​​ഹു​​ല്‍ (54*), സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് (25*) എ​​ന്നി​​വ​​രി​​ലൂ​​ടെ ഇ​​ന്ത്യ ജ​​യ​​ത്തി​​ലെ​​ത്തി.

Sports

അ​ഭി​ഷേ​ക് ശ​ര്‍​മ​യ്ക്ക് പ​നി; സ​ഞ്ജു​വി​ന് അ​വ​സ​രം ഒ​രു​ങ്ങു​ന്നു

ന്യൂ​ഡ​ൽ​ഹി: ടി20 ​ലോ​ക​ക​പ്പി​ല്‍ ന​മീ​ബി​യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ സ​ഞ്ജു സാം​സ​ൺ ഓ​പ്പ​ണ​റാ​യേ​ക്കും. ക​ടു​ത്ത പ​നി​യും വ​യ​റു​വേ​ദ​ന​യും കാ​ര​ണം അ​ഭി​ഷേ​കി​ന് ന​മീ​ബി​യ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ വി​ശ്ര​മം അ​നു​വ​ദി​ച്ചേ​ക്കും.

അ​സു​ഖ​ത്തെ​ത്തു​ട​ര്‍​ന്ന് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​രു​ണ്‍ ജെ​യ്റ്റ്ലി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​ശീ​ല​ന സെ​ഷ​നി​ല്‍ താ​രം പ​ങ്കെ​ടു​ത്തി​ല്ല. ഇ​തോ​ടെ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ പ്ലേ​യിം​ഗ് ഇ​ല​വ​നി​ലേ​ക്ക് തി​രി​ച്ചെ​ത്താ​നു​ള്ള സാ​ധ്യ​ത തെ​ളി​ഞ്ഞു.

സ​ഞ്ജു സാം​സ​ണും ഇ​ഷാ​ന്‍ കി​ഷ​നും ഒ​രേ നെ​റ്റി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ശീ​ല​നം ന​ട​ത്തി. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ സ​ഞ്ജു​വി​ന് അ​വ​സ​രം ല​ഭി​ച്ചി​രു​ന്നി​ല്ല. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഇ​ന്ത്യ​യും ന​മീ​ബി​യ​യും ത​മ്മി​ലു​ള്ള മ​ത്സ​രം.

യു​എ​സ്എ​ക്കെ​തി​രെ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ക​ളി​ക്കു​മ്പോ​ഴും അ​ഭി​ഷേ​കി​ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളു​ണ്ടാ​യി​രു​ന്നു. ആ ​മ​ത്സ​ര​ത്തി​ല്‍ ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യെ​ങ്കി​ലും ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ താ​രം ഫീ​ല്‍​ഡിം​ഗി​ന് എ​ത്തി​യി​രു​ന്നി​ല്ല.

Sports

ട്വന്‍റി20 ലോകകപ്പ്: നമീബിയയ്ക്കെതിരേ നെതർലൻഡ്സിന് ജയിക്കാൻ 157

ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് എ പോരാട്ടത്തിൽ നമീബിയയ്ക്കെതിരേ നെതർലൻഡ്സിന് 157 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ നമീബിയ നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു.

42 റൺസെടുത്ത ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റോൺ ആണ് നമീബിയ നിരയിലെ ടോപ് സ്കോറർ. താരത്തെ കൂടാതെ, ജാൻ ഫ്രൈലിങ്ക് (30), ജെ.ജെ. സ്മിത്ത് (22), നായകൻ ജെർഹാർഡ് ഇറാസ്മസ് (18) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.

