x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എൻഡിടിവി സ്ഥാപകർക്കെതിരായ കേസ് ഡൽഹി ഹൈക്കോടതി റദ്ദാക്കി


Published: January 20, 2026 12:48 AM IST | Updated: January 20, 2026 12:48 AM IST

ന്യൂ​ഡ​ൽ​ഹി: എ​ൻ​ഡി​ടി​വി​യു​ടെ സ്ഥാ​പ​ക​രാ​യ പ്ര​ണോ​യ് റോ​യി​ക്കും രാ​ധി​ക റോ​യി​ക്കു​മെ​തി​രേയു​ള്ള ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ കേ​സ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി.

ദേ​ശീ​യ മാ​ധ്യ​മ ക​ന്പ​നി​യാ​യ എ​ൻ​ഡി​ടി​വി​യു​ടെ ഓ​ഹ​രി കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ദാ​യ​നി​കു​തി വ​കു​പ്പ് പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ നോ​ട്ടീ​സ് ന​ൽ​കി ഒ​രു പ​തി​റ്റാ​ണ്ടി​നു ശേ​ഷ​മാ​ണ് ദ​ന്പ​തി​മാ​രാ​യ ഇ​രു​വ​ർ​ക്കു​മെ​തി​രേ​യു​ള്ള ന​ട​പ​ടി​ക​ൾ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ ഡി​വി​ഷ​ൻ ബെ​ഞ്ച് റ​ദ്ദാ​ക്കി​യ​ത്. കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി, റോ​യി ദ​ന്പ​തി​മാ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ ന​ൽ​കാ​നും ആ​ദാ​യ​നി​കു​തി വ​കു​പ്പി​നോ​ട് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

റോ​യ് ദ​ന്പ​തി​മാ​ർ ഡ​യ​റ​ക്‌​ട​ർ​മാ​രും പ്ര​ധാ​ന ഓ​ഹ​രി ഉ​ട​മ​ക​ളു​മാ​യി​രു​ന്ന ആ​ർ​ആ​ർ​പി​ആ​ർ ഹോ​ൾ​ഡിം​ഗ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​ന്പ​നി​യു​ടെ പ​ലി​ശ​ര​ഹി​ത വാ​യ്പ​ക​ളി​ൽ​നി​ന്നാ​ണ് 2011ൽ ​കേ​സ് ഉ​ട​ലെ​ടു​ത്ത​ത്.

Tags : NDTV founders NDTV case Delhi High Court quashes

Recent News

Up