Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nativity

ക്രിസ്മസിനെ വരവേറ്റ് മലയാളികൾ; ദേവാലയങ്ങളിൽ പ്രത്യേക തിരുപ്പിറവി തിരുക്കർമങ്ങൾ

കോട്ടയം: യേ​ശു​ക്രി​സ്തു​വി​ന്‍റെ തി​രു​പ്പി​റ​വി​യു​ടെ ഓ​ർ​മ പു​തു​ക്കി ക്രൈ​സ്ത​വ സ​മൂ​ഹം ക്രി​സ്മ​സ് തി​രു​ക​ർ​മ​ങ്ങ​ൾ ആ​ഘോ​ഷി​ച്ചു. ഇ​രു​പ​ത്തിയ​ഞ്ചു ദി​വ​സ​ത്തെ വ്രതാ​നു​ഷ്ഠാ​ന​വും ദാ​ന​ധ​ർ​മ​ങ്ങ​ളും പ്രാ​ർ​ഥ​ന​യും ന​ട​ത്തി​യാ​ണ് വി​ശ്വാ​സി​ക​ൾ ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി​യ​ത്.

ബുധനാഴ്ച വൈ​കു​ന്നേ​രം മു​ത​ൽ തി​രു​പ്പി​റ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ൾ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ന്നു. വി​വി​ധ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ സ​മ​യ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ദി​വ്യ​ബ​ലി​യും തീ ​ജ്വാ​ല ശു​ശ്രൂ​ഷ​യും പ്ര​ദ​ക്ഷി​ണ​വു​മെ​ല്ലാം തിരുക്കർമങ്ങളുടെ​ ഭാ​ഗ​മാ​യി ന​ട​ന്നു.

സീറോ മലബാർ സഭാ ആസ്ഥാനമായ കൊച്ചി സെന്‍റ് തോമസ് മൗണ്ടിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരുപ്പിറവി തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. സ​ന്മ​ന​സോ​ടെ വ്യ​ക്തി കു​ടും​ബ സാ​മൂ​ഹ്യ​ജീ​വി​ത​ങ്ങ​ൾ ക്ര​മ​പ്പെ​ടു​ത്താ​ൻ ക്രി​സ്മ​സ് ന​മ്മോ​ട് ആ​ഹ്വാ​നം ചെ​യ്യു​ന്നു​വെ​ന്ന് അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി.

തിരുവനന്തപുരം പ​ട്ടം സെന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ല്‍ ബുധനാഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് ആ​രം​ഭി​ച്ച തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രു​ന്നു. തീ ​ഉ​ഴ​ലി​ച്ച ശു​ശ്രൂ​ഷ​യും വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ക​ത്തീ​ഡ്ര​ല്‍ ഗാ​യ​ക​സം​ഘം അ​വ​ത​രി​പ്പി​ച്ച ക്രി​സ്മ​സ് ക​രോ​ളും ഉ​ണ്ടാ​യി​രു​ന്നു.

പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്‌​സ് ക​ത്തീ​ഡ്ര​ലി​ല്‍ ബുധനാഴ്ച രാ​ത്രി 11.30ന് ​ആ​രം​ഭി​ച്ച ക്രി​സ്മ​സ് തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത ആ​ര്‍​ച്ച് ബി​ഷ​പ് ഡോ.​ തോ​മ​സ് ജെ. ​നെ​റ്റോ മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രു​ന്നു.

കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ആർച്ച് ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ തിരുപ്പിറവി കർമങ്ങൾക്ക് നേത്യത്വം നൽകി. എറണാകുളം സെന്‍റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന തിരുകർമങ്ങൾക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. മാർ ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകി.

ഇടമൺ സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഓർത്തഡോക്സ് സഭാ അധ്യക്ഷൻ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിച്ചു.

യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവ എറണാകുളം ആരക്കുന്നം സെന്‍റ് ജോർജ് വലിയ പള്ളിയിൽ ക്രിസ്മസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ക്രി​സ്മ​സ് റാ​ലി​ക​ൾ, പ​പ്പാ​മാ​രു​ടെ സം​ഗ​മം, സ​മ്മേ​ള​ന​ങ്ങ​ൾ, ക​രോ​ൾ സ​ർ​വീ​സു​ക​ൾ എ​ന്നി​വ​യും വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ക്കും. വി​വി​ധ ക്രൈ​സ്ത​വ ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ്ര​ധാ​ന ടൗ​ണു​ക​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം.

ക്രി​സ്മ​സ് ത​ലേ​ന്ന് വി​പ​ണി​ക​ളും ഏ​റെ സ​ജീ​വ​മാ​യി​രു​ന്നു. മ​ത്സ്യം, മാ​സം, പ​ച്ച​ക്ക​റി വി​പ​ണി​ക​ളി​ൽ ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ച്ചു. കേ​ക്ക് ത​ന്നെ​യാ​ണ് വി​പ​ണി​യി​ലെ താ​രം. വ്യ​ത്യ​സ്ത​ത​ക​ളു​മാ​യി കേ​ക്ക് വി​പ​ണി സ​ജീ​വ​മാ​ണ്.

 

Latest News

Up