ന്യൂഡൽഹി: എൻഡിടിവിയുടെ സ്ഥാപകരായ പ്രണോയ് റോയിക്കും രാധിക റോയിക്കുമെതിരേയുള്ള ആദായനികുതി വകുപ്പിന്റെ കേസ് ഡൽഹി ഹൈക്കോടതി റദ്ദാക്കി.
ദേശീയ മാധ്യമ കന്പനിയായ എൻഡിടിവിയുടെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് പുനർമൂല്യനിർണയ നോട്ടീസ് നൽകി ഒരു പതിറ്റാണ്ടിനു ശേഷമാണ് ദന്പതിമാരായ ഇരുവർക്കുമെതിരേയുള്ള നടപടികൾ ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. കേസ് പരിഗണിച്ച കോടതി, റോയി ദന്പതിമാർക്ക് ഒരു ലക്ഷം രൂപ വീതം പിഴ നൽകാനും ആദായനികുതി വകുപ്പിനോട് ഉത്തരവിട്ടിട്ടുണ്ട്.
റോയ് ദന്പതിമാർ ഡയറക്ടർമാരും പ്രധാന ഓഹരി ഉടമകളുമായിരുന്ന ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിയുടെ പലിശരഹിത വായ്പകളിൽനിന്നാണ് 2011ൽ കേസ് ഉടലെടുത്തത്.