നെതർലൻഡ്സിനു വേണ്ടി ലോഗൻ വാൻ ബീക്, ബാസ് ഡെ ലീഡ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ആര്യൻ ദത്ത്, ഫ്രെഡ് ക്ലാസൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

ത​ക​ർ​ന്ന​ടി​ഞ്ഞ് ന​മീ​ബി​യ; ഇ​ന്ത്യ എ​യ്ക്ക് ഗം​ഭീ​ര ജ​യം

ബം​ഗ​ളൂ​രു: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ന​മീ​ബി​യ​യെ ത​ക​ർ​ത്ത് ഇ​ന്ത്യ എ. ​ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 130 റ​ൺ​സി​നാ​ണ് ഇ​ന്ത്യ എ ​വി​ജ​യി​ച്ച​ത്.

ഇ​ന്ത്യ എ ​ഉ​യ​ർ​ത്തി​യ 198 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ന​മീ​ബി​യ 67 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. 22 റ​ൺ​സെ​ടു​ത്ത ഡൈ​ല​ൻ ലെ​യ്ച​റി​ന് മാ​ത്ര​മാ​ണ് ന​ബീ​യ​ൻ നി​ര​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യ​ത്. ജാ​ൻ ഫ്രൈ ​ലി​ൻ​ക്ക് 12 റ​ൺ​സ് എ​ടു​ത്തു. മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി​ല്ല.

ഇ​ന്ത്യ എ​യ്ക്ക് വേ​ണ്ടി മാ​യ​ങ്ക് യാ​ദ​വ്,ഗു​ർ​ജാ​പ്നീ​ത് സിം​ഗ്, അ​ശോ​ക് ശ​ർ​മ, വി​പ്‌​രാ​ജ് നി​ഗം എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. ആ​യു​ഷ് ബ​ദോ​നി​യും ര​വി ബി​ഷ്ണോ​യ്‌​യും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ എ 20 ​ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 197 റ​ൺ​സെ​ടു​ത്ത​ത്. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ റി​യാ​ൻ പ​രാ​ഗി​ന്‍റെ മി​ക​വി​ലാ​ണ് ഇ​ന്ത്യ എ ​മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 39 പ​ന്തി​ൽ നി​ന്ന് 69 റ​ൺ​സാ​ണ് പ​രാ​ഗ് എ​ടു​ത്ത​ത്. 39 റ​ൺ​സെ​ടു​ത്ത ന​മാ​ൻ ദി​റും 35 റ​ൺ​സെ​ടു​ത്ത അ​ശു​തോ​ഷ് ശ​ർ​മ​യും തി​ള​ങ്ങി.

ന​മീ​ബി​യ​യ്ക്ക് വേ​ണ്ടി റൂ​ബെ​ൻ ട്രം​പെ​ൽ​മാ​നും മാ​ക്സ് ഹെ​യ്ൻ​ഗോ​യും ജെ​ർ​ഹാ​ർ​ഡ് ഇ​റാ​സ്മ​സും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ബെ​ർ​നാ​ർ​ഡ് സ്കോ​ൾ​സും വി​ല്ലെം മൈ​ബ​ർ​ഗും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

Sports

അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി റി​യാ​ൻ പ​രാ​ഗ്; ഇ​ന്ത്യ എ​യ്ക്ക് മി​ക​ച്ച സ്കോ​ർ

ബം​ഗ​ളൂ​രു: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ന​മീ​ബി​യ​യ്ക്കെ​തി​രെ ഇ​ന്ത്യ എ​യ്ക്ക് മി​ക​ച്ച സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ എ 20 ​ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 197 റ​ൺ​സാ​ണെ​ടു​ത്ത്.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ റി​യാ​ൻ പ​രാ​ഗി​ന്‍റെ മി​ക​വി​ലാ​ണ് ഇ​ന്ത്യ എ ​മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 39 പ​ന്തി​ൽ നി​ന്ന് 69 റ​ൺ​സാ​ണ് പ​രാ​ഗ് എ​ടു​ത്ത​ത്. 39 റ​ൺ​സെ​ടു​ത്ത ന​മാ​ൻ ദി​റും 35 റ​ൺ​സെ​ടു​ത്ത അ​ശു​തോ​ഷ് ശ​ർ​മ​യും തി​ള​ങ്ങി.

ന​മീ​ബി​യ​യ്ക്ക് വേ​ണ്ടി റൂ​ബെ​ൻ ട്രം​പെ​ൽ​മാ​നും മാ​ക്സ് ഹെ​യ്ൻ​ഗോ​യും ജെ​ർ​ഹാ​ർ​ഡ് ഇ​റാ​സ്മ​സും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ബെ​ർ​നാ​ർ​ഡ് സ്കോ​ൾ​സും വി​ല്ലെം മൈ​ബ​ർ​ഗും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

Sports

2026 ടി20 ​ലോ​ക​ക​പ്പ്: ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം യു​എ​സി​നെ​തി​രെ; ഇ​ന്ത്യ-​പാ​ക് പോ​രാ​ട്ടം ഫെ​ബ്രു​വ​രി 15ന്

മും​ബൈ:​അ​ടു​ത്ത​വ​ര്‍​ഷം ഇ​ന്ത്യ​യി​ലും ശ്രീ​ല​ങ്ക​യി​ലു​മാ​യി ന​ട​ക്കു​ന്ന ടി20 ​ലോ​ക​ക​പ്പി​ന്‍റെ മ​ത്സ​ര​ക്ര​മം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. മും​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് മ​ത്സ​ര​ക്ര​മം പ്ര​ഖ്യാ​പി​ച്ച​ത്.

ഫെ​ബ്രു​വ​രി ഏ​ഴ് മു​ത​ല്‍ മാ​ര്‍​ച്ച് എ​ട്ടു​വ​രെ​യാ​യി​രി​ക്കും ലോ​ക​ക​പ്പ് ന​ട​ക്കു​ക. ഫെ​ബ്രു​വ​രി ഏ​ഴി​ന് കൊ​ളം​ബോ​യി​ൽ ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ നെ​ത​ർ​ല​ൻ​ഡ്സി​നെ നേ​രി​ടും.

അ​ന്ന് ത​ന്നെ മും​ബൈ​യി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ അ​മേ​രി​ക്ക​യെ നേ​രി​ടും. ഫെ​ബ്രു​വ​രി 12ന് ​ഡ​ല്‍​ഹി​യി​ല്‍ ന​മീ​ബി​യ​യ്ക്കെ​തി​രെ​യാ​ണ് ഇ​ന്ത്യ​യു​ടെ ര​ണ്ടാം മ​ത്സ​രം.

ഫെ​ബ്രു​വ​രി 15ന് ​കൊ​ളം​ബോ പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഇ​ന്ത്യ-​പാ​കി​സ്ഥാ​ന്‍ പോ​രാ​ട്ടം. ഇ​ന്ത്യ​യി​ല്‍ ക​ളി​ക്കി​ല്ലെ​ന്ന പാ​ക് നി​ല​പാ​ടി​നെ തു​ട​ര്‍​ന്ന് പാ​കി​സ്ഥാ​ന്‍റെ മ​ത്സ​ര​ങ്ങ​ളെ​ല്ലാം കൊ​ളം​ബോ​യി​ലും കാ​ന്‍​ഡി​യി​ലു​മാ​യി​രി​ക്കും ന​ട​ക്കു​ക.

ഫെ​ബ്രു​വ​രി 18ന് ​നെ​ത​ർ​ല​ൻ​ഡ്സി​നെ​തി​രെ അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ഇ​ന്ത്യ​യു​ടെ അ​വ​സാ​ന മ​ത്സ​രം. 2024ലെ ​ടി20 ലോ​ക​ക​പ്പ് മാ​തൃ​ക​യി​ല്‍ അ​ഞ്ച് ടീ​മു​ക​ളെ നാ​ലു ഗ്രൂ​പ്പു​ക​ളാ​യി​ട്ടാ​ണ് ടൂ​ര്‍​ണ​മെ​ന്‍റ്. ഓ​രോ ഗ്രൂ​പ്പി​ലും മൂ​ന്നി​ലെ​ത്തു​ന്ന ര​ണ്ട് ടീ​മു​ക​ള്‍ സൂ​പ്പ​ര്‍ എ​ട്ടി​ലേ​ക്ക് മു​ന്നി​ലേ​റും.

മാ​ർ​ച്ച് എ​ട്ടി​ന് അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് ഫൈ​ന​ൽ. എ​ന്നാ​ൽ പാ​ക്കി​സ്ഥാ​ൻ ഫൈ​ന​ലി​ലെ​ത്തി​യാ​ൽ കൊ​ളം​ബോ ആ​യി​രി​ക്കും വേ​ദി.

 

NRI

ഇന്ത്യയും നമീബിയയും നാല് കരാറുകളിൽ ഒപ്പുവച്ചു

വി​​​ൻ​​​ഡ്ഹോ​​​ക്ക്: രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി, ഊ​​​ർ​​​ജവും ആ​​​രോ​​​ഗ്യ​​​വു​​​മ​​​ട​​​ക്ക​​​മു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി നാ​​​ല് ക​​​രാ​​​റു​​​ക​​​ളി​​​ൽ ഇ​​​ന്ത്യ​​​യും ന​​​മീ​​​ബി​​​യ​​​യും ഒ​​​പ്പു​​​വ​​​ച്ചു.

പ്ര​​​ധാ​​​ന​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും ന​​​മീ​​​ബി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ന​​​ന്ദി ന​​​ന്ദൈ​​​ത്വ​​​യും ത​​​മ്മി​​​ൽ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യ്ക്കു ശേ​​​ഷ​​​മാ​​​ണ് ഇ​​​വ​​​യി​​​ൽ ഒ​​​പ്പു​​​വ​​​ച്ച​​​ത്. മോ​​​ദി ന​​​ട​​​ത്തു​​​ന്ന അ​​​ഞ്ച് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് ന​​​മീ​​​ബി​​​യ​​​യി​​​ലെ​​​ത്തി​​​യ​​​ത്.

ജൈ​​​വ ഇ​​​ന്ധ​​​ന​​​ങ്ങ​​​ൾ, ആ​​​രോ​​​ഗ്യം, ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ല​​​ട​​​ക്കം നാ​​​ല് ക​​​രാ​​​റു​​​ക​​​ളാ​​​ണ് ഒ​​​പ്പി​​​ട്ട​​​ത്. മോ​​​ദി ന​​​മീ​​​ബി​​​യ​​​യി​​​ലേ​​​ക്ക് ന​​​ട​​​ത്തു​​​ന്ന ആ​​​ദ്യ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​മാ​​​ണി​​​ത്. രാ​​​ജ്യ​​​ത്തെ​​​ത്തു​​​ന്ന മൂ​​​ന്നാ​​​മ​​​ത്തെ ഇ​​​ന്ത്യ​​​ൻ പ്ര​​​ധാ​​​നമ​​​ന്ത്രികൂ​​​ടി​​​യാ​​​ണ് അ​​​ദ്ദേ​​​ഹം.

"വി​​​ല​​​പ്പെ​​​ട്ട​​​തും വി​​​ശ്വ​​​സ്ത​​​നു​​​മാ​​​യ പ​​​ങ്കാ​​​ളി’എ​​​ന്നാ​​​ണ് ന​​​മീ​​​ബി​​​യ​​​യെ മോദി വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്. സ്റ്റേ​​​റ്റ് ഹൗ​​​സി​​​ൽ ആ​​​ചാ​​​ര​​​പ​​​ര​​​മാ​​​യ സ്വീ​​​ക​​​ര​​​ണ​​​മൊ​​​രു​​​ക്കി​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ ന​​​മീ​​​ബി​​​യ വ​​​ര​​​വേ​​​റ്റ​​​ത്.

Latest News

Up